»   »  സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം നൂറിൻ! താരം ഒരു അഡാറ് സംഭവം തന്നെ! ചിത്രങ്ങൾ കാണാം

സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം നൂറിൻ! താരം ഒരു അഡാറ് സംഭവം തന്നെ! ചിത്രങ്ങൾ കാണാം

Written By:
Subscribe to Filmibeat Malayalam

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുന്നത് ഒമർ ലുലുവും അദ്ദേഹത്തിന്റെ അഞ്ച് നായികമാരേയും കുറിച്ചാണ്. ഒരു സൈറ്റടി കൊണ്ട് പ്രിയവാര്യർ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം ചിത്രത്തിലെ ചുരുണ്ട മുടിക്കാരിയായ പെൺകുട്ടിയെ പറ്റിയാണ്.

noorin

ഇപ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നതും ചോദിക്കുന്നതും നൂറിൽ ഷെരീഫ് എന്ന താരസുന്ദരിയെ കുറിച്ചാണ്. ആദ്യമേ തന്നെ താരത്തിനെ കുറിച്ച് ആമുഖമായി ഒന്നു പറയട്ടേ. നൂറിൻ ഒരു അഡാറ് സംഭവമാണ് കേട്ടോ....


അഡാറ് ലവിലെ ഗാനം

ഒരു അഡാറ് ലവിലെ ഷാൻ റഹാമാൻ സംഗീതം നൽകി വിനീത് ശ്രീനിവാസൻ ആലപിച്ച മാണിക്യ മലരായ പൂവി എന്ന ഗാനമാണ് നൂറിനേയും ഹിറ്റാക്കിയത്. പാട്ടിൽ താരത്തിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. പ്രത്യേക രീതിയിൽ കളർ ചെയ്ത് ഒരു ചുരുണ്ടമുടിക്കാരി മെഞ്ചത്തിയെ അന്നേ പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു.


പുള്ളിക്കാരി സ്റ്റാറാണ്

ചിത്രത്തിന്റെ പേരു പോലെ തന്നെയാണ് അതിലെ താരങ്ങളും. നൂറിൻ ഷെരിഫ് ഒരു അഡാറ് സംഭവം തന്നെയാണ്. 2017 ലെ മിസ് കേരളയായിരുന്നു ചവറ സ്വദേശിയായ നൂറിൻ. കൂടാതെ കൂടാതെ അരോറ ഫിലിം കമ്പനി നടത്തിയ ബ്യൂട്ടി അന്റ് ഫിറ്റ്നസ് കോണ്ടസ്റ്റിൽ നൂറിൻ വിജയി ആയിരുന്നു.


സോഷ്യൽ മീഡിയയിൽ പണ്ടേ ഹിറ്റ്

സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ നൂറിൻ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. താരത്തിന്റെ ഡബ്സ്മാഷ് സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായിരുന്നു. സിനിമയിൽ എത്തിയതിനു ശേഷവും നൂറിൻ തന്റെ ഈ പരിപാടി വിട്ടില്ല. ഒരു അഡാറ് ലവ് താരങ്ങളുടെ ഡബ്സ്മാഷ് സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാണ്.


കലോത്സവത്തിൽ മിന്നുന്ന പ്രകടനം

സംസ്ഥാന കലേത്സവത്തിലെ താരമായിരുന്നു ചവറ സ്വദേശിയായ ഈ 19 കാരി. തുടർച്ചയായി കഴിഞ്ഞ 5 വർഷവും മർഗം കളിയ്ക്ക് ഒന്നാംസ്ഥാനം അടിച്ചെടുത്തത് ഈ താരസുന്ദരിയും കൂട്ടരുമായിരുന്നു. ഇതിനു പുറമേ ഒപ്പന, കഥാപ്രസംഗം, മിമിക്രി എന്നിവയിലും തന്റെ കഴിവു തെളിയിച്ചിരുന്നു ഈ താരം.


ചങ്ക്സിൽ

നൂറിൻ ഷെരിഫിന്റെ ആദ്യചിത്രമല്ല ഒരു അഡാറ് ലവ്. സംവിധായകൻ ഒമർ ലുലുവിന്റെ ചങ്കസ് എന്ന ചിത്രത്തിലും നൂറിൻ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ചിത്രത്തിൽ കുറച്ചു ഭാഗങ്ങളിൽ മാത്രമാണ് താരം ഉണ്ടായിരുന്നത്.

സൈറ്റടിച്ച പ്രിയ മാത്രമല്ല ചുരുണ്ട മുടിക്കാരിയും ഒരു അഡാറ് സംഭവമാണ്! നൂറിൻ ആരാണെന്ന് അറിയാമോ?


മാണിക്യ മലരായ പൂവിയുമായി പാക് സുന്ദരി നാസിയ അമീൻ! ഒന്നും പറയാനില്ല അഡാർ! ഗാനം കാണാം


പ്രിയ പ്രകാശ് ഔട്ട്? ഇപ്പോഴത്തെ നാഷ‌ണൽ ക്രഷ് ഹിമാൻഷി ഖുറാന; ചിത്രങ്ങൾ കാണാം


English summary
oru adar love actoress noorin sherif new photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam