ശരീര ഭാരം കുറച്ച് അടിമുടി മാറി പ്രയാ​ഗ മാർ‌ട്ടിൻ, 'പുത്തൻ ലുക്കിൽ നടിയെ തിരിച്ചറിയാൻ പറ്റുന്നില്ലെന്ന്' ആരാധകർ

ബാലതാരമായി സിനിമയിലെത്തിയ താരമാണ് പ്രയാഗ. പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, പോക്കിരി സൈമൺ, രാമലീല, ബ്രദേഴ്‌സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് നടി സുപരിചിതയായി മാറി.

പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ശേഷമാണ് മലയാളത്തിൽ പ്രയാ​ഗ നായികയായി അരങ്ങേറിയത്. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായിട്ടായിരുന്നു തുടക്കം. മലയാളത്തിൽ നിന്നും അന്യഭാഷിലേക്കാണ് പ്രയാ​ഗ ഇപ്പോൾ ശ്ര​ദ്ധ കേന്ദ്രീകരിക്കുന്നത്.

ഉൾട്ട, ഭൂമിയിലെ മനോഹര സ്വകാര്യം എന്നിവയാണ് പ്രയാ​ഗയുടെ അവസാനം പുറത്തിറങ്ങിയ സിനിമകൾ. ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് പ്രയാ​ഗ മാർട്ടിൻ. അടിമുടി മാറി പുത്തൻ ലുക്കിലാണ് പ്രയാ​ഗ എത്തിയിരിക്കുന്നത്.

ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു താരം. നടിയുടെ പുതിയ വീഡിയോ വൈറലായതോടെ ഇത് പ്രയാ​ഗ തന്നെയാണോ എന്നാണ് സിനിമാ പ്രേമികൾ‌ ചോദിക്കുന്നത്.

ശരീര ഭാരം കുറച്ച് അടിമുടി മാറി പ്രയാ​ഗ മാർ‌ട്ടിൻ

നീല നിറത്തിലുള്ള കഫ്താൻ മോഡൽ ഡ്രസ്സാണ് പ്രയാ​ഗ ധരിച്ചിരുന്നത്. കൂടാതെ തലമുടി ഷോർട്ടായി വെട്ടി സ്വർണ്ണ നിറം നൽകിയിട്ടുണ്ട്. സാധാരണ വളരെ നന്നായി അണിഞ്ഞൊരുങ്ങിയാണ് പ്രയാ​ഗ മാർട്ടിൻ ഇത്തരം ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാൻ എത്താറുള്ളത്.

എന്നാൽ അപ്രതീക്ഷിതമായി വളരെ കാഷ്യൽ ലുക്കിൽ നടി എത്തിയപ്പോൾ ആരാധകർക്കും അമ്പരപ്പായി. ഇത് പ്രയാ​ഗ തന്നെയല്ലേ എന്നാണ് വൈറൽ വീഡിയോ കണ്ട് ആരാധകരെല്ലാം ചോദിക്കുന്നത്.

പുത്തൻ ലുക്കിൽ നടിയെ തിരിച്ചറിയാൻ പറ്റുന്നില്ലെന്ന്

ചിലർ നടിക്ക് വിദേശി ലുക്ക് വന്നെന്നും കമന്റ് ചെയ്തു. ചിലർ നടിക്ക് നല്ല സിനിമകൾ കിട്ടാത്തതിനെ കുറിച്ചുള്ള ആകുലതകളും കമന്റുകളിലൂടെ പങ്കുവെച്ചു.

പ്രയാഗ മാർട്ടിൻ കാണാൻ നല്ല സുന്ദരി ആണെങ്കിലും മലയാള സിനിമയിൽ ക്ലച്ച് പിടിക്കാത്ത ഒരു നടിയാണ് എന്നാണ് ആരാധകരിൽ ഒരാൾ കമന്റ് ചെയ്തത്. വൈറൽ ആകാനുള്ള കഷ്ടപ്പാടാണോയെന്നാണ് വിമർശിച്ച് ചിലർ കമന്റ് ചെയ്തത്. മദാമ്മയാകാൻ നോക്കിയതാണോയെന്നും ചിലർ കമന്റ് ചെയ്തു.

സിനിമയിൽ ക്ലച്ച് പിടിക്കാത്ത ഒരു നടി

അടുത്തിടെ ദുബായ് വിസിറ്റ് ചെയ്യാൻ പോയതിന്റെ ഫോട്ടകളും വിശേഷങ്ങളും പ്രയാ​ഗ സോഷ്യൽമീഡിയിൽ പങ്കുവെച്ചിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു ഫാഷൻ ഷോയിൽ ​ഗ്ലാമറസായി പ്രയാ​ഗ പ്രത്യക്ഷപ്പെട്ടത് വൈറലായിരുന്നു.

കോഴിക്കോട് വെച്ച് നടത്തിയ സ്വകാര്യ ഫാഷൻ ഷോയിലാണ് ഗ്ലാമറസ് ലുക്കിൽ നടി പ്രത്യക്ഷപ്പെട്ടത്. പ്രയാഗയുടെ റാംപ് വാക്ക് വീഡിയോ അന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നോർത്ത് ഇന്ത്യൻ ലുക്കിൽ അതിമനോഹരിയായാണ് താരം ആ ഷോയിൽ പ്രത്യക്ഷപ്പെട്ടത്.

നോർത്ത് ഇന്ത്യൻ ലുക്കിൽ അതിമനോഹരി

പ്രയാ​ഗയിലെ അഭിനേത്രിയെ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ബ്രദേഴ്സ് ഡെ എന്നീ ചിത്രങ്ങൾ പുറത്തിറങ്ങിയ ശേഷമാണ്. കൂടാതെ നല്ല കുറച്ച് ​ഗാനങ്ങളുടെ ഭാ​ഗമാകാനും പ്രയാ​ഗയ്ക്ക് ചുരുങ്ങിയ കാലത്തെ സിനിമ ജീവിതം കൊണ്ട് സാധിച്ചിരുന്നു.

സിനിമകൾ പ്രയാ​ഗയ്ക്ക് കുറവാണെങ്കിലും താരം നിരവധി ടെലിവിഷൻ ഷോകളുടെ ഭാ​ഗമാകാറുണ്ട്. സ്റ്റാർ മാജിക്ക്, സൂപ്പർ കുടുംബം എന്നീ ടെലിവിഷൻ ഷോയുടെയെല്ലാം ഭാ​ഗമായിരുന്നു പ്രയാ​ഗ.

പ്രയാ​ഗയുടെ സിനിമകൾ

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ബുള്ളറ്റ് ഡയറീസ് എന്ന സിനിമയിലാണ് പ്രയാ​ഗ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആൻസൺ പോൾ, ജോണി ആന്‍റണി, ശ്രീകാന്ത് മുരളി, സലിം കുമാർ, അൽത്താഫ് സലീം, ശ്രീലക്ഷമി എന്നിലരാണ് മറ്റ് അഭിനേതാക്കള്‍.

ബി ത്രി എം ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഫൈസൽ അലിയാണ് നിർവ്വഹിക്കുന്നത്. കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.

Read more about: prayaga martin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X