twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവിചാരിതമായിട്ടാണ് സിനിമയിൽ എത്തുന്നത്; 'ജാവ'യിലെ തഗ്ഗ് അമ്മച്ചിയായതിനെ കുറിച്ച് സ്മിനു സിജോ

    |

    സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ചിത്രമാണ് ഓപ്പറേഷൻ ജാവ. നവാഗതനായ തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്തത്. സൈബർ സെല്ലിൽ ഒരു കൂട്ടം ഉദ്യോഗസ്ഥരെയും അവരുടെ മുമ്പിൽ റിപ്പോർട്ടുചെയ്‌ത രഹസ്യങ്ങളെയും സംഭവങ്ങളെയും കേസുകളെയും ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ബാലു വർഗീസ്, വിനായകൻ, ലുക്ക്മാൻ, ഇർഷാദ് അലി, ഷൈൻ ടോം ചാക്കോ ,സ്മിനു സിജോ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.. മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

    സാരിയിൽ ഗ്ലാമറസ് ലുക്കിൽ പാർവതി നായർ, ചിത്രം കാണൂ

    ഓപ്പറേഷൻ ജാവയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു കഥപാത്രമായിരുന്നു സ്മിനു സിജോയുടേത്. ബാലു വർഗീസിന്റെ അമ്മ വേഷമായ ആന്റണി ജോർജ്ജ് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. തഗ്ഗ് പറയുന്ന അമ്മച്ചിയെന്നാണ് സ്മിനുവിനെ ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. 2016 ലാണ് സ്മിനു സിനിമയിൽ എത്തിയത്. ഇതിനോടകം തന്നെ 10 ഓളം ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത സിനിമയിൽ എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. വനിത ഓൺലൈന് നൽകിയ അഭിമുഖത്തലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

    സിനിമയിൽ എത്തിയത്

    വളരെ അവിചാരിതമായിട്ടാണ് സിനിമയിൽ എത്തുന്നത്. റോഷൻ ആൻഡ്രൂസ് ചിത്രമായ 'സ്കൂൾ ബസിലൂടൊയാണ് സിനിമയിൽ എത്തുന്നത്. സുഹൃത്ത് ഷാന്റിയാണ് സിനമയ്ക്ക് വേണ്ടി തന്റെ ചിത്രം സഹസംവിധായകനായ ആന്റണി സോണിയ്ക്ക് കാണിച്ചു കൊടുക്കുന്നത്. സംഭവം അറിഞ്ഞപ്പോൾ ഞാൻ പേടിച്ചു, പോകില്ലെന്നു തീർത്തു പറഞ്ഞു. എനിക്ക് മൈക്ക് കണ്ടാൽ പോലും ദേഹം വിറയ്ക്കും. ഒടുവിൽ അവളുടെ നിർബന്ധത്തിന് വഴങ്ങി ഞാനും ഭർത്താവും കൂടി റോഷൻ സാറിനെ കാണാൻ പോയി. അദ്ദഹം ഓക്കെ പറഞ്ഞപ്പോൾ ഒരു ധൈര്യത്തിന് പോയങ്ങ് അഭിനയിച്ചു.

    ശ്രീനിവാസനുമായുള്ള  ബന്ധം

    സ്കൂൾ ബസിന ശേഷം ഞാൻ പ്രകാശൻ എന്ന ചിത്രത്തിലും നല്ലയൊരു വേഷത്തിൽ സ്മിനു എത്തിയിരുന്നു. നടൻ ശ്രീനിവാസൻ വഴിയാണ് ചിത്രത്തിൽ എത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ കഥാപാത്രത്തിലായിരുന്നു എത്തിയത്. ശ്രീനിയേട്ടൻ എന്റെ അങ്കിളിന്റെ സുഹൃത്താണ്. ഞങ്ങളുടെ കുടുംബ സുഹൃത്തും. ശ്രീനിയേട്ടന്റെ ഭാര്യ വിമല ആന്റിയുമായും വലിയ കൂട്ടാണ്. ശ്രീനിയേട്ടൻ പറഞ്ഞിട്ടാണ് 'ഞാൻ പ്രകാശന്‍'ലേക്ക് വിളിച്ചത്. പക്ഷേ, കൂടുതൽ ആളുകൾ ശ്രദ്ധിച്ചത് 'കെട്ട്യോളാണെന്റെ മാലാഖ'യിലൂടെയാണ്. അതില്‍ എന്റെ മോളും അഭിനയിച്ചിട്ടുണ്ട്: എന്റെ മകളായിത്തന്നെ. അതിനു ശേഷം കുറേ അവസരങ്ങൾ വന്നു. ഇനി റിലീസാകാനും കുറേ സിനിമകളുണ്ട്. 'മധുരം', 'മെമ്പർ രമേശൻ', 'ഭ്രമം' എന്നിവയാണ് അടുത്തിടെ അഭിനയിച്ചത്.

    സ്പോർട്സിൽ നിന്ന്  സിനിമയിലേയ്ക്ക്

    സ്പോർട്സ് താരമായിരുന്നു സ്മിനു. മുൻ കേരള ജൂനിയർ ഹാൻഡ് ബോള്‍ താരമായിരുന്നു. സ്പോർട്സിൽ നിന്നാണ് അഭിനയത്തിലേയ്ക്ക് എത്തിയത്. സ്മിനുവിന് ബ്രേക്ക് നൽകിയ ചിത്രമായിരുന്ന 'കെട്ട്യോളാണെന്റെ മാലാഖ. ചിത്രത്തിലേത് പോലെ തന്നെ വീട്ടിലും മൂന്ന് പെണ്ണും ഒരാണുമാണ്. ഞാനാണ് മൂത്തത്.
    ഒറ്റക്കൊമ്പന്‍' സംവിധാനം ചെയ്യുന്ന മാത്യൂസ് തോമസ് വഴിയാണ് 'കെട്ട്യോളാണെന്റെ മാലാഖ'യിലേക്കെത്തിയത്. അവർ കാസ്റ്റ് ചെയ്ത് അറിയിച്ചതാണ്. അദ്ദേഹം വഴിയാണ് 'ജാവ'യിലും എത്തിയത്

    Recommended Video

    Operation Java Audience Response | Shine Tom Chacko's Angry Reaction | FilmiBeat Malayalam
    സിനിമ ബന്ധം

    സിനിമയുമായി അടുത്ത ബന്ധവുമില്ലെന്നും സ്മിനു അഭിമുഖത്തിൽ പറയുന്നു. സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്ന് താൻ ഒരിക്കലും സ്വപ്നം കാണാത്ത ഒരു മേഖലയായിരുന്നു സിനിമ. എന്റെ അഭിനയം കണ്ട് എന്നെ അറിയാവുന്നവരൊക്കെ പറയുന്നത്, ചേച്ചി അഭിനയിക്കുന്നില്ലല്ലോ എന്നാണ്. സിനിമയിൽ കാണുന്ന അതേ രീതിയിലാണ് ഞാൻ ജീവിതത്തിലും സംസാരിക്കുന്നതൊക്കെ. എനിക്ക് പാവം കളിക്കാനാണ് പാട് സ്മിനു അഭിമുഖത്തിൽ പറയുന്നു.

    Read more about: cinema
    English summary
    Operation Java Movie Actress sminu Sijo Opens Up Her Cinema Entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X