»   »  കറുത്ത വസ്ത്രത്തിൽ അഡാറ് ലുക്ക്മായി പ്രിയ, താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്, ചിത്രം കാണാം

കറുത്ത വസ്ത്രത്തിൽ അഡാറ് ലുക്ക്മായി പ്രിയ, താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്, ചിത്രം കാണാം

Written By:
Subscribe to Filmibeat Malayalam

ഒറ്റ ഗാനകൊണ്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ താരമാണ് പ്രിയ വാര്യർ. ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ഒരു അഡാർ ലവ് എന്ന ചിത്രമാണ് താരത്തെ ലോക സിനിമ ക്രഷ് ആക്കിമാറ്റയത്. ഇന്ത്യയില്‍ തന്നെ ഇങ്ങനെ തരംഗമായ ഒരു മലയാളി നടി ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല.

priya

പ്രിയയുടെ ആദ്യഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഷഫീന കെഎസ് ഡിസൈൻ ചെയ്ത കറുപ്പ് വസ്ത്രത്തിൽ അതിസുന്ദരിയായാണ് പ്രിയ എത്തുന്നത്. ഡിവ വുമൻ ക്ലോത്തിങ് സ്റ്റോറിന് വേണ്ടിയായിരുന്നു ഈ എക്സ്ക്ലൂസീവ് ഫോട്ടോഷൂട്ട്

പ്രിയ ചില്ലറക്കാരിയല്ല

പ്രിയ പ്രകാശ് വാര്യർ എന്ന തൃശൂർക്കാരി ചില്ലറക്കാരിയല്ല കേട്ടോ. മലയാളി മങ്ക ഐശ്വര്യ റായി പട്ടം സ്വന്തമാക്കിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. അന്നേ തനിക്കൊരു നടിയാകണം എന്ന ആഗ്രഹം പ്രിയ പ്രകടിപ്പിച്ചിരുന്നു.

Costume: Diva Women, Clothing: Shafeena KS, Photo: Anas

പ്രിയയുടെ വലിയ ആഗ്രഹം

ചെറുപ്പം മുതലെ തലയിൽ കയറി മോഹമാണ് സിനിമ. സിനിമ നടി ആകാണമെന്നായിരുന്നു താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനു വേണ്ടി എല്ലാ അവസരവും ഈ 19 കാരി ഉപയോഗപ്പെടുത്താറുമുണ്ട്.

Costume: Diva Women, Clothing: Shafeena KS, Photo: Anas

ഷോർട് ഫിലിം

ഒമർ ലുലുവിന്റെ അഡാറ് ലവ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേയ്ക്ക് പ്രിയ അരങ്ങേറ്റം കുറിക്കുന്നത്. എങ്കിലും ഈ മേഖലയുമായി പ്രിയയ്ക്ക് നല്ല ബന്ധ മുണ്ട്. സിനിമയിൽ വരുന്നതിനു മുൻപ് ഷോർട്ട് ഫിലിമുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. പ്രിയയുടെ തോണി എന്ന ഹ്രസ്വ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

Costume: Diva Women, Clothing: Shafeena KS, Photo: Anas

സൈറ്റടി

പ്രിയയുടെ പുരികം ചുളിച്ചുള്ള നോട്ടവും ആ സൈറ്റടിയുമാണ് ലോക ശ്രദ്ധ ആകർഷിച്ചത്. പ്രിയയെ മാത്രമല്ല സീനിൽ റോഷനും തിളങ്ങിയിരുന്നു.

ബോളിവുഡിൽ താരമായി

ചിത്രത്തിന്റെ ടീസറും ഒരു ഗാനവുമാണ് ഇതുവരെ പുറത്തുവന്നത്. പാട്ടിലെ ഒറ്റ സീനുകൊണ്ട് പ്രിയ പ്രകാശ് വാര്യർ മാനം മുട്ടെ ഉയർന്നത്.മണിക്കൂറുകൾ കൊണ്ട് ലോക ശ്രദ്ധ നേടിയെടുത്ത താരം ചിലപ്പോൾ പ്രിയയായിരിക്കും. ബോളിവുഡിൽ വരെ പ്രിയ താരമായി കഴിഞ്ഞു.

Costume: Diva Women, Clothing: Shafeena KS, Photo: Anas

ബോളിവുഡ് താര റാണിമാർക്ക്

പ്രിയയ്ക്ക് ബോളിവുഡിൽ മികച്ച പ്രേക്ഷക സ്വീകാര്യതയാമ് ലഭിച്ചിരിക്കുന്നത്. അതിനാൽ തന്നെ ബോളിവുഡിലേയ്ക്കുള്ള ചുവട് വയ്പ്പ് നിഷ്പ്രയാസം സാധ്യമാകും. കൂടാതെ പ്രിയ മലയാളി നടിമാർക്കല്ല പാരയാകുക പകരം ബോളിനുഡിലെ താരങ്ങൾക്കാകും.

Costume: Diva Women, Clothing: Shafeena KS, Photo: Anas

തൽക്കാലം അഡാറ് ലവ് മാത്രം

പ്രിയ അന്യഭാഷയിലേയ്ക്ക് പോകുന്നു എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതിനെല്ലാം മറുപടിയുമായി പ്രിയ തന്നെ രംഗത്തെത്തിയിരുന്നു. അഡാറ് ലവിന്റെ ചിത്രീകരണം കഴിയാതെ മറ്റൊരു ചിത്രത്തിലും കമിറ്റ് ചെയ്യുന്നില്ല എന്നും പ്രിയ പറഞ്ഞു.

Costume: Diva Women, Clothing: Shafeena KS, Photo: Anas

വിവാദം

അഡാറ് ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിനെതിരെ ഒരു കൂട്ടർ രംഗത്തെത്തിയിരുന്നു. മുസ്ലീം മത വികാരത്തെ പ്രിയ കണ്ണിറുക്കി വ്രണപ്പെടുത്തി എന്നായിരുന്നു ആരോപണം. പാട്ടിനെതി പരാതി വന്നത് കേരളത്തിന് പുറത്ത് നിന്നാണ്. എന്നാൽ കേസ് അതിന്റെ വഴിക്കു പോകട്ടെ. സിനിമയ്ക്ക് വേണ്ടിഇനിയും താൻ സൈറ്റടിക്കുമെന്ന് പ്രിയ പറഞ്ഞിരുന്നു.

Costume: Diva Women, Clothing: Shafeena KS, Photo: Anas

മുലയൂട്ടല്‍ കവര്‍ ചിത്രം; മോഡൽ ജിലു ജോസഫിനും പ്രസിദ്ധീകരണത്തിനും എതിരേ കേസ്

അന്ത്യയാത്രയിലും സുന്ദരിയായി ശ്രീദേവി! താരത്തെ അണിയിച്ചൊരുക്കിയത് പ്രമുഖ നടിയും കൂട്ടരും

ജീവിതത്തിലേയ്ക്ക് ഒളിഞ്ഞു നോക്കാതിരിക്കു! ശാന്തമായി മരിക്കാൻ അനുവദിക്കു! നടി അമലയുടെ വാക്കുകൾ

English summary
oru adrar love fame priya latest photoshoot

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam