»   » പ്രിയയുടെ സൈറ്റടിയിൽ ബാഹുബലിയും വീണു! അഡാറ് ലവിന് പുതിയ റെക്കോർഡ്

പ്രിയയുടെ സൈറ്റടിയിൽ ബാഹുബലിയും വീണു! അഡാറ് ലവിന് പുതിയ റെക്കോർഡ്

Written By:
Subscribe to Filmibeat Malayalam

ഒമർ ലുലുവിന്റെ ഒരു അഡാറ് ലവ് എന്ന ചിത്രം ലോകത്ത് തന്നെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ ബിഗ് ബജറ്റ് സൂപ്പർസ്റ്റാർ ചിത്രങ്ങളുടെ റെക്കോർഡ് ബ്രേക്ക് ചെയ്തിരിക്കുകയാണ്. ഷാൻ റഹ്മാൻ ഇണം നൽകി വനീത് ശ്രീനിവാസൻ ആലപിച്ച മാണിക്യ മലരായ പൂവി എന്ന ഗാനമാണ് അഡാറ് ലവിന്റെ യശസ് കൂട്ടാൻ ഒരു കാരണം. മറ്റൊന്ന് അതിലെ താരങ്ങൾ തന്നെയാണ്.

priya

അവാർഡ് ലഭിച്ചതിൽ സന്തോഷം! ആ ഒരു സങ്കടം ബാക്കി, ആ ഗാനത്തെപ്പറ്റി സിത്തര പറയുന്നതിങ്ങനെ


ആദ്യം പുറത്തിറങ്ങിയ അഡാറ് ലവിലെ പാട്ടും പിന്നീടുള്ള ടീസറുമാണ് പ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ചത്, ഒരു പക്ഷെ മലയാളത്തിൽ ആദ്യമാകും ഇങ്ങനെ ഒരു സംഭവം നടക്കുന്നത്. ചിത്രീകരണം പൂർത്തിയാകും മുൻപ് തന്നെ സൂപ്പർ ഹിറ്റാകുന്ന ആദ്യം ചിത്രം അഡാറ് ലവ് ആയിരിക്കും.


വിഘ്‌നേഷിന്റെ ഹൃദയം കീഴടക്കിയത് നയൻസ് മാത്രമല്ല, വെറെ രണ്ട് സ്ത്രീകളും, രഹസ്യം പരസ്യമാകുന്നു


ബാഹുബലിയേയും പൊട്ടിച്ചു

അഡാറ് ലവ് വീണ്ടും ഒരു റെക്കോർഡ് ബ്രേക്ക് ചെയ്തിരിക്കുകയാണ്. അത് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ റെക്കോഡാണ് തകർത്തിരിക്കുന്നത്.ഏറ്റവും വേഗത്തില്‍ 5 കോടി വ്യൂസ് നേടിയ നേടിയ സൗത്ത് ഇന്ത്യന്‍ ഗാനമെന്ന ബഹുമതി അഡാര്‍ ലൗവിലെ മാണിക്യ മലരായ പൂവി എന്ന ഗാനം സ്വന്തമാക്കി. ബാഹുബലിയിലെ സാഹോരെ ബാഹുബലി എന്ന ഗാനത്തെ പിന്നിലാക്കിയാണ് അഡാര്‍ ലൗവിലെ ഈ ഗാനം റെക്കോര്‍ഡ് നേടിയത്


മാണിക്യമലരായ പൂവി

ഷാൻ റഹ്മാൻ- വിനീത് കൂട്ട്കെട്ടിൽ പിറന്ന പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളാണ്. അതിലെ ഏറ്റവും പുതിയ ഹിറ്റ് ഗാനമാണ് അഡാറ് ലവിലെ മാണിക്യമലരായ പൂവി എന്ന ഗാനം. പാട്ട് പുറത്തിറങ്ങി മണിക്കൂറുകൾക്കകമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കേരളത്തിൽ മാത്രമല്ല രാജ്യത്തിന്റെ അതിർത്തി കടന്നും പാട്ടിന്റെ ജൈത്രയാത്ര തുടരുകയാണ്.


സോഷ്യൽ മീഡിയ ക്രഷ്

പ്രിയ പ്രകാശ് വാര്യർ നാഷണൽ ക്രഷായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും താരം തരംഗമാകുകയാണ്.. ഇൻസ്റ്റാഗ്രാം ഫോളേവേഴ്സിന്റെ എണ്ണത്തിൽ ഫേസ്ബുക്ക് സ്ഥാപകൻ സുക്കൻ ബർഗിനെപ്പോലും പിന്തള്ളി പ്രിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. സക്കൻ ബർഗിനെ മാത്രമല്ല പല പ്രമുഖ സിനിമ താരങ്ങളേയും പ്രിയ പിന്നിലാക്കിയിട്ടുണ്ട്.


ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ്

സോഷ്യൽ മീഡിയയിൽ പ്രിയയുടെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അമ്പത് ലക്ഷത്തോളം ആളുകളാണ് പ്രിയയെ പിന്തുടരുന്നത്. യുവ താരം എന്ന നിലയിൽ പ്രിയയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രേക്ഷക അംഗീകാരമാണ്.


വിവാദങ്ങൾ

ഗാനം ഹിറ്റായതോടെ പാട്ടിനെ ചുറ്റിപ്പറ്റി ദേശീയതലത്തിൽ വിവാദങ്ങൾ ഉയർന്നു വന്നിരുന്നു. പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്നും അതിനാൽ ഗാനം പിൻവലിക്കണമെന്നും ഇക്കൂട്ടർ ആവശ്യപ്പെട്ടിരുന്നു. പിന്നീട് കേടതി ഇടപ്പെട്ട് പ്രശ്നം രമ്യമായി പരിഹരിക്കുകയായിരുന്നു


പാട്ട് കാണാം

പാട്ട് കാണാം


English summary
oru adar love break bahubeli record

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam