For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാല്‍ക്കുപ്പികള്‍ കണ്ടത് പ്രിയ വാര്യരെ, നമ്മള്‍ കണ്ടത് അഡാറ് നൂറിനെ!കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍

  |

  ഒറ്റ കണ്ണീറുക്കല്‍ കൊണ്ട് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു പ്രിയ വാര്യര്‍. ആദ്യ സിനിമ റിലീസിനെത്തുന്നതിന് മുന്‍പ് തന്നെ ഒരു നടിയെ തേടി ഇതുപോലൊരു ഭാഗ്യം വന്നത് ആദ്യമായിട്ടായിരുന്നു. പ്രമുഖരായ പലരുടെയും ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിനെ പിന്തള്ളിയായിരുന്നു പ്രിയയുടെ മുന്നേറ്റം.

  ഒമര്‍ ലുലുവിന്റെ പുതിയ പവര്‍ സ്റ്റാര്‍ മമ്മൂക്കയാണോ? ആരാധകര്‍ ഉണ്ടാക്കിയ പോസ്റ്ററിലെ സത്യം എന്താണ്..

  ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ ഒരു അഡാറ് ലവ്വിലെ പാട്ടായിരുന്നു പ്രിയയുടെ രാശി തെളിയിച്ചത്. സിനിമയില്‍ നിന്നും വീണ്ടുമൊരു ടീസര്‍ കൂടി എത്തിയിരിക്കുകയാണ്. സിനിമയിലെ തമിഴ് പാട്ടിന്റെ ടീസറാണ് ഇന്ന് പുറത്ത് വന്നത്. മേയ് പതിനെട്ടിന് രണ്ടാമത്തെ പാട്ട് കൂടി പുറത്ത് വരുമെന്നുള്ള കാര്യവും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

  മമ്മൂക്കയുടെ അസുഖം ലാലേട്ടനനെയും ബാധിച്ചു! മോഹന്‍ലാലിന്റെ പ്രായം 57, ഇപ്പോള്‍ കണ്ടാല്‍ 35!

  വീണ്ടും ഒരു അഡാറ് ലവ്വ് വൈറല്‍

  വീണ്ടും ഒരു അഡാറ് ലവ്വ് വൈറല്‍

  പ്രിയ വാര്യരുടെയും റോഷന്റെയും പ്രണയം തുളുമ്പി നില്‍ക്കുന്ന ടീസറായിരുന്നു ഇന്ന് പുറത്ത് വന്നത്. യുവമനസുകളെ കീഴടക്കാനുള്ള മരുന്ന് നിറച്ച ടീസര്‍ അതിവേഗം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ തന്നെയാണ് സംഗീതം പകര്‍ന്നതും ആലപിച്ചിരിക്കുന്നതും. സെപ്റ്റംബറിലാണ് സിനിമ റിലീസിനെത്തുന്നത്.

   ട്രോളും സജീവം

  ട്രോളും സജീവം

  മറ്റൊരു കാര്യം പ്രിയ കൂട്ടുസിന്റെ ടീസര്‍ കണ്ട ആരാധകര്‍ പലരും ട്രോളുകളുമായി വീണ്ടും സജീവമായിരിക്കുകയാണെന്നുള്ളതാണ്. ഇത്തവണ പ്രിയയ്‌ക്കൊപ്പം സിനിമയിലെ നൂറിന്‍ എന്ന നടിയെ കൂടി ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. രണ്ടാമത്തെ പാട്ട് കൂടി വരുമ്പോള്‍ അടുത്ത തരംഗത്തിനുള്ളതായി എന്നാണ് ആരാധകര്‍ പറയുന്നത്. അമ്പത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ പിന്തുടരുന്ന പ്രിയ വാര്യരെ നാളെ മുതല്‍ ഫോളോ ചെയ്യാന്‍ ആള് കൂടുമോ എന്നാണ് ഇനി കാത്തിരുന്ന് കാണാനുള്ളത്.

  ശരിയല്ലേ..

  ശരിയല്ലേ..

  പ്രിയ കുട്ടൂസിന്റെ ഈ ചിരി മാത്രം കാണാന്‍ വേണ്ടിയാണ് ഇപ്പോള്‍ നമ്മള്‍ തന്നെ സെപ്റ്റംബറില്‍ ഇറങ്ങുന്ന സിനിമയ്ക്ക് വേണ്ടി ഇപ്പോള്‍ തന്നെ 100 രൂപ മാറ്റി വെച്ചിരിക്കുന്നത്.

  എന്തോ തകരാറ് പോലെ

  എന്തോ തകരാറ് പോലെ

  അഡാറ് ലവ്വില്‍ നിന്നും പുറത്ത് വന്ന പുതിയ ടീസറ് കണ്ട ചിലര്‍ക്ക് എന്തോ എവിടെയോ ഒരു തകരാറ് തോന്നിയിരുന്നു. കാരണം ആനന്ദം എന്ന സിനിമയിലെ ഒരു ക്ലോസ് ഇനഫ് തന്നെയാണ് അഡാറ് ലവ്വിലും.

  ഇതാണ് സത്യകഥ

  ഇതാണ് സത്യകഥ

  സത്യകഥ എന്തെന്നാല്‍ റോഷന്റെ റൊമാന്റിക് വിസ്മയങ്ങള്‍ കാണുന്നതിനിടയില്‍ പ്രിയ വാര്യര്‍ എന്ന ഒരാള്‍ പാട്ടില്‍ തന്നെ ഉണ്ടോ എന്ന് പോലും ആരും അറിഞ്ഞിട്ടില്ല.

   എന്റെ കുട്ടൂസേ...

  എന്റെ കുട്ടൂസേ...

  ഒരു അഡാറ് ലവിന്റെ പുതിയ ടീസറില്‍ പ്രിയ കുട്ടൂസിനെ കണ്ട പലരും സന്തോഷം കൊണ്ട് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയിലായി. ്അത്രയധികം ഇഷ്ടമാണ് പലര്‍ക്കും.

  വാല്യു കുറഞ്ഞോ

  വാല്യു കുറഞ്ഞോ

  അടുത്തിടെ ഒരു പൊതുപരിപാടിയില്‍ ജയസൂര്യയ്‌ക്കൊപ്പം പ്രിയ വാര്യര്‍ വേദിയിലുണ്ടായിട്ടും ഒരു ആരാധകന്‍ സെല്‍ഫി എടുക്കാന്‍ വന്നത് ജയസൂര്യയുടെ അടുത്തായിരുന്നു. അത്രയും ശ്രദ്ധിക്കപ്പെട്ടിട്ടും ആരാധന കുറവാണെന്ന് ഈ ഒറ്റ ഫോട്ടോ തന്നെ വ്യക്തമാക്കിയിരുന്നു.

  ചുമ്മാ പോവാനല്ല

  ചുമ്മാ പോവാനല്ല

  സത്യത്തില്‍ എത്രമാത്രം വിമര്‍ശിച്ചാലും ഈ അഡാറ് പിള്ളേര്‍ വന്നിരിക്കുന്നത് ചുമ്മാതങ്ങ് പോവാനല്ല എന്നുള്ള കാര്യം ഇതിനകം തന്നെ വ്യക്തമായിരിക്കുകയാണ്.

  ഇങ്ങനെ ചെയ്യണം..

  ഇങ്ങനെ ചെയ്യണം..

  പ്രെമോഷന്‍ ചെയ്യുമ്പോള്‍ പ്രിയ വാര്യരെ പോലെ ദേ ഇങ്ങനെ ചെയ്യണം. എന്നാലേ ആളുകള്‍ക്ക് ഇഷ്ടപ്പെടുകയുള്ളു

  ഒരു ഷാന്‍ മാജിക്

  ഒരു ഷാന്‍ മാജിക്

  മാണിക്യ മലരായ പൂവി ഹിറ്റാക്കിയതിന് ശേഷം ഷാന്‍ റഹ്മാന്റെ സംഗീതത്തിലെത്തുന്ന പാട്ടാണ്. മ്യൂസിക് ഡയറക്ഷനില്‍ അദ്ദേഹത്തെ വെല്ലാന്‍ ആരും തന്നെ മലയാളത്തില്‍ ഇല്ലെന്നുള്ളതാണ് സത്യം.

  ഞാന്‍ കണ്ടത് നൂറിനെ..

  ഞാന്‍ കണ്ടത് നൂറിനെ..

  അഡാറ് ലവിലെ സോംഗ് പ്രോമോയില്‍ പാല്‍ക്കുപ്പികള്‍ കാണുന്നത് പ്രിയ വാര്യരെയും റോഷനെയുമാണെങ്കില്‍ ഞാന്‍ കണ്ടത് നൂറിനെ ആയിരുന്നു.

  അഡാറ് ഐറ്റം...

  അഡാറ് ഐറ്റം...

  സോംഗ് ടീസറിലെ ഓരോ സീനിനും ഒരു കാര്യം ഉറപ്പ് തരാനുണ്ട്. ഒമറിക്ക ഞങ്ങള്‍ക്കായി ഒരുക്കുന്നത് ഒരു അഡാറ് ഐറ്റം തന്നെയാണെന്ന്.

   ഇനി ആഘോഷിക്കാം

  ഇനി ആഘോഷിക്കാം

  പ്രിയ കുട്ടൂസിന്റെ പിറകോ പോവുന്ന കോഴിച്ചേട്ടന്മാര്‍ക്ക് ആഘോഷിക്കാനുള്ള വക എത്തിയിരിക്കുകയാണ്.

  English summary
  Oru Adaar Love new teaser troll viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X