പ്രണയ ജോഡികളായി ദീപക് പറമ്പോലും അനശ്വരയും! ഓര്‍മ്മയില്‍ ഒരു ശിശിരം പ്രേക്ഷക പ്രതികരണം

By Midhun Raj

തട്ടത്തിന്‍ മറയത്തിലൂടെ ശ്രദ്ധേയനായ ദീപക് പറമ്പോല്‍
നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. സിനിമ ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നവാഗതനായ വിവേക് ആര്യനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിലെമ്പാടുമുളള 60ല്‍ അധികം സ്‌ക്രീനുകളിലാണ് സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ദീപക് പറമ്പേലിനൊപ്പം മലയാളത്തിലെ നിരവധി ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Ormayil Oru Shishiram

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. പുതുമുഖം അനശ്വരയാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. സംഗീതത്തിനും വലിയ പ്രാധാന്യം നല്‍കികൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും അറിയുന്നു. കൗമാര പ്രണയ കഥ സിനിമയില്‍ കാണിക്കുന്നുണ്ട്. ജോസഫിലൂടെ ശ്രദ്ധേയനായ രഞ്ജിന്‍ രാജാണ് ഓര്‍മ്മയില്‍ ഒരു ശിശിരത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

അലന്‍സിയര്‍, സൂധീര്‍ കരമന, മാലാ പാര്‍വ്വതി, ബേസില്‍ ജോസഫ്, മൃദുല്‍, എല്‍ദോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.വിഷ്ണുരാജിന്റെ കഥയ്ക്ക് ശിവപ്രസാദ് സിജി, അപ്പു ശ്രീനിവാസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മാക്ട്രോ പിക്‌ചേഴ്‌സാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X