»   » മോഹന്‍ലാലിന്റെ ഒപ്പം ഹിറ്റാകുന്നതിന്റെ അഞ്ച് കാരണങ്ങള്‍ ഇതാ!

മോഹന്‍ലാലിന്റെ ഒപ്പം ഹിറ്റാകുന്നതിന്റെ അഞ്ച് കാരണങ്ങള്‍ ഇതാ!

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ഒപ്പം ഹിറ്റില്‍ നിന്നും സൂപ്പര്‍ഹിറ്റിലേക്കാണ് കുതിക്കുന്നത്. സെപ്തംബര്‍ എട്ടിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ബോക്‌സോഫീസില്‍ വമ്പന്‍ കളക്ഷനാണ് നേടുന്നു. ഇതുവരെ 28.5 കോടി രൂപ നേടി. റിലീസ് ചെയ്ത് വെറും 21 ദിവസങ്ങള്‍കൊണ്ട് ഒപ്പം നേടിയെടുത്ത കളക്ഷന്‍ റിപ്പോര്‍ട്ടാണിത്.

എന്നാല്‍ ഒപ്പത്തിനെ ഇത്രയും വലിയ ഹിറ്റാക്കിയതിന്റെ പിന്നില്‍ ചില കാരണങ്ങളുണ്ട്. തുടര്‍ന്ന് വായിക്കൂ.. ഒപ്പത്തിനെ ഹിറ്റാക്കിയ അഞ്ചു കാരണങ്ങള്‍ ഇതൊക്കെയോ.


മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കെമിസ്ട്രി

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ട് വീണ്ടും വെള്ളിത്തിരയില്‍ എത്തിയിരിക്കുകയാണ്. ഇരുവരുടെയും കൂട്ടുക്കെട്ടില്‍ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ചരിത്രം മലയാള സിനിമയിലുണ്ട്. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ഒപ്പത്തിന്റെ വിജയത്തിന്റെ ഒരു കാരണം ഇതു തന്നെയാണ്.


മോഹന്‍ലാലിന്റെ വേഷം

ചിത്രം ഹിറ്റിലേക്ക് എത്തിക്കുന്നതിന്റെ മറ്റൊരു കാരണം മോഹന്‍ലാലിന്റെ തകര്‍പ്പന്‍ പ്രകടനം തന്നെ. മോഹന്‍ലാല്‍ അവതരിപ്പിച്ച ജയരാമന്‍ എന്ന അന്ധന്റെ വേഷത്തെ പലരും അഭിനന്ദിച്ചിരുന്നു. മോഹന്‍ലാലിന്റെ അഭിനയം കണ്ടാല്‍ മലയാള സിനിമയില്‍ മറ്റൊരു അഭിനേതാവില്ലെന്ന് തോന്നി പോകുമെന്നും സിനിമാ ഇന്‍ഡസ്ട്രിയിലുള്ളവര്‍ തന്നെ പറഞ്ഞു.


പ്രിയദര്‍ശന്റെ സംവിധാനം

സംവിധാന രംഗത്തെ വര്‍ഷങ്ങളോളമുള്ള പ്രിയന്റെ പരിചയം ഒപ്പത്തില്‍ കാണാന്‍ കഴിയും. ഒപ്പത്തെ ഏറ്റവും മികച്ച ത്രില്ലറാക്കാന്‍ കഴിഞ്ഞതില്‍ പ്രിയന്റെ സംവിധാന മികവ് തന്നെയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്നും അത് വ്യക്തമാണ്.


എല്ലാ ചേരുവകളും

ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ചേര്‍ന്ന് ഒരുക്കിയതാണ് ഒപ്പം. ഹാസ്യം, വൈകാരികത, ത്രില്ലിങ്, ഹീറോയിസം എന്നിവയെല്ലാം ഒപ്പത്തിലുണ്ട്.


സമുദ്രക്കനിയുടെ പങ്കു

ചിത്രത്തിലെ സമുദ്രക്കനിയുടെ പങ്ക് വലുതാണ്. സമുദ്രക്കനി അവതരിപ്പിച്ച വാസുദേവന്‍ എന്ന കഥാപാത്രം മികച്ചതായിരുന്നു.ലാലേട്ടന്റെ ഫോട്ടോസിനായി...

English summary
Oppam Box Office Success: 5 Factors Which Made The Film A Big Hit!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam