»   »  കിടിലൻ സർപ്രൈസുമായി അഡാർ ടീം! ഹോളി ആഘോഷം പൊളിച്ചു! രണ്ടാമത്തെ പാട്ട് സൂപ്പർ; വീഡിയോ കാണാം

കിടിലൻ സർപ്രൈസുമായി അഡാർ ടീം! ഹോളി ആഘോഷം പൊളിച്ചു! രണ്ടാമത്തെ പാട്ട് സൂപ്പർ; വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam
റോഷന് അഡാറ് തേപ്പ് കൊടുത്ത് പ്രിയ വാരിയർ | filmibeat Malayalam

ഒമർ ലുലു ചിത്രമായ ഒരു അഡാറ് ലവിലെ ആദ്യ ഗാനവും  ടീസറും ഇരു കയ്യും നീട്ടിയാണ്  പ്രേക്ഷകർ സ്വീകരിച്ചത്. പുതുമുഖങ്ങൾ  അണിനിരക്കുന്ന ചിത്രമാണെങ്കിൽ പോലും സൂപ്പർസ്റ്റാർ ചിത്രങ്ങൾക്ക് ലഭിക്കുന്ന അതേ സ്വീകാര്യതയാണ് അഡാറ് ലവിനും ലഭിച്ചത്.   ഇതിനോടകം പുറത്തു വന്ന  ടീസറും ഗാനവും ജനങ്ങൾ ഹൃദയത്തിലേറ്റിയിരുന്നു.

priya sen

ഇപ്പോൾ പ്രേക്ഷകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ പുതിയ ടീസർ പുറത്തു വന്നിട്ടുണ്ട്. ആദ്യം പ്രണയദിനമാണെങ്കിൽ ഇപ്പോൾ ഹോളിയാണ് പശ്ചാത്തലം. പ്രിയയു റോഷനും തന്നെയാണ് ടീസറിലെ കേന്ദ്ര കഥാപാത്രങ്ങൾ.  ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞിരിക്കുകയാണ്.


ഇത്തവണ ഹോളി ആഘോഷം

ആദ്യം ക്ലാസ് റൂമിന്റെ പശ്ചാത്തലത്തിലാണ് പ്രിയയുടേയും റോഷന്റെയും ചുറ്റിക്കളിയെങ്കിൽ ഇപ്പോൾ ഹോളി ആഘോഷിക്കുകയാണ് താരങ്ങൾ. ഹോളി ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് രണ്ടാമത്തെ ടീസർ പുറത്തു വരുന്നിരിക്കുന്നത്. എല്ലാത്തവണത്തേയും പോലെ മികച്ച പ്രതികരണമാണ് ഇത്തവണയും ടീസറിനു ലഭിച്ചിരിക്കുന്നത്.


ടീസർ

ടീസർ


പുതിയ ഗാനം

ഇപ്പോഴിത അഡാറ് ലവിന്റെ പുതിയ ഗാനം പുറത്തു വരാനുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തിന്റെ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ഗാനത്തിന്റെ കുറച്ചുഭാഗം പുറത്തു വിട്ടിരിക്കുന്നത്.പാട്ടിന്റെ മിക്സിങ് നടക്കുന്ന വേളയിൽ റെക്കോർഡ് ചെയ്ത വിഡിയോയാണ് ഷാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ പാട്ടിന്റെ റിലീസ് എന്നുണ്ടാകുമെന്ന് ഒരു സൂചനയുമില്ല.


രണ്ടാം ഗാനവും

രണ്ടാം ഗാനവും


പ്രണയദിനം

പ്രണയ ദിനത്തോട് അനുബന്ധിച്ചാണ് ആദ്യ ടീസർ പുറത്തു വന്നത്. അതിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രിയയുടെ കിസ് ഷൂട്ടിങ് പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം തന്നെയായിരുന്നു. ചിത്രത്തിന്റെ ആ ടീസർ ഇന്ത്യൻ സിനിമ ലോകത്ത് വരെ ചലനം സൃഷ്ടിച്ചിരുന്നു. നിരവധി സെലിബ്രിറ്റികൾ ആ സീൻ സബ്സ്മാഷ് ചെയ്തിരുന്നു


പാട്ട് ഒരു അഡാറ് സംഭവം തന്നെ

ചിത്രത്തിന്റെ പേര് പോലെ തന്നെയായിരുന്നു ചിത്രത്തിന്റെ പാട്ടും. ഒരു അഡാറ് ഐറ്റം തന്നെ. ഒരു മലയാളം പാട്ട് ലോകത്ത് ഇത്രയധികം ചലനം സൃഷ്ടിക്കുന്നത് ഇതാദ്യമായിരിക്കും. ഇന്ത്യയുടെ അതിർത്തി കടന്ന് പാകിസ്താനിൽ വരെ മാണിക്ക മലരായ പൂവി എന്ന ഗാനം ഹിറ്റായിരുന്നു.


ഇന്റർനെറ്റ് ക്രഷ്

പ്രിയ പ്രകാശ് വാര്യർ എന്ന 19 കാരി ഇപ്പോൾ ഇന്റനെറ്റ് ക്രഷാണ്. സ്കൂൾ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെയുണ്ട് പ്രിയയുടെ ഫാൻസ് ലിസ്റ്റിൽ. ഇതിൽ ഏറ്റവും രസവും തെന്നിന്ത്യൻ, സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാറുകൾ വരെ പ്രിയയുടെ കടുത്ത ആരാധകരാണ്.


വിവാദം

കുറച്ചു നാളുകളായി ഇന്ത്യൻ സിനിമയെ 'വിവാദം' പിന്തുടരുന്നുണ്ട്. പുതിയ ഏതു ചിത്രം പുറത്തിറങ്ങിയാലും അതിനെ പിന്തുടർന്ന് വിവാദം എത്തും. അതു പോലെ വിവാദ ലിസ്റ്റിലും ഒമർ ലുലുവും പിള്ളരും കുടങ്ങിയിരുന്നു. സാധരണഗതിയിൽ ചിത്രത്തിന്റെ സീനുകളാണ് വിവാദത്തിൽ അകപ്പെടുന്നത് എന്നാൽ ഇവിടെ പാട്ടാണ് പ്രശ്നമായത്. അഡാറ് ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിനെതിരെ ഒരു കൂട്ടർ രംഗത്തെത്തിയിരുന്നു. മുസ്ലീം മത വികാരത്തെ പ്രിയ കണ്ണിറുക്കി വ്രണപ്പെടുത്തി എന്നായിരുന്നു ആരോപണം. ഏറെ രസം പരാതി വന്നത് കേരളത്തിന് പുറത്ത് നിന്നാണ്.കറുത്ത വസ്ത്രത്തിൽ അഡാറ് ലുക്ക്മായി പ്രിയ, താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്, ചിത്രം കാണാം


അവസാന യാത്രയിലും സുന്ദരിയായി ശ്രീദേവി! താരത്തെ അണിയിച്ചൊരുക്കിയത് പ്രമുഖ ബോളിവുഡ് നടി


മുലയൂട്ടല്‍ കവര്‍ ചിത്രം; മോഡൽ ജിലു ജോസഫിനും പ്രസിദ്ധീകരണത്തിനും എതിരേ കേസ്

English summary
oru adar love second teaser out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam