»   » ഒപ്പത്തിലെ ആ ട്വിസ്റ്റ്, ഒരു വന്‍ അബദ്ധം!!! പ്രിയന്റെ അലസതയിൽ കൈവിട്ട് പോയ ട്വിസ്റ്റ്!!!

ഒപ്പത്തിലെ ആ ട്വിസ്റ്റ്, ഒരു വന്‍ അബദ്ധം!!! പ്രിയന്റെ അലസതയിൽ കൈവിട്ട് പോയ ട്വിസ്റ്റ്!!!

Posted By: Karthi
Subscribe to Filmibeat Malayalam

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങി 50 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമാണ് ഒപ്പം. 2016ലെ മോഹന്‍ലാലിന്റെ ആദ്യ മലയാള ചിത്രമായിരുന്നു ഒപ്പം. ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തില്‍ മഴുനീള അന്ധന്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

കാനില്‍ താരമാകുന്ന ദീപിക രണ്‍വീറിന് കൊടുത്ത എട്ടിന്റെ പണി!!! നഗ്ന ഫോട്ടോ വൈറല്‍!!!

പുലിമുരുകനില്‍ കൈ പൊള്ളിയത് ആന്റണി പെരുമ്പാവൂരിന്!!! ഒന്നും രണ്ടുമല്ല കോടികളുടെ നഷ്ടം!!!

ഏതൊരു ക്രൈം ത്രില്ലര്‍ ചിത്രങ്ങളുടേയും കേഥാഗതിയെ നിയന്ത്രിക്കുന്നത് ട്വിസ്റ്റുകളാണ്. ചില ട്വിസ്റ്റുകള്‍ ആളുകളെ കബിളിപ്പിക്കാനുള്ളതും ആകും. ഒപ്പത്തിലും അത്തരത്തില്‍ ചില നിര്‍ണായക ട്വിസ്റ്റുകളും വെളിപ്പെടുത്തലുകളുമുണ്ട്. എന്നാല്‍ സംവിധാനത്തില്‍ വന്ന പാളിച്ച മൂലം അത് വലിയ അബദ്ധമായി മാറി.

ചാമ്പ്യൻസ് ട്രോഫി: രോഹിത് ശർമ തിരിച്ചുവരുന്നു.. നാലാം നമ്പറിലല്ല, ഓപ്പണറായി, ഇനി ഹിറ്റ്മാന്റെ കളികൾ!

കഥയുടെ ഒന്നാം പാതിയുടെ അവസാനം ഇടവേളയ്ക്ക് മുമ്പായി വില്ലനേക്കുറിച്ച് മോഹന്‍ലാലിന്റെ അന്ധകഥാപാത്രം ജയരാമന്‍ നടത്തുന്ന വെളിപ്പെടുത്തലാണ് അശ്രദ്ധ കൊണ്ട് വലിയ അബദ്ധമായി മാറിയത്. എന്നാല്‍ പിന്നീടുള്ള കഥാഗതിയില്‍ ഇതൊരു വലിയ തുമ്പായി മാറാത്തതുകൊണ്ട് ആ അബദ്ധം ആരും ശ്രദ്ധിച്ചതുമില്ല.

പോലീസ് സ്‌റ്റേഷനില്‍ വച്ചാണ് വില്ലനായ വാസുവിനേക്കുറിച്ച് സൂചന നല്‍കുന്ന ആ വെളിപ്പെടുത്തല്‍ ജയരാമന്‍ നടത്തുന്നത്. വില്ലന്‍ ഒരു ഇടം കയ്യനാണ് എന്നായിരുന്നു ജയരാമന്‍ കണ്ടെത്തല്‍. വില്ലനുമായി രാത്രിയില്‍ നടത്തിയ മല്‍പ്പിടുത്തത്തിനിടെ ജയരാമന്‍ മനസിലാക്കിയതാണ് അക്കാര്യം.

എങ്ങനെയാണ് താന്‍ അത് മനസിലാക്കിയതെന്നും ജയരാമന്‍ അവിടെ വിവരിക്കുന്നുണ്ട്. വാസു തന്റെ വലം കൈയിലാണ് വാച്ച് കെട്ടിയിരിക്കുന്നത് എന്നതാണ് കാരണം. വലംകൈ വശമുള്ളവര്‍ ഇടം കൈയിലാണ് വാച്ച് കെട്ടാറുള്ളത് ഇവിടെ വാസു വാച്ച് കെട്ടിയിരിക്കുന്നത് വലം കൈയിലും.

വാസുവിനേക്കുറിച്ച് ജയരാമന്‍ പോലീസിന് മുന്നില്‍ വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ ആ പോലീസ് സ്‌റ്റേഷനില്‍ വാസു ഉണ്ട്. ജയരാമന്റെ കണ്ടെത്തല്‍ ശരി വയ്ക്കുന്ന വിധം അയാള്‍ തന്റെ വലംകൈയില്‍ നിന്നും വാച്ച് അഴിച്ച് ഇടം കൈയില്‍ കെട്ടുന്നുമുണ്ട്.

പിന്നീടങ്ങട്ടോണ് അബദ്ധങ്ങള്‍ ആരംഭിക്കുന്നത്. ജയരാമന്‍ ഇപ്രകാരം ഒരു വെളിപ്പെടുത്തല്‍ നടത്തുകയും അത് ശരിവയ്ക്കുന്ന വിധത്തില്‍ വാസു പെരുമാറുകയും ചെയ്തതിന് ശേഷം പിന്നീട് വാസു ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും ഈ കണ്ടെത്തലിന് ഖണ്ഡിക്കുന്നതാണ്.

വാസു ഇടം കൈയ്യനാണ് എന്ന വെളിപ്പെടുത്തലിന് ശേഷം വാസു പ്രവര്‍ത്തികളെല്ലാം ഒരു വലംകൈയ്യന്റേതാണ്. ലിഫ്റ്റില്‍ വച്ച് വാസു ജയരാമനെ കുത്താന്‍നോക്കുന്നതും ബാബുവിനെ വെട്ടുന്നതും വലം കൈ കൊണ്ടാണ്. ഒരു ഇടംകൈയ്യന്‍ ഇത്തരം കാര്യങ്ങള്‍ക്ക് വലംകൈ ഉപയോഗിക്കില്ലെന്നത് യാഥാര്‍ത്ഥ്യം.

ഒന്നോ രണ്ടോ സ്ഥലത്തല്ല കഥാന്ത്യത്തോളം ഇങ്ങനെ തന്നെയാണ് കാര്യങ്ങള്‍. വടി എടുത്ത എറിയുന്നതും തോക്കുകൊണ്ട് ഷൂട്ട് ചെയ്യുന്നതും വലംകൊണ്ടാണ്. ക്ലൈമാക്‌സില്‍ മീനാക്ഷിയെ മഴുകൊണ്ട് വെട്ടാന്‍ ഓങ്ങുന്നതും വലംകൈകൊണ്ടാണ്.

നായകന്റെ വലിയ ഒരു നിരീക്ഷണത്തെ അശ്രദ്ധകൊണ്ട് ഒന്നും അല്ലാതാക്കി തീര്‍ക്കുകയായിരുന്നു സംവിധായകന്‍. തിരക്കഥയില്‍ രേഖപ്പെടുത്തിയ ഡയലോഗിനെ ആ സീനില്‍ മാത്രം കൃത്യമായി ഉപയോഗപ്പെടുത്തിയപ്പോള്‍ മറ്റ് രംഗങ്ങളിലെല്ലാം തികഞ്ഞ അലംഭാവത്തോടെ കൈകാര്യം ചെയ്യുകയായിരുന്നു.

English summary
Jayaraman found that Vasu is a left hander. But all the scenes in the second half shows that he is right hander.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam