ബോയ് ഫ്രണ്ടിനെ ചുംബിക്കുന്ന പ്രിയ വാര്യർ, രസകരമായ ക്യാപ്ഷനോട് കൂടി വീഡിയോ പങ്കുവെച്ച് താരം
2019 ൽ പുറത്ത് ഇറങ്ങിയ ഒരു അഡാറ് ലവ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. സിനിമ പുറത്ത് ഇറങ്ങുന്നതിന് മുൻപ് തന്നെ നടി കൈനിറയെ ആരാധകരെ നേടിയിരുന്നു. കേരളത്തിൽ മാത്രമല്ല പുറത്തും പ്രിയയ്ക്ക് ആരാധകരുണ്ട്. അന്തരിച്ച ബോളിവുഡ് താരം ഋഷി കപൂർ പ്രിയയുടെ വലിയ ആരാധകനായിരുന്നു. അദ്ദേഹം അത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ് പ്രിയ വാര്യർ. പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

ഒരു അഡാറ് ലവിലെ മാണിക്യ മലർ.. എന്ന് തുടങ്ങുന്ന ഒറ്റ ഗാനത്തിലൂടെയാണ് പ്രിയ ആദ്യം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. സിനിമ പുറത്ത് ഇറങ്ങുന്നതിന് മുൻപ് തന്നെ മികച്ച അവസരങ്ങൾ തേടിയെത്തുകയായിരുന്നു. അഡാറ് ലവിന് ശേഷം തെന്നിന്ത്യൻ ബോളുവുഡ് സിനിമാ ലോകത്തിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇതിനോടകം തന്നെ തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുമ്പോഴാണ് നടി സിനിമയിൽ എത്തുന്നത്.
{photo-feature}
വീഡിയോ; കടപ്പാട്, ഇൻസ്റ്റഗ്രാം സ്റ്റോറി


Click it and Unblock the Notifications