For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹശേഷവും അഭിനയ രംഗത്ത് സജീവമായി തുടരുന്ന നടിമാരുണ്ട്; ചാക്കോച്ചന്റെ നായികയായതിനെ കുറിച്ച് ശ്രിത

  |

  കുഞ്ചാക്കോ ബോബന്റെ നായികയായി ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ശ്രിത ശ്രിവദാസ്. കാലടി ശ്രീശങ്കര കോളേജില്‍ ഡിഗ്രി അവസാന വര്‍ഷം പഠിക്കുമ്പോഴാണ് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ശ്രിതയെ തേടി എത്തുന്നത്. പാര്‍വതി എന്നാണ് യഥാര്‍ഥ പേരെങ്കിലും സിനിമയിലെത്തിയതോടെയാണ് ശ്രിതയായി മാറുന്നത്.

  ചാനല്‍ അവതാരകയായി കരിയര്‍ തുടങ്ങി ഇപ്പോള്‍ മലയാളവും കടന്ന് തമിഴിലെ നായികയായി മാറിയിരിക്കുകയാണ് ശ്രിത. തമിഴകത്ത് ശക്തമായ സാന്നിധ്യം അറിയിച്ച് കഴിഞ്ഞ ശ്രിതയുടെ രണ്ട് തമിഴ് ചിത്രങ്ങള്‍ക്ക് ഇനിയും പേരിട്ടിട്ടില്ല. അതേ സമയം മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ ശക്തമായ സാന്നിധ്യം അറിയിക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. ശ്രിതയുടെ വിശേഷങ്ങള്‍ വീണ്ടും ശ്രദ്ധേമാവുകയാണ്.

  അന്നേ സിനിമ ഇഷ്ടമായിരുന്നു. എന്നാല്‍ അഭിനയിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ചെറിയ ആശങ്ക. കുഞ്ചാക്കോ ബോബന്റെ നായികയാണെന്ന് കേട്ടപ്പോള്‍ അത്ഭുതപ്പെട്ടു. വെള്ളിത്തിരയില്‍ ഒരുപാട് പാര്‍വതിമാര്‍ ഉള്ളതിനാല്‍ പേര് മാറ്റാന്‍ ഓര്‍ഡിനറിയുടെ സംവിധായകന്‍ സുഗീത് ഉപദേശിച്ചു. സംഖ്യ ശാസ്ത്രപ്രകാരം ശ്രിത എന്ന പേര് സ്വീകരിച്ചു. ആ പേര് ഭാഗ്യം തരുമെന്ന് ഒരിക്കലും കരുതിയില്ല. ഒരു സിനിമയില്‍ അഭിനയിച്ച് മടങ്ങാമെന്ന് തീരുമാനിച്ചു.

  പഠനത്തിന് മൈക്രോ ബയോളജി തിരഞ്ഞെടുത്തത് തന്നെ ആ മേഖലയുമായി മുന്നോട്ട് പോവുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ സംഭവിച്ചത് സിനിമ യാത്ര. സീന്‍ ഒന്ന് നമ്മുടെ വീട്, ലോക്കല്‍ കോള്‍, വീപ്പിംഗ് ബോയി, മണിബാക്ക് പോളിസി, ഹാങ് ഓവര്‍, കൂതറ, റാസ്പുടിന്‍ തുടങ്ങിയ സിനിമകള്‍. നായിക തിളക്കത്തില്‍ നില്‍ക്കവേ 2014 ല്‍ വിവാഹം. ഒരു വര്‍ഷത്തിന് ശേഷം വിവാഹമോചനം. തമിഴകത്ത് നിന്നാണ് ശ്രിത വീണ്ടും മലയാളത്തിലേക്ക് സജീവമാകുന്നത്.

  എട്ട് വര്‍ഷം മുന്‍പാണ് ഓര്‍ഡിനറി എത്തുന്നത്. ആ സിനിമയെയും കല്യാണി എന്ന നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയെയും ആളുകള്‍ ഇപ്പോഴും ഓര്‍ക്കുന്നു. എവിടെ പോയാലും തിരിച്ചറിയുന്നു. ഞങ്ങള്‍ ഇടയ്ക്കിടെ കാണുന്ന സിനിമയാണെന്നും എപ്പോള്‍ കണ്ടാലും മടുപ്പ് തോന്നില്ലെന്നും ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. കല്യാണി എന്ന കഥാപാത്രത്തിന് ഇത്രമാത്രം സ്വീകാര്യത ലഭിക്കുമെന്ന് കരുതിയില്ല.

  ഒരുപാട് സുഹൃത്തുക്കളില്ല. എന്നും വിളിച്ച് സംസാരിക്കുന്ന സൗഹൃദങ്ങളുമില്ല. എന്നാല്‍ വളരെ കുറച്ച് നല്ല ആളുകള്‍ അടുത്ത സുഹൃത്തുക്കളായിട്ടുണ്ട്. സൗഹൃദം എല്ലാ സമയത്തും ബലമാണ്. ജീവിതത്തില്‍ സൗഹൃദത്തിന് ഏറെ പ്രധാന്യം നല്‍കുന്ന ആളാണ് ഞാന്‍. എല്ലാ കാര്യങ്ങളും സുഹൃത്തുക്കളുമായി പങ്കുവെക്കാറുണ്ട്. അത് നല്ലത് എന്നാണ് കരുതുന്നത്. ഞാന്‍ കുറച്ച് അന്തര്‍മുഖയായ വ്യക്തിയാണ്. എന്നാല്‍ പരിചിതരയാവര്‍ക്ക് ഒപ്പമെങ്കില്‍ ഒരുപാട് സംസാരിക്കും. തമാശകള്‍ പറയും. ഞാന്‍ വളരെ പോസിറ്റീവാണെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ട്.

  Shritha Sivadas Exclusive Interview | ശ്രിത ശിവദാസ് പറയുന്നു | Filmibeat Malayalam

  വ്യക്തിപരമായ കാര്യങ്ങള്‍ സിനിമയുമായി വലിച്ചിഴക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഇപ്പോള്‍ ഈ കാര്യങ്ങളില്‍ എല്ലാം ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ലോകം മുഴുവന്‍ മാറി കൊണ്ടിരിക്കുകയാണ്. എല്ലാ ആളുകളിലും മാറ്റം പ്രകടമാണ്. തെന്നിന്ത്യന്‍ സിനിമയില്‍ വിവാഹശേഷവും അഭിനയരംഗത്ത് സജീവമായി തുടരുന്ന നടിമാരുണ്ട്. എന്നാല്‍ മറ്റ് ചിലര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് മടങ്ങി വരും. വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്ന് മറ്റ് കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമുണ്ട്. അഭിനയവും കുടുംബ ജീവിതവും ഒരേ പോലെ കൊണ്ട് പോവാന്‍ ശ്രമിക്കുന്നവരുമുണ്ട്. എല്ലാം ഇഷ്ടങ്ങളും തീരുമാനങ്ങളുമാണ്.

  English summary
  Ordinary Movie Fame Shritha Sivadas About Her First Movie With Kunchacko Boban
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X