»   »  അഡാറ് ലവിന്റെ സെറ്റിൽ ദേഷ്യപ്പെടേണ്ടിവന്നു! ഒറ്റ തവണ മാത്രം, തുറന്നു പറഞ്ഞ് ഒമർ ലുലു

അഡാറ് ലവിന്റെ സെറ്റിൽ ദേഷ്യപ്പെടേണ്ടിവന്നു! ഒറ്റ തവണ മാത്രം, തുറന്നു പറഞ്ഞ് ഒമർ ലുലു

Written By:
Subscribe to Filmibeat Malayalam

ഒറ്റ ദിവസം കൊണ്ട് ചരിത്രം തന്നെ മാറ്റി മറച്ച ചിത്രമാണ് ഒമർ ലുലുവിന്റെ അഡാറ് ലവ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റാകുന്നത്. ഇന്ത്യയിൽ മാത്രമല്ല രാജ്യത്തിന്റെ അതിർത്തിക്കപ്പുറം അഡാറ് ലവിന് ആരാധകരുണ്ട്.

priya-roshan

പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ആര്യ! റിയാലിറ്റി ഷോ സംഘടപ്പിക്കാനുള്ള കാരണം ഇതാണ്...


അഡാറ് ലവിന് ഇത്രയധികം പ്രശസ്തി നേടി കൊടുത്തത് ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനമാണ്. ഗാനരംഗത്തിൽ പുരികം ഉയർത്തുനകയും സൈറ്റടിക്കുകയും ചെയ്യുന്ന രണ്ടു യുവ മിഥുനങ്ങളെ പ്രേക്ഷകർ അപ്പോൾ തന്നെ നെഞ്ചിലേററിയിരുന്നു. പിന്നീട് ഇവരെ തേടിയെത്തിയത് സൗഭാഗ്യങ്ങളായിരുന്നു. അഡാറ് ലവ് ഹിറ്റായതോടെ ചിത്രത്തെ തേടി വിവാദങ്ങളും എത്തിയിരുന്നു. ഇതൊന്നും തങ്ങളെ ബാധിച്ചിട്ടില്ലയെന്ന് പ്രേക്ഷകർക്കു മുന്നിൽ തെളിയിച്ചു തരുകയാണ് ഒമറും ടീം.


സ്റ്റീഫന്‍ ഹോക്കിങ്സിൽ നിന്നും പ്രചോദനം ഉള്‍കൊണ്ട സിനിമകൾ ഇവയൊക്കെ, ചിത്രങ്ങൾ കാണാം..


പ്രതീക്ഷയ്ക്ക് അപ്പുറം

ചിത്രത്തിലെ പാട്ട് പുറത്തിറങ്ങി നാളുകൾ കഴിഞ്ഞിട്ടും ഇന്നും സോഷ്യൽ മീഡിയയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ് . പാട്ട് പോലെ തന്നെ ഗാന രംഗത്ത് അഭിനയിച്ചിരിക്കുന്ന പ്രിയയും റോഷനും ഇന്ന് ഇന്റർനെറ്റിൽ തരംഗമായിരിക്കുകയാണ്. എന്നാൽ ചിത്രീകരണത്തിന്റ വേളയിൽ ഇത് ഇത്ര ഹിറ്റാകുമെന്ന് സംവിധായകൻ ഒമർ ലുലവോ, പ്രിയോ, റോഷനോ വിചാരിച്ചിരുന്നില്ലത്രേ. പാട്ടിന്റെ എഡിറ്റിങ് വാർക്കുകൾ കഴിഞ്ഞ ശേഷമാണ് ഗാനം ഇതൊരു സംഭവമാകുമെന്ന് മനസിലായതെന്ന് ഒമർ ലുലു പറഞ്ഞു. കൈരളി ടിവിയുടെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ഒമർ ഇക്കാര്യം പറഞ്ഞത്. ഇത്രയധികം ഹിറ്റാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നു പ്രിയയും, റോഷനും പറഞ്ഞു.


ചിത്രത്തിനു ഹിറ്റ് പിന്നിൽ

ചിത്രത്തിന്റെ വിജയത്തിനു പിന്നിൽ ഒമർ ലുലുവെന്ന സംവിധായകനാണെന്നു അഡാറ് ലവിന്റെ നിർമ്മാതാവ് ഔസേപ്പച്ചൻ പറഞ്ഞു. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു ചിത്രം ചെയ്യാമെന്നുള്ള കോൺസപ്റ്റ് ഒമറാണ് ആദ്യം മുന്നോട്ടു കൊണ്ടുവന്നത്. അതിനാൽ തന്നെ ഇപ്പോൾ ലഭിച്ച വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റു ഒമറിനാണെന്നും അദ്ദേഹം പറ‍ഞ്ഞു.റോഷൻ പറത്ത്

ചിത്രത്തിലേയ്ക്കുള്ള താരങ്ങളെ തിരഞ്ഞെടുത്തത് ഒഡീഷനിലൂടെയായിരുന്നു. എന്നാൽ ഒഡീഷനിൽ റോഷന് നന്നായി പെർഫോം ചെയ്യാൻ കഴിഞ്ഞിരുന്നില്ലെന്നും ഒമർ പറഞ്ഞു. റോഷൻ ഒഡിഷനിൽ നിന്ന് പുറത്താവുകയായിരുന്നത്രേ. റോഷന്റെ ഒഡിഷനിലെ പെർഫോമൻസും, അവൻ അയച്ചു നന്ന വീഡിയോയും കണ്ടതിനു ശേഷമാണ് വീണ്ടും റോഷനെ ചിത്രത്തിലേയ്ക്ക് വിളിച്ചത്. ചിത്രത്തിൽ താരം മികച്ച പെർഫോമൻസാണ് കാഴ്ച വെച്ചതെന്നും ഒമർ പറ‍ഞ്ഞു. അതേ സമയം പ്രിയയെ ഒരു ചെറിയ കഥാപാത്രം ചെയ്യാൻ വേണ്ടിയാണ് വിളിച്ചത്. എന്നാൽ പ്രിയുടേയും റോഷന്റേയും അപ്പിയറൻസ് വളരെ മികച്ചതായിരുന്നു. അതു കൊണ്ടാണ് പിന്നീട് പാട്ടിലും ഉൾപ്പെടുത്തിയതെന്ന് ഒമർ ലുലു പറഞ്ഞു.


സെറ്റിൽ ദേഷ്യപ്പെട്ടു

സെറ്റിൽ അധികം ദേഷ്യപ്പെടാത്ത എല്ലാവരുമായു സൗഹൃദം വെച്ചു പുലർത്തുന്ന ഒരാളാണ് ഒമർ ലുലു. എന്നാൽ ഓഡാർ ലവ് സെറ്റിൽ അദ്ദേഹത്തിനു ദേഷ്യപ്പെടേണ്ടി വന്നു. അതും ഒരു ദിവസം . സംഭവം ഒമർ തന്നെയാണ്. തുറന്നു പറഞ്ഞത്. ക്ലാസ് മുറിയിലുള്ള സീൻ ചിത്രീകരിക്കുകയായിരുന്നു. എന്നാൽ ഇതിനിടെ കുറച്ച് കുട്ടികൾ ഉറങ്ങി പോയിരുന്നത്രേ. ഇതാണ് ഒമറിനെ ചൊടിപ്പിച്ചത്. പിന്നീട് സെറ്റിൽ കുട്ടികളെ ശകാരിക്കേണ്ട ഒരു അവസരം വന്നിട്ടില്ലെന്നും ഒമർ പറഞ്ഞു.


വീഡിയോ കാണാം

വീഡിയോ കാണാം


English summary
oru adar love team in JB Junction

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam