കഴുത്തിന് ഇറക്കം കൂടുതൽ, വിമര്‍ശകർക്ക് വായടപ്പിക്കുന്ന മറുപടിയുമായി പ്രിയ വാര്യര്‍
ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകുരുടെ ഹൃദയ കീഴടക്കിയ താരമാണ് പ്രിയ പ്രകാശ് വാര്യ. സിനിമ റിലാസാകും മുൻപ് തന്നെ താരത്തിന് തെന്നിന്ത്യയിലും ബോളിവുഡിലും താരം ആരാധകരെ സൃഷ്ടിക്കുകയായിരുന്നു. പ്രശസ്തിക്കൊപ്പം തന്നെ സൈബർ ആക്രമണത്തിനും താരം ഇരയായിട്ടുണ്ട്. അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ പ്രിയ. കഴിഞ്ഞ ദിവസം പ്രിയയുടെ അതിമനോഹരമായ ചിത്രം പുരത്തു വന്നിരുന്നു. ഡീപ് നെക് ലെഹങ്കയിൽ അതി സുന്ദരിയായി നിൽക്കുന്ന ചിത്രം നടി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്.

പ്രിയ പങ്കുവെച്ച ചിത്രത്തിന് രൂക്ഷ വിമർശനവുമായ ഒരു കൂട്ടർ രംഗത്തെത്തിയിരുന്നു. വസ്ത്രത്തിന്റെ കഴുത്തിന് ഇറക്കമായിരുന്നു ഇവരുടെ പ്രശ്നം. സോഷ്യൽ മീഡിയയിലൂടെ രൂക്ഷ വിമർശനമായിരുന്നു നടിക്കെതിരെ ഉയർന്നത്. എല്ലാ തവണത്തേയും പോലെ മിണ്ടാതിരിക്കാൻ പ്രിയ തയ്യാറായിരുന്നില്ല. വിമർശകർക്ക് വായടപ്പിക്കുന്ന മറുപടിയാണ് താരം നൽകിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു വിമർശകർക്ക് താരം മറുപടി നൽകിയത്.
എന്റെ പോസ്റ്റിന് താഴെ ചില കമന്റുകളുണ്ടായിരുന്നു. കമന്റുകളുടെ നാലില്‍ ഒന്നുപോലും വായിച്ച് തീര്‍ക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. തുടക്കത്തില്‍ ചില കമന്റുകള്‍ വായിച്ചു. എല്ലാവരും ആ കമന്റുകള്‍ കാണേണ്ടതാണ് എന്നു തോന്നിയതുകൊണ്ട് അതിവിടെ പങ്കുവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരുപക്ഷെ ആ കമന്റ് ചെയ്തവര്‍ക്ക് നമ്മളെല്ലാവരും കൈയടിക്കേണ്ടതുണ്ട്. അതുകൊണ്ടല്ലേ ഇത്തരം ചെറിയ വിലകുറഞ്ഞ കാര്യങ്ങള്‍ അവര്‍ പോസ്റ്റ് ചെയ്യുന്നത്. ഒരുതരം അംഗീകാരത്തിനോ അഭിനന്ദനത്തിനോ വേണ്ടി. നമുക്ക് അതവര്‍ക്ക് നല്‍കാം.
എന്തായാലും എല്ലാവരോടും കരുണയോടെ പെരുമാറാനാണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. ഇവിടെയിപ്പോള്‍ വലിയൊരാളാകാനുള്ള അവസരമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. ഇത് എനിക്ക് പുതിയതൊന്നുമല്ല. ഞാന്‍ ദിവസേന ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ കടന്നു പോകാറുണ്ട്. ഈ ഭീഷണികള്‍ നിലനില്‍ക്കുമ്പോഴും ഇത്രയും ദൂരം എത്തിയതില്‍ എനിക്ക് എന്നെക്കുറിച്ച് അഭിമാനമുണ്ട്. എല്ലാ സ്ത്രീകളും അങ്ങനെ ആയിരിക്കണം. ഇപ്പോള്‍ ഇത്രമാത്രം. എന്റെ ശൈലിയില്‍ ശ്രദ്ധ ചെലുത്തിയതിന് നന്ദി. #ItsADressNotAYes #RefuseTheAbuse," പ്രിയ കുറിച്ചു.
Recommended Video
ക്ലാസിക് ലുക്കിലുള്ള ലെഹങ്ക ധരിച്ചാണ് പ്രിയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. കലംകാരിയോട് സാദൃശ്യമുള്ള മെറ്റീരിയലാണ് ലെഹങ്കയ്ക്ക്. വസ്ത്രത്തിന്റെ പ്രധാന ഹൈലൈറ്റ് വൈഡ് നെക്കാണ്. ഫുൾ സ്ലീവ് വസ്ത്രത്തിന് ലൈറ്റ് മേക്കപ്പാണ് താരം ഉപയോഗിച്ചിരിക്കുന്നത്. ആഭാരണം ധരിച്ച് നിൽക്കുന്ന നടിയെ കാണാൻ ഒരു ക്ലാസിക് ലുക്കാണ്.


Click it and Unblock the Notifications











