ആ ഹോട്ട് രംഗത്തിലുള്ളത് ഞാനല്ല; സിനിമ എന്നാല്‍ എന്തോ വലിയ തെറ്റാണെന്നാണ് ചിലരുടെ വിചാരമെന്ന് നൂറിന്‍ ഷെരീഫ്

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് നൂറിന്‍ ഷെരീഫ്. ഇപ്പോള്‍ മലയാളത്തിന് പുറമേ തെലുങ്ക് സിനിമയിലും അഭിനയിച്ച് തിളങ്ങി നില്‍ക്കുകയാണ് നടി. സിനിമയിലേക്ക് എങ്ങനെ എത്തി എന്ന് നൂറിനോട് ചോദിച്ചാല്‍ അതിനെല്ലാം വഴിത്തിരിവായത് നൃത്തമാണെന്നാണ് നടി പറയുന്നത്.

അഡാറ് ലവിലെ സഹതാരങ്ങളായ പ്രിയ വാര്യരെ പിന്നീട് കണ്ടിട്ടിട്ടില്ലെന്നും തെലുങ്ക് സിനിമയുടെ ടീസറില്‍ കണ്ട ഹോട്ട് നായിക താനല്ലെന്നും പറയുകയാണ് നൂറിനിപ്പോള്‍. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ആരാധകര്‍ കാത്തിരുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം നൂറില്‍ പങ്കുവെച്ചത്. വിശദമായി വായിക്കാം.

സിനിമാ ജീവിതത്തെ കുറിച്ച് നൂറിന്‍

ഞാന്‍ വളരെ സെന്‍സറ്റീവാണ്, ചെറിയ കാര്യങ്ങള്‍ക്ക് പോലും കരഞ്ഞ് പോകുമെന്നാണ് നൂറിന്‍ ഷെരീഫ് പറയുന്നത്. വലിയ കാര്യങ്ങള്‍ പലതും അവഗണിച്ചെന്ന് വരും. കലാകാരന്മാര്‍ക്ക് കൂടെ പിറപ്പായ അതേ പ്രകൃതമാണ് തനിക്കും. നൃത്തമാണ് വെള്ളിത്തിരയിലേക്കുള്ള പ്രവേശനത്തിന് കാരണമായത്. മൂന്ന് വയസുള്ളപ്പോള്‍ മുതല്‍ നൃത്തം പഠിക്കുന്നുണ്ട്. ഇടയ്ക്ക് വച്ച് അത് നിര്‍ത്തി. എട്ടാം ക്ലാസ് മുതലാണ് പിന്നെ തുടങ്ങുന്നത്.

സിനിമാ ജീവിതത്തെ കുറിച്ച് നൂറിന്‍

ചങ്ക്‌സ് എന്ന സിനിമയില്‍ അഭിനയിക്കാനാണ് ആദ്യം അവസരം ലഭിക്കുന്നത്. പിന്നീട് പല കാരണങ്ങള്‍ കൊണ്ടും ഉപനായികയാകേണ്ടി വന്നു. നിര്‍മാതാവിന്റെ നിര്‍ദ്ദേശ പ്രകാരം സംവിധായകന് പല വിട്ടു വീഴ്ചകളും ചെയ്യേണ്ടി വന്നതാണ്. എനിക്കന്ന് പതിനെട്ട് വയസല്ലേ ഉള്ളു. ഏറ്റവും കൂടുതല്‍ ദേഷ്യവും വാശിയും നിരാശയുമൊക്കെ തോന്നുന്ന സമയം. എനിക്ക് പകരം അതില്‍ നായികയായി മാറിയ പ്രിയ വാര്യരെ പിന്നീട് ഞാന്‍ നേരില്‍ കണ്ടിട്ടില്ല. റോഷനെ ഒന്ന് രണ്ട് തവണ കണ്ടു. ഞങ്ങള്‍ ഒരുമിച്ച് വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്.

സിനിമാ ജീവിതത്തെ കുറിച്ച് നൂറിന്‍

കുട്ടിക്കാലം മുതല്‍ ഉമ്മ ടെസീനയാണ് എന്നെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചിരുന്നത്. സ്‌കൂളിലെ കല, കായിക മത്സരങ്ങളിലൊക്കെ പങ്കെടുപ്പിക്കാന്‍ ഉമ്മ എന്നെയും കൊണ്ട് പോകുമ്പോള്‍ വാപ്പ ഷെരീഫ് ആദ്യമൊക്കെ വഴക്ക് പറയുമായിരുന്നു. പിന്നെ എല്ലാം മാറി. വിദേശത്തായിരുന്ന വാപ്പ ഇപ്പോള്‍ നാട്ടിലുണ്ട്. ചേച്ചി നസ്രിന്‍ വിവാഹം കഴിഞ്ഞു. എന്നെക്കാള്‍ നന്നായി ഡാന്‍സ് കളിക്കുന്നത് അവളാണ്. പാട്ട് പാടുകയും അഭിനയിക്കുകയുമൊക്കെ ചെയ്യുമെങ്കിലും പക്ഷേ അതൊന്നും ക്യാമറയ്ക്ക് മുന്നിലല്ലെന്ന് നൂറിന്‍ പറയുന്നു.

 സിനിമാ ജീവിതത്തെ കുറിച്ച് നൂറിന്‍

സിനിമ എന്നാല്‍ എന്തോ വലിയ തെറ്റാണെന്നാണ് ബന്ധുക്കളില്‍ പലരും ഇപ്പോഴും വിചാരിക്കുന്നത്. ഏത് മേഖലയിലും നല്ലതും ചീത്തയുമുണ്ട്. ഏത് വഴി തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാണ്. സിനിമാ താരം ഒരു പബ്ലിക് ഫിഗറായത് കൊണ്ടാവും കൊച്ച് കൊച്ച കാര്യങ്ങള്‍ക്ക് പോലും വലിയ വാര്‍ത്തയാകുന്നത്. ഒരു ഡോക്ടറുടെയും ഒരു ആക്ടറുടെയും കാര്യമെടുത്ത് നോക്കുകയാണെങ്കില്‍, ഡോക്ടര്‍ക്ക് ഒരു പ്രശ്‌നമുണ്ടായാലും കൂടുതല്‍ ചര്‍ച്ചയാകുന്നത് ആക്ടറുടെ പ്രശ്‌നമായിരിക്കും.

Recommended Video

നൂറിന്‍ ഷെരീഫിന്റെ കിടുക്കാച്ചി ഡാന്‍സ്‌ | Filmibeat Malayalam
 സിനിമാ ജീവിതത്തെ കുറിച്ച് നൂറിന്‍

സിനിമയെ മറ്റൊരു കണ്ണില്‍ മാത്രം കണ്ടിരുന്ന എന്റെ ബന്ധുക്കളില്‍ ചിലര്‍ നൂറിന്റെ ബന്ധുവാണെന്ന് അഭിമാനത്തോടെ പറയുന്നു. അത് കാണുമ്പോള്‍ അഭിമാനമാണ്. തെലുങ്കില്‍ ഞാനൊരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതിന്റെ ടീസറില്‍ ചില ഹോട്ട് രംഗങ്ങളുണ്ട്. അത് ഞാനാണെന്ന് പലരും തെറ്റിദ്ധരിച്ചു. എന്നെ കൂടാതെ ആ ചിത്രത്തില്‍ മറ്റൊരു നായിക കൂടിയുണ്ട്. ഭാഷ ഏതായാലും ഞാനൊരു ബൗണ്ടറി ലൈന്‍ വച്ചിട്ടുണ്ട്. അത് വിട്ടുള്ള ഗ്ലാമര്‍ ചെയ്യാന്‍ ഞാന്‍ ഒരുക്കമല്ലെന്നും നൂറിന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X