twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിയറ്ററുകളില്‍ പ്രണയതരംഗം സൃഷ്ടിച്ച് അഡാറ് ലവ്! ചിത്രത്തിന് വന്‍ വരവേല്‍പ്പ്! പ്രേക്ഷക പ്രതികരണം

    |

    Recommended Video

    Oru Adaar Love Audience Response | filmibeat Malayalam

    ബിഗ് റിലീസായി പ്രിയ വാര്യരുടെ ഒരു അഡാറ് ലവ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനത്തിലെത്തുന്ന മൂന്നാമത്തെ ചിത്രമാണിത്. ഡിസ്‌ലൈക്കുകളും ട്രോളുകളുമായി സിനിമ തകര്‍ക്കാന്‍ നോക്കിയിരുന്നെങ്കിലും അതിലൊന്നും പതറാതെ ഒമര്‍ ലുലു സിനിമ തിയറ്ററുകളിലേക്ക് എത്തിച്ചിരിക്കുകയാണ്.

    വാലന്റ്‌റൈന്‍സ് ദിനം പ്രമാണിച്ച് കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ ഒന്നിച്ചാണ് സിനിമയുടെ റിലീസ്. കണ്ണീറുക്കി കാണിച്ച് ലോകശ്രദ്ധ നേടിയ പ്രിയ വാര്യരുടെ സിനിമ ആയതിനാല്‍ ഇന്ത്യയിലും വിദേശത്തുമടക്കം വലിയ വിഭാഗം ആളുകളാണ് സിനിമയ്ക്ക് വേണ്ടി കാത്തിരുന്നത്. ഒടുവില്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമയുടെ ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെയാണ്.

    നൊസ്റ്റാൾജിയ സമ്മാനിക്കുന്ന കോമഡി ചിത്രമാണെന്നാണ് ഒരു പ്രേക്ഷകന്റെ അഭിപ്രായം. ചിത്രത്തിൽ സലിം കുമാറിന്റെ പ്രകടനം എടുത്ത് പറയാവുന്നതാണ്. സിംപിൾ സ്റ്റോറിയുള്ള ചെറിയ ചിത്രമാണ്. പ്രണയദിനത്തിന് പറ്റിയൊരു ചിത്രമാണിതെന്നും പ്രേക്ഷകർ പറയുന്നു.

    അഡാറ് ലവ്

    അഡാറ് ലവ് അവസാനത്തിൽ നിന്ന് മുന്നോട്ട് കണേണ്ട സിനിമയാണ്. അവസാനത്തെ 30-40 മിനിറ്റിലാണ് സിനിമ. അതിന് മുൻപ് വരെയുള്ള ഭാഗങ്ങളെല്ലാം വെറും കണ്ണിറുക്കി കാണിക്കലാണ്. പ്രേക്ഷകനെ മയക്കിക്കിടത്തുവാൻ പ്രിയാ വാര്യരടക്കമുള്ളവരെ ഉപയോഗിച്ചുള്ള അണിയറ പ്രവർത്തകരുടെ കണ്ണിറുക്കൽ ജാല്യ വിദ്യ.

    മോശമില്ലാത്ത സിനിമ

    മോശമില്ലാത്ത സിനിമയാണെന്നാണ് ആദ്യം മുതൽ ഒരു അഡാറ് ലവിനെ കുറിച്ച് വന്ന് കൊണ്ടിരിക്കുന്നത്.

    ഒരു അഡാറ് ലവിൽ സ്പെഷ്യലായി ഒന്നുമില്ലെങ്കിലും ചിത്രത്തിലെ പാട്ടുകളെല്ലാം നല്ലതാണ്. ഇടയ്ക്ക് ഇടയ്ക്ക് കോമഡി രംഗങ്ങളുണ്ടെങ്കിലും പ്രതീക്ഷയ്ക്കൊപ്പം എത്തിയിട്ടില്ലെന്നാണ് ഒരാളുടെ കമന്റ്.

    ആദ്യ പകുതി ഓക്കെയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. രണ്ടാം പകുതിയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.

    മാണിക്യ മലരായ പൂവി

    മാണിക്യ മലരായ പൂവി

    ഒരു അഡാറ് ലവിൽ ഏറ്റവും മൂല്യമുള്ളതും വിറ്റഴിക്കാൻ ഏറ്റവും നല്ലത് മാണിക്യ മലരായ പൂവി എന്ന പാട്ട് തന്നെ... സിനിമ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ അഡാറ് ലവിന്റെ കാഴ്ചക്കാരെ ഈ പാട്ടിലൂടെ സിനിമയിലേക്ക് പൂർണമായി തളളിയിടുവാൻ തക്ക രീതിയിൽ തന്നെയാണ് സിനിമയുടെ ടോട്ടൽ ട്രീറ്റ്‌മെന്റ്.

    കോമഡിയുണ്ട്..

    ഒരു അഡാറ് ലവിന്റെ റിലീസ്

    ഒരു അഡാറ് ലവിന്റെ റിലീസ്

    ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയത് ഒരു അഡാറ് ലവ് റിലീസ് ചെയ്തു. സ്‌കൂള്‍ പശ്ചാലതലത്തിലൊരുക്കിയ ചിത്രത്തില്‍ അഭിനയിക്കുന്ന എല്ലാവരും പുതുമുഖങ്ങളാണ്. റിലീസിന് മുന്‍പ് ആഗോളതലത്തില്‍ വമ്പന്‍ പ്രധാന്യത്തോടെ അറിയപ്പെട്ട സിനിമ റിലീസ് ചെയ്തതും അങ്ങനെ തന്നെയാണ്. വലിയ താരങ്ങളില്ലെങ്കിലും ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ചതാണെങ്കിലും റെക്കോര്‍ഡ് കണക്കിന് സ്‌ക്രീനുകളിലാണ് സിനിമ എത്തിയത്.

    നാല് ഭാഷകളില്‍ ഒന്നിച്ചെത്തി

    നാല് ഭാഷകളില്‍ ഒന്നിച്ചെത്തി

    മലയാളത്തില്‍ നിര്‍മ്മിച്ച ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് പോലും ലഭിക്കാത്ത സ്വീകാര്യതോടെയാണ് അഡാറ് ലവ് റിലീസ് ചെയ്തത്. മലയാളത്തില്‍ നിര്‍മ്മിച്ച ചിത്രം തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ മൊഴിമാറ്റിയാണ് എത്തുന്നത്. തെലുങ്കില്‍ ലവ്വേവ്‌സ് ഡേ എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ 300 സെന്ററുകള്‍, തെലുങ്കില്‍ 400, കര്‍ണാടകയില്‍ 250 എന്നിങ്ങനെ ഇന്ത്യയില്‍ മാത്രമായി 1200 ഓളം സ്‌ക്രീനുകളിലാണ് ഒരു അഡാറ് ലവ് റിലീസ് ദിവസം പ്രദര്‍ശിപ്പിക്കുന്നത്. ലോകത്താകമാനം 2000 ഓളം തിയറ്ററുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

     പ്രണയദിനം ആഘോഷിക്കാം

    പ്രണയദിനം ആഘോഷിക്കാം

    ഒമറിന്റെ സംവിധാനത്തിലെത്തിയ ആദ്യ രണ്ട് സിനിമകളും യുവാക്കളെ ലക്ഷ്യം വെച്ചായിരുന്നു എത്തിയത്. എന്നാല്‍ അഡാറ് ലവ് ഒരേ സമയം കുടുംബ പ്രേക്ഷകര്‍ക്കും യൂത്തിനും ഇഷ്ടപ്പെടുന്ന എന്റര്‍ടെയിനറായിരിക്കും. പ്ലസ് ടു സ്‌കൂളില്‍ നടക്കുന്ന പൈങ്കിളി ലൗ സ്റ്റോറിയാണ് ഒരു അഡാറ് ലവിന്റെ ഇതിവൃത്തമാകുന്നത്.

    മ്യൂസിക്ക് ആൽബം

    സിനിമ തുടങ്ങി അര മണിക്കൂർ പിന്നീടുമ്പോൾ ഒരു മ്യൂസിക്ക് ആൽബത്തിൽ നിന്ന് ഈ സിനിമ മുകളിലോട്ട് പോയിട്ടേയില്ല.. ഇല്ലെന്നാണ് ചിലരുടെ കമന്റ്.

    English summary
    Oru Adaar Love movie audience response
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X