ഭര്‍ത്താവിനൊപ്പം ഒരു വര്‍ഷം തമാസിച്ചു, പിന്നെ വേര്‍പിരിഞ്ഞു! പുതിയ പരിപാടികളെ കുറിച്ച് ശ്രിത ശിവദാസ്

ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടെത്തി പ്രേക്ഷക പിന്തുണ നേടിയെടുത്ത താരസുന്ദരിയാണ് ശ്രിത ശിവദാസ്. അവതാരകയായിട്ടാണ് ശ്രിതയുടെ തുടക്കമെങ്കിലും നായികയായിട്ടുള്ള വരവ് ജനപ്രീതി നേടി കൊടുത്തു. ഏറ്റവുമൊടുവില്‍ 'മണിയറയിലെ അശോകന്‍' എന്ന സിനിമയിലാണ് നടി അഭിനയിച്ചത്. അതിനോട് അനുബന്ധിച്ച് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിശേഷങ്ങളും ശ്രിത പങ്കുവെച്ചിരിക്കുകയാണ്.

ശ്രിതയുടെ വാക്കുകളിലേക്ക്

'സിനിമയില്‍ നിന്നും ഞാന്‍ അങ്ങനെ വിട്ട് നിന്നിട്ടില്ല. ഓര്‍ഡിനറി കഴിഞ്ഞ് കുറേ സിനിമകള്‍ ചെയ്തു. പിന്നെ 2014 ല്‍ കൂതറ ചെയ്തു. അതിന് ശേഷം കുറച്ച് പേഴ്‌സണല്‍ തിരക്കുകളില്‍ പെട്ടു. 2018 ല്‍ ആണ് തമിഴ് മൂവി ചെയ്യുന്നത്. അത് 2019 ല്‍ റിലീസ് ചെയ്തു. ഇതിനിടയില്‍ ചര്‍ച്ചകള്‍ നടക്കന്നുണ്ടായിരുന്നു. ഇടയ്ക്ക് മലയാളത്തില്‍ അധികം ചെയ്തില്ല. അതാണ് ഗ്യാപ്പ് വന്നു എന്ന് തോന്നുന്നത്.

ശ്രിതയുടെ വാക്കുകളിലേക്ക്

2014 ല്‍ ആണ് വിവാഹം നടന്നത്. ഏകദേശം ഒരു വര്‍ഷം ഒരുമിച്ച് തമാസിച്ചു. അതിന് ശേഷം ഒത്ത് പോകാന്‍ കഴിയില്ല എന്ന് തോന്നിയപ്പോള്‍ വേര്‍പിരിഞ്ഞു. രണ്ടാള്‍ക്കും താല്‍പര്യമില്ലെങ്കില്‍ ബുദ്ധിമുട്ട് സഹിക്കേണ്ട കാര്യമില്ലല്ലോ. പരസ്പരം ഒത്ത് പോകാന്‍ പറ്റാത്തത് കൊണ്ട് അവിടെ ഒരു ഫുള്‍സ്റ്റോപ് ഇടേണ്ടി വന്നു. കഴിഞ്ഞ് പോയ കാര്യമാണ്. അതിനെ പറ്റി ഇനി പറയാന്‍ താല്‍പര്യപ്പെടുന്നില്ല.

 ശ്രിതയുടെ വാക്കുകളിലേക്ക്

വീട്ടില്‍ അച്ഛനും അമ്മയും സഹോദരനുമുണ്ട്. സഹോദരന്‍ കാനഡയില്‍ ജോലി ചെയ്യുന്നു. ഒപ്പം പഠിച്ച സുഹൃത്തുക്കളുമായി ഒക്കെ നല്ല ബന്ധമുണ്ട്. സിനിമയിലും കുറച്ച് സുഹൃത്തുക്കളുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് രമ്യ നമ്പീശനാണ്. രമ്യ നമ്പീശന്‍ സംവിധാനം ചെയ്ത അണ്‍ഹൈഡ് എന്ന ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചിരുന്നു. ഷോര്‍ട്ട് ഫിലിം ആണെങ്കില്‍ കൂടി നല്ലൊരു മെസേജ് പകര്‍ന്ന് കൊടുക്കുന്ന ചിത്രമായിരുന്നു അത്.

ശ്രിതയുടെ വാക്കുകളിലേക്ക്

ലോക്ഡൗണില്‍ മുഴുവന്‍ സമയവും വീട്ടില്‍ ഇരിക്കുകയായിരുന്നു. എവിടെയും പോയില്ല. ഇപ്പോള്‍ വീണ്ടും തിരക്കും യാത്രകളും തുടങ്ങുന്നു. ഇപ്പോള്‍ എല്ലാവരും പേടി ഇല്ലാതെ ഇറങ്ങി നടക്കുന്നു എന്നാണ് തോന്നുന്നത്. 200 പേര്‍ക്ക് കോവിഡ് പോസിറ്റീവായ സമയത്ത് ആള്‍ക്കാര്‍ക്ക് ഭയങ്കര പേടിയായിരുന്നു. ഇപ്പോള്‍ 3000 ആളുകള്‍ക്ക് പോസിറ്റീവ് ആകുമ്പോള്‍ ആര്‍ക്കും പേടിയൊന്നുമില്ല. എല്ലാവരും സാധാരണ പോലെ ഇറങ്ങി നടക്കുന്നുണ്ട്.

Recommended Video

Shritha Sivadas Exclusive Interview | ശ്രിത ശിവദാസ് പറയുന്നു | Filmibeat Malayalam
ശ്രിതയുടെ വാക്കുകളിലേക്ക്

പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്യണമെന്ന് ഉണ്ടായിരുന്നു. പക്ഷേ അഭിനയത്തിന്റെ തിരക്കില്‍ അത് നടന്നില്ല. അത് ഇപ്പോഴും മനസില്‍ തന്നെ ഉണ്ട്. എപ്പോള്‍ വേണമെങ്കിലും ചെയ്യാമല്ലോ. പുറത്ത് പോകാം എന്നൊരു പ്ലാന്‍ ഉണ്ടായിരുന്നു. അപ്പോഴാണ് വീണ്ടും സിനിമകള്‍ വന്നത്. അങ്ങനെ അതും നടന്നില്ല. ഇനിയും താമസിച്ചിട്ടില്ല. പഠനം പുനരാരംഭിക്കണം. ചില ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുന്നു. ചിലത് ഷൂട്ട് നടക്കുന്നു. ഭാവി കാര്യങ്ങള്‍ ഇപ്പോള്‍ ആര്‍ക്കും പറയാന്‍ പറ്റാത്ത അവസ്ഥ അല്ലേ. തല്‍കാലം ഒന്നും തീരുമാനിച്ചിട്ടില്ല. ഏറ്റെടുത്ത പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കണം, പുതിയത് വന്നാല്‍ ചെയ്യണം. അങ്ങനെ പോകുന്നു ഭാവി പരിപാടികള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X