റോഷ്‌നയെ സുമംഗലിയാക്കി പ്രിയതമന്‍; വിവാഹവേദിയില്‍ നിന്നും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്ന ചിത്രവുമായി റോഷ്‌ന
അങ്കമാലി ഡയറിസീലൂടെ ശ്രദ്ധേയനായ നടന്‍ കിച്ചു ടെല്ലസും നടിയും മോഡലുമായ റോഷ്‌ന ആന്‍ റോയിയും കഴിഞ്ഞ ആഴ്ചയായിരുന്നു വിവാഹിതരായത്. മാസങ്ങള്‍ക്ക് മുന്‍പ് വിവാഹനിശ്ചയം നടത്തിയതിന് പിന്നാലെയാണ് തങ്ങള്‍ പ്രണയത്തിലായിരുന്ന കഥ ഇരുവരും വെളിപ്പെടുത്തിയത്. തീരുമാനിച്ച് ഉറപ്പിച്ചത് പോലെ നവംബര്‍ 29 ന് ക്രിസ്ത്യന്‍ ആചാരപ്രകാരം താരവിവാഹം നടത്തി.
വിവാഹത്തിന് എത്തിയത് മുതലുള്ള ചിത്രങ്ങള്‍ താരങ്ങള്‍ തന്നെ പുറത്ത് വിട്ടിരുന്നു. വിവാഹത്തിന് ലൈറ്റ് റോസ് നിറമുള്ള ഗൗണ്‍ ആയിരുന്നു റോഷ്‌നയുടെ വേഷം. റിസപ്ഷനും റെഡും ഓഫ് വൈറ്റും ചേര്‍ന്ന ഗൗണും ധരിച്ചു. കിച്ചു ഏകദേശം സില്‍വര്‍ നിറത്തിലുള്ള കോട്ട്യൂം സ്യൂട്ടുമാണ് ധരിച്ചത്. എന്നാലിപ്പോള്‍ മന്ത്രകോടി ഉടുത്തിട്ടുള്ള റോഷ്‌നയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്.

വിവാഹശേഷം മന്ത്രക്കോടി ഉടുത്ത് വേദിയിലെത്തിയ റോഷ്‌നയ്ക്ക് ഭര്‍ത്താവായ കിച്ചു സിന്ദൂരം ചാര്‍ത്തി കൊടുക്കുകയാണ്. 'സുമംഗലി' എന്ന ക്യാപ്ഷനിലാണ് നടി ഈ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാ കാലത്തും സുമംഗലിയായി കഴിയാനുള്ള ഭാഗ്യം റോഷ്‌നയ്ക്ക് ഉണ്ടാവട്ടെ എന്ന ആശംസകളുമായി ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തുകയാണ്.
വിവാഹം കഴിഞ്ഞ അന്ന് മുതലിങ്ങോട്ട് എല്ലാ ദിവസങ്ങളിലെല്ലാം വിവാഹത്തിന്റെ ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നതിനാല്‍ ചിലര്‍ വിമര്‍ശനങ്ങളുമായിട്ടും എത്തിയിരുന്നു. ഫോട്ടോസ് ഇനിയും തീര്‍ന്നില്ലേ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. അങ്ങനെ വിമര്‍ശിക്കുന്നവര്‍ക്കായി റിസ്പഷ്‌ന്റെ വീഡിയോ പുറത്ത് വിട്ടിരുന്നു. കിച്ചുവിന്റെ ആദ്യ സിനിമയായ അങ്കമാലി ഡയറീസിലെ പാട്ടുകള്‍ കോര്‍ത്തിണക്കി കുക്കുവിന്റെ ഡാന്‍സ് ആയിരുന്നു ശ്രദ്ധേയമായത്.

നടന്‍ ആന്റണി വര്‍ഗീസ് അടക്കമുള്ള അങ്കമാലി ഡയറീസിലെ ഒട്ടുമിക്ക താരങ്ങളും വേദിയിലെത്തി റോഷ്‌നയ്ക്കും കിച്ചുവിനുമൊപ്പം ഡാന്‍സ് ചെയ്തിരുന്നു. അതിനൊപ്പം ഇരുവരും ചുംബിക്കുന്നതായി കാണിച്ച് കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ റോഷ്‌ന പങ്കുവെച്ച ചിത്രത്തെ ചിലര്‍ വിമര്‍ശിച്ചിരുന്നു. ഇതൊക്കെ പ്രഹസനമല്ലേ എന്ന ചോദ്യത്തിന് താരങ്ങള്‍ മറുപടി നല്‍കിയിരുന്നില്ല.
Recommended Video
നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസ് അങ്കമാലി ഡയറീസിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ഓഡിഷന് റോഷ്‌നയും പോയിരുന്നു. അവിടെ വച്ച് കണ്ടാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാവുന്നത്. ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലവ് എന്ന ചിത്രത്തില്‍ സ്‌കൂള്‍ ടീച്ചറുടെ വേഷത്തിലെത്തിയാണ് റോഷ്ന ശ്രദ്ധിക്കപ്പെടുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായിട്ടെത്തിയ 'വര്‍ണ്യത്തില്‍ ആശങ്ക' എന്ന സിനിമയില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി കിച്ചുവും റോഷ്‌നയും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications