»   » തട്ടത്തിൻ മറയത്തിനെ ഒമര്‍ ലുലു കോപ്പിയടിച്ചതല്ല, ട്രോളന്മാരെ കൊല്ലരുത് പ്ലീസ്.. സത്യം ഇങ്ങനെയാണ്!

തട്ടത്തിൻ മറയത്തിനെ ഒമര്‍ ലുലു കോപ്പിയടിച്ചതല്ല, ട്രോളന്മാരെ കൊല്ലരുത് പ്ലീസ്.. സത്യം ഇങ്ങനെയാണ്!

Written By:
Subscribe to Filmibeat Malayalam

ഒരാഴ്ചയായി കേരളത്തില്‍ നടക്കുന്ന പ്രിയ വസന്തം ഇപ്പോള്‍ ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുകയാണ്. ഇന്ന് പ്രണയദിനം ആഘോഷിക്കുന്നവര്‍ക്ക് മറ്റൊരു കിടിലന്‍ സമ്മാനവും ഒമര്‍ ലുലു കൊടുത്തിരുന്നു. ഒരു അഡാറ് ലവില്‍ നിന്നും സൂപ്പര്‍ ടീസറായിരുന്നു ഇന്നലെ റിലീസ് ചെയ്തത്. സംവിധായകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ടീസര്‍ പുറത്ത് വിട്ടത്.

പ്രിയ വാര്യര്‍ക്ക് കാമുകനുണ്ടോ? ആരാധകരുടെ ചോദ്യത്തിന് ഇതാ ഉത്തരം! ഇഷ്ടം ആ താരപുത്രനോട്!


നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടിലെത്തിയ തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലെ ബിജിഎം ആണ് ഒരു അഡാറ് ലവിലെ ടീസറിനും എടുത്തിയിരിക്കുന്നത്. തട്ടത്തിന്‍ മറയത്തിന് വേണ്ടി ഷാന്‍ റഹ്മാനൊരുക്കിയ ബിജിഎം അദ്ദേഹത്തിന് സമര്‍പ്പിച്ച് കൊണ്ടായിരുന്നു ഒമര്‍ ടീസര്‍ ഇറക്കിയത്. എന്നാല്‍ ട്രോളന്മാര്‍ അതറയിതെ


ചങ്ക് തുളച്ച് പ്രിയ

ആരാധകരുടെ ചങ്ക് പ്രണയം കൊണ്ട് തുളച്ചിരിക്കുകയാണ് പ്രിയ വാര്യര്‍. അഡാറ് ലവില്‍ നിന്നും ഹിറ്റായ പാട്ടിന് പിന്നാലെ ടീസറും ഇന്നലെ മുതല്‍ വൈറലായിരിക്കുകയാണ്. വെറും 12 മണിക്കൂര്‍ കൊണ്ട് 2 മില്യണ്‍ ആളുകള്‍ ടീസര്‍ കണ്ട് കഴിഞ്ഞിരിക്കുകയാണ്.


തട്ടത്തിന്‍ മറയത്ത്

വിനീത് ശ്രീനിവാസന്‍, നിവിന്‍ പോളി കൂട്ടുകെട്ടിലെത്തിയ തട്ടത്തിന്‍ മറയത്തിലെ ബിജിഎം ആണ് ഒരു അഡാറ് ലവിലെ ടീസറിനും എടുത്തിയിരിക്കുന്നത്. എന്നാല്‍ കോപ്പിയടിച്ചതാണെന്നാണ് ട്രോളന്മാര്‍ പറയുന്നത്. എന്നാല്‍ അതിനുള്ള വിശദീകരണം സംവിധായകന്‍ കൊടുത്തിരുന്നു.


നന്ദിയുമായി സംവിധായകന്‍

മാണിക്യ മലരായ പൂവി' എന്ന പഴയ മാപ്പിള ഗാനം ലോകം മുഴുവന്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം. ഇത്രയും കൂടുതല്‍ സ്വീകാര്യത കിട്ടുമെന്ന് കരുതിയത് അല്ല. പാട്ട് ഷെയര്‍ ചെയ്തും ട്രോള് ഇറക്കിയും പ്രോത്സാഹിപ്പിച്ച ഓരോ വ്യക്തിക്കും നന്ദി പറയുന്നു.


ഷാന്‍ റഹ്മാന് സമര്‍പ്പിക്കുന്നു

ഈയൊരു ഗാനം സ്വതസിദ്ധ ശൈലിയില്‍ പുനരാവിഷ്‌ക്കരിച്ച ഷാന്‍ റഹ്മാന്‍ ആണ് യഥാര്‍ത്ഥ താരം, അത് കൊണ്ട് തന്നെ ഷാനിന്റെ ആദ്യത്തെ സിഗ്നേച്ചര്‍ മ്യൂസിക്കും അത്‌പോലെ ലോകശ്രദ്ധ നേടണം എന്ന ആഗ്രഹത്തില്‍ നിന്നാണ് ഒരു അഡാറ് ലവിന്റെ ആദ്യ ടീസറിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കായി തട്ടത്തിന്‍ മറയത്തിലെ ' പ്രശസ്തമായ ബിജിഎം ഷാന്‍ റഹ്മാന് ഒരു ഉലറശരമശേീി എന്നോണം ഉപയോഗിച്ചിരിക്കുന്നത്. 'ഒരു അഡാറ് ലവ് ' ആദ്യ ടീസര്‍ ഷാന്‍ റഹ്മാന് സമര്‍പ്പിക്കുന്നു!


ടീസര്‍ കിടുവല്ലേ

വിനീത് ശ്രീനിവാസനോട് തന്റെ ടീസര്‍ ഇറക്കിയ കാര്യം പറയുന്ന ഒമര്‍ ലുലു. ശേഷം വിനീത് എന്റെ പൊന്നുമോനെ ഒമറിക്ക.. നിങ്ങള്‍ ഇറക്കിയത് ഇറക്കി. ഇനി മേലാല്‍ എന്റെ പടത്തിന്റെ ബിജിഎം എങ്ങാനും ഉപയോഗിച്ചാല്‍ വിവരമറിയും.


കിടുക്കാച്ചി

നിവിന്‍ പോളിയുടെ തട്ടത്തിന്‍ മറയത്തും അഡാറ് ലവും റഫറന്‍സ് നോക്കുമ്പോള്‍ പുതിയ ടീസര്‍ കിടുക്കാച്ചിയാണ്.


കൊണ്ടത് എന്റെ നെഞ്ചത്താ

പ്രിയ വാര്യര്‍ വെടി വെച്ചത് സിനിമയിലെ താരത്തിനെയാണെങ്കിലും അത് കൊണ്ടത് വേറെ പലരുടെയും നെഞ്ചത്താണ്.ഇതൊക്കെ എന്ത്

അധികം ആരും അറിയാതിരുന്ന ഒരു പടത്തെ ഒറ്റ സോംഗ് കൊണ്ട് ഇന്ത്യ മുഴുവന്‍ ചര്‍ച്ചയാക്കി അതിന്റെ ഹാങ്ങ് ഓവര്‍ തീരുന്നതിന് മുന്‍പ് അടുത്ത ടീസര്‍ ഇറക്കി അത് ട്രെന്‍ഡ് ആകുന്നതും നോക്കിയിരിക്കുന്ന ഒമര്‍ ഇക്ക. ഇതൊക്കെ എന്ത്.. ല്ലേ..


ഒന്നും പറയാനില്ല

പ്രിയയുടെയും റോഷന്റെയും അഡാര്‍ എക്‌സ്പ്രഷനും അതിനൊപ്പം തട്ടത്തിന്‍ മറയത്തിലെ ബിജിഎം. അഡാറ് ലവിന്റെ ടീസര്‍ കണ്ട് പ്രേക്ഷകന് ഒന്നും പറയാനുണ്ടാവില്ല.


ഇനി അറിയപ്പെടുന്നത് ഇങ്ങനെയായിരിക്കും

സത്യം പറഞ്ഞാല്‍ തട്ടത്തിന്‍ മറയത്തിലെ ബിജിഎം ഇനി മുതല്‍ അറിയപ്പെടുന്നത് ഒരു അഡാറ് ലവിന്റെ പേരിലായിരിക്കും.ഓര്‍മ്മ വന്നില്ലേ

അഡാറ് ലവിലെ ടീസര്‍ കാണുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് വിനോദിന്റെയും ആയിഷയുടെയും പ്രണയം ആയിരിക്കും.


100 ശതമാനം അവകാശി

ഈ ടീസര്‍ കണ്ടിട്ട് നിങ്ങള്‍ക്ക് എന്തേലും ഫീല്‍ തോന്നിയിട്ടുണ്ടെങ്കില്‍ അതിന്റെ 100 ശതമാനം അവകാശം ബിജിഎമ്മിനാണ്.


ഒമര്‍ ഇക്ക

തട്ടത്തിന്‍ മറയ്ത്ത് ബിജിഎം വെച്ചൊരു തട്ടിക്കൂട്ട്. എന്നിട്ട് പേര് ഒമറിക്ക ബ്രില്ലിന്‍സ് എന്നും.


വെടിവെപ്പ്

പ്രിയ കലാ സ്‌നേഹികളെ പിരികം പൊക്കലിന് ശേഷം വെടിവെപ്പ് വന്നിട്ടുണ്ടേ...


കാര്യം ഇതാണ്

ഒരു മലയാളി പെണ്‍കുട്ടിയെ കുറിച്ച് ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നു. എന്നിട്ടും മലയാളികള്‍ക്ക് മാത്രം എന്താ ഇത്ര ചൊറിച്ചില്‍. അതിന് ഒരു കാര്യം മാത്രമെ ഉള്ളു. ഒരു മലയാളി നന്നാവുന്നത് മറ്റൊരു മലയാളിയ്ക്ക് കണ്ടൂടാ..


വിനീതിന്റെ രോദനം


നമ്മൂടെ പടത്തിന്റെ ടീസറിന് ഒരു ഗുമ്മ് കിട്ടാന്‍ തട്ടത്തിന്‍ മറയത്തിലെ ബിജിഎം ഒന്ന് കയറ്റിയിട്ടുണ്ട് കേട്ടോ. നല്ലതാടാ ഉവ്വേ.. തന്റെ പടത്തില്‍ ഒരു പാട്ട് പാടിയപ്പോള്‍ താന്‍ എന്റെ പടത്തിലെ ബിജിഎം തന്നെ കയറ്റി ഇല്ലയോ.. നല്ലതാ..


ഇനി മുതല്‍

ഇത്രയും ദിവസം അഡാറ് ലവിലെ മാണിക്യ മലരായ പൂവി എന്ന തുടങ്ങുന്ന പാട്ടായിരുന്നു എല്ലാവരുടെയും വാട്ട്‌സാപ്പ് സ്റ്റാറ്റസ്. എന്നാല്‍ ഇനി അങ്ങോട്ട് സിനിമയിലെ ടീസറായിരിക്കും.


വീഴ്ത്തിയിരിക്കും

പ്രിയയുടെ എക്‌സ്‌പ്രെഷനില്‍ വീണു പോകാത്തവര്‍ ബാക്കി ഉണ്ടെങ്കില്‍ പാട്ട് പാടി വീഴ്ത്തിയിരിക്കും അതാണ് പ്രിയ.


ഒന്ന് കണ്ണീറുക്കിയാല്‍ മതിയായിരുന്നു

സിനിമയിലെത്തി ആറ് വര്‍ഷമായിട്ടും ദുല്‍ഖര്‍ സല്‍മാന് 1.9 മില്യണ്‍ ഫോളോവേഴ്‌സ്. ഒന്ന് കണ്ണീറുക്കി കാണിച്ചവള്‍ക്ക് 2 മില്യണ്‍ ഫോളോവേഴ്‌സും.


അന്നൊരു മേരി

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലെ മേരി സിനിമ ഇറങ്ങുന്നതിന് മുന്‍പ് ഇതുപോലെ ഹിറ്റായിരുന്നു. എന്നാല്‍ സിനിമ വന്നതിന് ശേഷം കാര്യമായ വേഷമൊന്നും മേരിയ്ക്കില്ലായിരുന്നു. പ്രിയയ്ക്കും അങ്ങനെയുണ്ടാവുമോ എന്നാണ് ആരാധകരുടെ പേടി.


ട്രെന്‍ഡിങ്ങാണ്

ഇന്നലെ ഇവളോട് ഇഷ്ടം തോന്നി. പക്ഷെ കേട്ട് കേട്ട് ഇപ്പോള്‍ വെറുപ്പിക്കലായി. എന്തായാലും സംഗതി ഇപ്പോള്‍ ട്രെന്‍ഡിങ്ങായി മാറിയിരിക്കുകയാണ്.


എവിടെയോ കേട്ട പോലെ

ഒരു അഡാറ് ലവിലെ ടീസര്‍ കാണുന്ന ചിലരുടെ സംശയം ഇങ്ങനെയാണ്. ഈ ബിജിഎം എവിടെയോ കേട്ട പോലെ ഉണ്ടല്ലോ..


ആല്‍ബമോ?

യൂണിഫോം ഇട്ട ഒരു പെണ്ണ് ചെക്കനെ കണ്ണിറുക്കി കാണിക്കുന്ന മീം തരുമോ. ആല്‍ബം ഏതാണെന്ന് അറിയില്ലെന്ന് ചോദിക്കുന്നു. ഒരു അഡാറ് ലവിലെ പാട്ട് മനസിലാക്കാത്തവരുണ്ടോ?


ഇതാണ് മനസിന്റെ ഫീല്‍

പ്രിയ വാര്യരുടെ എക്‌സ്‌പ്രെഷന്‍ കാണുന്ന ഓരോ മലയാളിക്കും ആദ്യം മനസില്‍ വരുന്ന ഫീല്‍ ആയിഷയുടെയും വിനോദിന്റെയും പ്രണയമായിരിക്കും.


എന്റെ പൊന്നു സാറോ..

ഈ അടുത്ത കാലത്ത് ഇറങ്ങിയതില്‍ വെച്ച് ഏറ്റവും ഫീല്‍ ഗുഡ് ആയ ഒരു സോംഗ്. ഓള്‍ടെ ആ നോട്ടവും ചിരിയും എന്റെ സാറെ കൊല്ലുവാണ്.

English summary
Oru Adaar Love teaser troll viral on socila media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam