'വിവാഹം കഴിക്കണമെന്നുള്ള അഡ്വൈസ് തന്നത് മമ്മൂക്കയാണ്, ദിലീപുമായി നല്ലൊരു ഫ്രണ്ട്ഷിപ്പാണുള്ളത്'; മോഹിനി

1991 മുതലാണ് മോഹിനി അഭിനയിച്ച് തുടങ്ങിയത്. ആദ്യ സിനിമ തമിഴിലായിരുന്നു. അതിന് ശേഷമാണ് മലയാളത്തിലേക്ക് എത്തിയത്. ഈറമാന റോജാവെയായിരുന്നു ആദ്യ സിനിമ. ശേഷം ഒരു തെലുങ്ക് സിനിമയിലും ഒരു ഹിന്ദി സിനിമയിലും മോഹിനി അഭിനയിച്ചു

വളരെ ചെറുപ്പം മുതൽ തന്നെ സിനിമയിൽ അഭിനയിച്ച് തുടങ്ങിയയാളാണ് മോഹിനി. ശാരി, മോഹിന എന്നിങ്ങനെ മലയാളത്തിലെ വള​രെ ചുരുക്കം നായികമാർക്ക് മാത്രമാണ് മനോഹരമായ പൂച്ചക്കണ്ണുകൾ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മോഹിനിയോട് അക്കാലത്ത് ക്രഷുമായി നിരവധി യുവാക്കൾ നടന്നിരുന്നു.

ഏറ്റവും കൂടുതൽ മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞ് അതീവ സുന്ദരിയായി വന്നിരുന്ന മോഹിനി അക്കാലത്തെ മാസികകളുടെയെല്ലം കവർ പേജായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോഹിനി അഭിനയിച്ച ഒട്ടുമിക്ക സിനിമകളും ഹിറ്റായിരുന്നു.

Actress Mohini, Actress Mohini news, Actress Mohini Mammootty, Mammootty Dileep, Mohini family, Mohini news, നടി മോഹിനി വാർത്തകൾ, നടി മോഹിനി സിനിമകൾ, നടി മോഹിനി ദിലീപ്, മോഹിനി മമ്മൂട്ടി

1991 മുതലാണ് മോഹിനി അഭിനയിച്ച് തുടങ്ങിയത്. ആദ്യ സിനിമ തമിഴിലായിരുന്നു. അതിന് ശേഷമാണ് മലയാളത്തിലേക്ക് എത്തിയത്. ഈറമാന റോജാവെയായിരുന്നു ആദ്യ സിനിമ. ശേഷം ഒരു തെലുങ്ക് സിനിമയിലും ഒരു ഹിന്ദി സിനിമയിലും മോഹിനി അഭിനയിച്ചു.

പിന്നേയും നിരവധി തമിഴ്, കന്നട സിനിമകൾ ചെയ്ത ശേഷമാണ് മലയാളത്തിലേക്ക് നാടോടിയിലൂടെ മോഹിനി എത്തുന്നത്. ചിത്രത്തിൽ മോഹൻലാലായിരുന്നു നായകൻ. വളരെ ചെറിയ പ്രായത്തിലും സാരിയുടുത്തും മറ്റും പ്രായത്തിൽ കവിഞ്ഞ കഥാപാത്രങ്ങൾ മോഹിനി ചെയ്യാറുണ്ടായിരുന്നു.

പരിണയമെന്ന മലയാളത്തിലെ ഏക്കാലത്തേയും ക്ലാസിക്ക് സിനിമയിൽ അഭിനയിക്കുമ്പോൾ മോഹിനിക്ക് പ്രായം പതിനഞ്ച് വയസായിരുന്നു.

ഇരുപത്തിരണ്ട് വയസിൽ വിവാഹിതയായ മോഹിനി ഇപ്പോഴിത മമ്മൂട്ടിയുമായും നടൻ‌ ​ദിലീപുമായുമുള്ള തന്റെ സൗഹൃദം എത്രത്തോളമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബിഹൈൻവുഡ്സിന് നൽ‌കിയ അഭിമുഖത്തിൽ. വിവാഹം കഴിക്കണമെന്നുള്ള അഡ്വൈസ് തന്നത് മമ്മൂട്ടിയാണെന്നും മോഹിനി വെളിപ്പെടുത്തി.

'മമ്മൂക്ക എന്റെ കുടുംബാംഗത്തെപോലെയാണ്. വിവാഹം കഴിക്കാൻ പറഞ്ഞത് മമ്മൂക്ക തന്നെയാണ്. മറവത്തൂർ കനവ് ചെയ്യുന്ന സമയമായിരുന്നു. അന്ന് എനിക്ക് ഇരുപത്തിയൊന്ന് വയസായിരുന്നു. ഫാമിലി ലൈഫ് ഇംപോർട്ടന്റാണെന്നൊക്കെ അദ്ദേഹം എനിക്ക് പറഞ്ഞ് തന്നു.'

'റിയാലിറ്റി പറഞ്ഞ് തന്നത് അദ്ദേഹമാണ്. ഇപ്പോഴായിരുന്നെങ്കിൽ മുപ്പത് വയസിലെ കല്യാണം കഴിക്കുമായിരുന്നുള്ളൂ. ഇരുപത്തിരണ്ട് വയസിൽ ഞാൻ വിവാഹിതയായി. 23 വയസിൽ എനിക്ക് കുഞ്ഞ് പിറന്നു. അന്ന് എനിക്ക് ഒന്നും അറിയില്ലായിരുന്നു. മോൻ അനിരുദ്ധ് കരയുമ്പോൾ ഞാനും ഒപ്പം കരയുന്ന സ്ഥിതിയായിരുന്നു.'

Actress Mohini, Actress Mohini news, Actress Mohini Mammootty, Mammootty Dileep, Mohini family, Mohini news, നടി മോഹിനി വാർത്തകൾ, നടി മോഹിനി സിനിമകൾ, നടി മോഹിനി ദിലീപ്, മോഹിനി മമ്മൂട്ടി

'അന്ന് അമ്മയാണ് ഡയപ്പർ മാറ്റുവെന്ന് വരെ പറഞ്ഞ് തന്നത്. പതിനഞ്ച് വയസിലാണ് പരിണയം ചെയ്തത്. ബ്ലാക്ക് ലെൻസ് വെച്ചാണ് ചെയ്തത്. മലയാളം സംസാരിക്കാൻ പറ്റും വായിക്കാനും എഴുതാനും അറിയില്ലായിരുന്നു. ഗസൽ, പരിണയം, ഈ പുഴയും കടന്ന് എന്നിവയെല്ലാം എന്റെ ഫേവറേറ്റ് സിനിമകളാണ്.'

'ഞാൻ വളരെ അനുഗ്രഹീത‌യാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ദിലീപ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അദ്ദേഹം എനിക്ക് പഠിപ്പിച്ച് തരുമായിരുന്നു. ആദ്യം അദ്ദേഹത്തോടൊപ്പം കുടുംബകോടതിയാണ് ചെയ്തത്. ദിലീപിനോട് തമിഴിലാണ് അന്ന് സംസാരിച്ചിരുന്നത്. മുറി തമിഴായിരുന്നു അന്ന് ദിലീപ് സംസാരിച്ചത്.'

'കുടുംബകോടതിയിൽ ദിലീപാണ് എന്റെ നായകനെന്ന് എനിക്ക് ആദ്യം അറിയില്ലായിരുന്നു. സെറ്റിൽ ചെന്ന് ദിലീപ് മേക്കപ്പോടെ വന്ന് താനാണ് പെയറെന്ന് പറഞ്ഞപ്പോൾ‌ ‍ഞാൻ ഒരുപാട് ചിരിച്ചു. ദിലീപുമായി നല്ലൊരു ഫ്രണ്ട്ഷിപ്പാണുള്ളത്. ഇപ്പോൾ കണ്ടാലും അതേ സൗഹൃദം ഉണ്ടാകും' മോഹിനി പറഞ്ഞു. 'കാരണം ഞാൻ എന്തായാലും വിവാഹിതയാകണം.'

'അതുകൊണ്ട് സക്സസിൽ വളരെ അധികം സന്തോഷിച്ചിട്ടില്ല. ഇരുപത് കൊല്ലം കഴിഞ്ഞാലും ആളുകൾ തന്നെ ഓർമിക്കുന്ന തരത്തിലുള്ള സിനിമകൾ ചെയ്യണമെന്നത് മാത്രമാണ് ഞാൻ ശ്രദ്ധിച്ചിരുന്നത്. മാത്രമല്ല മലയാളം സിനിമകൾ ഞാൻ കാണുന്നത് വളരെ കുറവാണ്. ഇത്രയും വർഷങ്ങൾക്കിടെ നാല് മലയാള സിനിമ​കളെ ഞാൻ കണ്ടിട്ടുള്ളൂ.'

'എന്റെ ഭർത്താവ് മലയാള സിനിമകൾ കാണുമ്പോൾ ‍ഞാൻ എഴുന്നേറ്റ് പോകും. കാരണം ഞാൻ മലയാള സിനിമ ഫീൽ‌ഡ് ഒരുപാട് മിസ് ചെയ്യുന്നുണ്ട്. കേരളവും കാമറയുമെല്ലാം ഞാൻ മിസ് ചെയ്യുന്നുണ്ട്. നല്ല ചാൻസ് കിട്ടിയാൽ ഇനിയും മലയാള സിനിമയിലേക്ക് തിരിച്ച് വരും' എന്നാണ് സിനിമയിലേക്ക് തിരിച്ച് വരുമോയെന്ന് ചോദിച്ചപ്പോൾ മോഹിനി പറഞ്ഞത്.

Read more about: mohini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X