»   » മലയാളത്തിലെ ഏറ്റവും വലിയ വിജയമായ ദൃശ്യത്തിന്റെ കലക്ഷനെ കുറിച്ച് നിങ്ങളറിയാത്ത ചില സത്യങ്ങള്‍, ഇതാ

മലയാളത്തിലെ ഏറ്റവും വലിയ വിജയമായ ദൃശ്യത്തിന്റെ കലക്ഷനെ കുറിച്ച് നിങ്ങളറിയാത്ത ചില സത്യങ്ങള്‍, ഇതാ

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രം വിജകരമായി പ്രദര്‍ശനം തുടരുകയാണ്. കേരളത്തിന് പുറമെയും ജനശ്രദ്ധ നേടിയ ചിത്രം കലക്ഷന്റെ കാര്യത്തില്‍ ലാലിന്റെ ദൃശ്യത്തെ പൊട്ടിയ്ക്കുമോ എന്നാണ് ആരാധകര്‍ നോക്കിയിരിയ്ക്കുന്നത്.

ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സോടെ അവസാനിച്ച, പ്രേക്ഷകരെ ഞെട്ടിച്ച മലയാള സിനിമകള്‍


എന്നാല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ, മോഹന്‍ലാലിന്റെ ഏക്കാലത്തെയും മികച്ച ചിത്രമായ ദൃശ്യത്തിന്റെ കലക്ഷനെ കുറിച്ച് നിങ്ങളറിയാത്ത ചില കാര്യങ്ങളുണ്ട്. നോക്കാം


ആകെ ചെലവ്

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തിന്റെ ആകെ ചെലവ് 4.8 കോടി രൂപ മാത്രമാണ്. പത്ര പരസ്യത്തിനും മറ്റ് പബ്ലിസിറ്റിയ്ക്കും ഉള്‍പ്പടെയുള്ള ചെലവുകള്‍ ഈ തുകയില്‍ പെടുന്നു.


ആകെ കളിച്ച ഷോ

റിലീസ് ചെയ്ത് രണ്ടാമത്തെ ദിവസം മുതലാണ് ദൃശ്യം കുതിച്ചു ചാടിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആകെ മൊത്തം മുപ്പത്തിരണ്ടായിരം ഷോകളാണ് ദൃശ്യം കളിച്ചത്.


കേരളത്തിലെ ഗ്രോസ് കലക്ഷന്‍

കേരളത്തില്‍ നിന്ന് മാത്രം ദൃശ്യം നേടിയ ഗ്രോസ് കലക്ഷന്‍ 44.3 കോടി രൂപയാണ്. ഈ നേട്ടവും ഇതുവരെ ഒരു മലയാള സിനിമയും കവച്ചു വച്ചിട്ടില്ല.


കേരളത്തിന് പുറത്ത്

മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യത്തിന് അന്യഭാഷക്കാര്‍ക്കിടയിലും മികച്ച സ്വീകരണമാണ് ലഭിച്ചത്. കേരളത്തിന് പുറത്ത് നിന്ന് ചിത്രം 11.6 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി


ഇന്ത്യയ്ക്ക് പുറത്ത്

കേരളവും ഇന്ത്യയും കടന്നും ദൃശ്യം മികച്ച വിജയവും കലക്ഷനും നേടി. യുകെയില്‍ നിന്ന് 1.01 കോടിയും യുഎസ്എയില്‍ നിന്ന് 1.1 കോടി രൂപയും ദൃശ്യം നേടി


ആകെ ഗ്രോസ് കലക്ഷന്‍

കേരളത്തില്‍ നിന്നും കേരളത്തിന് പുറത്തു നിന്നും ഒക്കെയായി ദൃശ്യം ആകെ മൊത്തം നേടിയ ഗ്രോസ് കലക്ഷന്‍ 66 കോടി രൂപയ്ക്കടുത്താണ്


സാറ്റലൈറ്റും, റീമേക്കും

ഏഷ്യനെറ്റ് ചാനലാണ് ദൃശ്യത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. 6.5 കോടി രൂപയ്ക്കാണ് ദൃശ്യത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യനെറ്റ് വാങ്ങിയത്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിവലേക്ക് റീമേക്ക് ചെയ്തതിലൂടെ ചിത്രം നേടിയത് 2.5 കോടി രൂപയാണ്.


വലിയ വിജയം ആകുന്നത്

ആകെ നേടിയ ഗ്രോസ് കലക്ഷനും, സാറ്റലൈറ്റ് - റീമേക്ക് അവകാശം വിറ്റുപോയതിലൂടെയും ഒക്കെയായി ദൃശ്യം നേടിയത് 75 കോടി രൂപയാണ്. അങ്ങനെയാണ് ദൃശ്യം മലയാളത്തിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമാകുന്നത്.ലാലേട്ടന്റെ ഫോട്ടോസിനായി...

English summary
Oppam, the Mohanlal starrer, has already emerged as the biggest hit of 2016. Now, the industry is eagerly waiting to know whether Oppam will be able to break the record of Mohanlal's biggest hit, Drishyam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam