ഒരൊന്നൊന്നര പ്രണയകഥയ്ക്ക് തിയറ്ററുകളില്‍ വന്‍ വരവേല്‍പ്പ്! ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ..
മലയാള സിനിമാപ്രേമികള്‍ വീണ്ടുമൊരു പ്രണയകഥ കഥ കാണാന്‍ പോവുകയാണ്. പുതുമുഖങ്ങളെ മുന്‍നിര്‍ത്തി ഷിബു ബാലന്‍ സംവിധാനം ചെയ്യുന്ന ഒരു ഒന്നൊന്നര പ്രണയകഥയാണ് ഇന്ന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഇത് ഒരു ഒന്നൊന്നര പ്രണയകഥയാണ് പറയുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.
മലപ്പുറത്തെ ഒരു ഗ്രാമത്തില്‍ നിന്നും മുസ്ലിം യുവതിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയവും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമെല്ലാം ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. യുവതാരം ഷെബിന്‍ ബെന്‍സണ്‍ നായകനായിട്ടെത്തുന്ന ചിത്രത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ ശ്രദ്ധേയായ സയ ഡേവിഡാണ് നായിക. സിനിമയെ കുറിച്ചുള്ള ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ..

ഒരു പ്രണയത്തെ ആസ്പദമാക്കി മൊത്തം എന്റര്‍ടെയിനറായി ഒരുക്കിയ ചിത്രമാണ് ഒരൊന്നൊന്നര പ്രണയകഥ. പാട്ടുകളും കൂവലും ക്യാംപസും എല്ലാം ചേര്‍ന്നൊരു എന്റര്‍ടെയിനര്‍ ചിത്രമാണിത്. രണ്ട് വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ തമ്മില്‍ പ്രണയത്തിലാവുന്നതും പിന്നീട് ഉടലെടുക്കുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ആനന്ദ് മധുസൂധനനാണ്.
പുതുമുഖം ഷെബിന്‍ ബെന്‍സന്‍ ആണ് ചിത്രത്തിലെ നായകന്‍. സായ ഡേവിഡാണ് നായിക. രമണന്‍ എന്ന ക്ലീഷേ പേരിലുള്ള കഥാപാത്രത്തെയാണ് ഷെബിന്‍ അവതരിപ്പിക്കുന്നത്. ആമിന എന്ന കഥാപാത്രത്തെയാണ് സായ അവതരിപ്പിക്കുന്നത്. പ്രണയവും പാട്ടുകളും നിറച്ച് നല്ലൊരു എന്റര്‍ടെയിനര്‍ മൂവിയാണ് ഒരൊന്നൊന്നര പ്രണയകഥ. ഷിബു ബാലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അലന്‍സിയര്‍, വിനോദ് കോവൂര്‍, സുരഭി ലക്ഷ്മി എന്നിങ്ങനെ വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് പ്രൊഡക്ഷന്റെ ബാനറില്‍ എംഎം ഹനീഫ, നിധിന്‍ ഉദയന്‍, എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.


Click it and Unblock the Notifications











