twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'വിവാഹത്തിന് താൽപര്യമില്ലായിരുന്നു, ഇഷ്ടമാണെന്ന് പറഞ്ഞയുടൻ ഇനി കല്യാണമെന്ന് തീരുമാനിച്ചു'; പദ്മപ്രിയ

    |

    മലയാളി അല്ലാതിരുന്നിട്ടും വളരെ കുറഞ്ഞ സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ നടിയാണ് പദ്മപ്രിയ. ബംഗാളി, ഹിന്ദി, കന്നട, മലയാളം, തെലുങ്ക്, തമിഴ് തുടങ്ങി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട് പദ്മപ്രിയ.

    ശാരദ, ഗീത, മാധവി, സുമലത, സുഹാസിനി എന്നീ അന്യഭാഷ നായികമാർക്ക് ശേഷം മലയാളത്തിൽ മികച്ച വേഷങ്ങൾ ചെയ്ത നടിയെന്ന വിശേഷണം എപ്പോഴും പദ്മപ്രിയയുടെ പേരിനൊപ്പം പറയാറുണ്ട് സിനിമാ സ്നേഹികൾ. മലയാളത്തിൽ വളരെ സജീവമായി നിൽക്കുമ്പോഴാണ് താരം അഭിനയത്തിൽ നിന്നും ഇടവേള എടുത്തത്.

    Also Read: ഭാര്യയാണെന്ന് കരുതി ചേര്‍ത്തു പിടിച്ചു കിടന്നു, അവര്‍ തിരിഞ്ഞതും ഞെട്ടി; പ്രേതാനുഭവം പറഞ്ഞ് ഷാജോണ്‍Also Read: ഭാര്യയാണെന്ന് കരുതി ചേര്‍ത്തു പിടിച്ചു കിടന്നു, അവര്‍ തിരിഞ്ഞതും ഞെട്ടി; പ്രേതാനുഭവം പറഞ്ഞ് ഷാജോണ്‍

    പദ്മപ്രിയ ആദ്യകാലത്ത് ബാംഗ്ലൂർ, ഗുഡ്‌ഗാവ് എന്നിവിടങ്ങളിൽ ഒരു കൺസൽട്ടന്റായി ജോലി നോക്കിയിരുന്നു. ചെറുപ്പകാലത്ത് തന്നെ നൃത്തം അഭ്യസിച്ച പദ്മപ്രിയ 200 ലധികം പൊതുവേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പദ്മപ്രിയയുടെ ഗുരു നാട്യബ്രഹ്മ വി.എസ് രാമമൂർത്തിയാണ്.

    1990 കളിൽ ദൂരദർശന് വേണ്ടി നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് പദ്മപ്രിയ. അഭിനയത്തോടും മോഡലിങിനോടുമുള്ള അഭിനിവേശമാണ് പദ്മപ്രിയയെ അഭിനയ വേദിയിലെത്തിച്ചത്. ആദ്യ ചിത്രം ഒരു തെലുങ്ക് ചിത്രമായിരുന്നു. പിന്നീട് ശ്രദ്ധേയമായ വേഷങ്ങൾ അഭിനയിച്ചത് മലയാളം ചിത്രങ്ങളിലായിരുന്നു.

    Also Read: 'രംഭ ശരിയാവില്ല, ഇത് കുടുംബ ചിത്രമാണ്, ഷൂട്ടിം​ഗ് വരെ നിർത്തി'; ക്രോണിക് ബാച്ചിലറിൽ സംഭവിച്ചത്Also Read: 'രംഭ ശരിയാവില്ല, ഇത് കുടുംബ ചിത്രമാണ്, ഷൂട്ടിം​ഗ് വരെ നിർത്തി'; ക്രോണിക് ബാച്ചിലറിൽ സംഭവിച്ചത്

    വിവാഹത്തിന് താൽപര്യമില്ലാതിരുന്ന സമയമായിരുന്നു

    നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം പദ്മപ്രിയ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന അവാർഡ് രണ്ട് തവണ നേടിയിട്ടുണ്ട് പദ്മപ്രിയ. മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് 2007, 2009 വർഷങ്ങളിൽ പദ്മപ്രിയയ്ക്കായിരുന്നു ലഭിച്ചത്.

    തമിഴ്-പഞ്ചാബി ബ്രാഹ്മണ കുടുംബത്തിൽ 1983 ഫെബ്രുവരി 28ന് ഡെൽഹിയിലാണ് പത്മപ്രിയ ജനിച്ചതെങ്കിലും വളർന്നത് പഞ്ചാബിലായിരുന്നു. പിതാവ് ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു.

    12 നവംബർ 2014ൽ ജാസ്മിൻ ഷാ എന്ന ഗുജറാത്ത് സ്വദേശിയെ വിവാഹം കഴിച്ചു താരം. മുംബൈയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ വെച്ചായിരുന്നു വിവാഹം.

    Also Read: സുരേഷ് ​ഗോപിയെ ഇകഴ്ത്താൻ ശ്രമിച്ചിട്ടില്ല, വൈരാഗ്യമുണ്ടെങ്കില്‍ അദ്ദേഹം അങ്ങനെ ചെയ്യുമോ? സിദ്ദിഖ്Also Read: സുരേഷ് ​ഗോപിയെ ഇകഴ്ത്താൻ ശ്രമിച്ചിട്ടില്ല, വൈരാഗ്യമുണ്ടെങ്കില്‍ അദ്ദേഹം അങ്ങനെ ചെയ്യുമോ? സിദ്ദിഖ്

    ഇഷ്ടമാണെന്ന് പറഞ്ഞയുടൻ  ഇനി കല്യാണമെന്ന് തീരുമാനിച്ചു

    അമേരിക്കയിലെ ബിരുദാനന്തര ബിരുദ പഠനത്തിനിടെയാണ് ഇരുവരും തമ്മില്‍ പരിചയത്തിലാവുന്നത്. വധൂ വരന്മാരുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമെ ചടങ്ങിനുണ്ടായിരുന്നുള്ളു. പദ്മപ്രിയയുടെ ഭർത്താവ് ജാസ്മിന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദധാരിയാണ്.

    ഇപ്പോഴിത വിവാഹത്തെ കുറിച്ചും പുതിയ സിനിമയായ തെക്കൻ തല്ലിനെ കുറിച്ചും പദ്മപ്രിയ സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. 'എനിക്ക് അന്ന് കല്യാണത്തിന് താൽപര്യമുണ്ടായിരുന്നില്ല. ഞങ്ങളുടേത് കരൺ ജോഹർ ലവ് സ്റ്റോറിയാണ്.'

    കരൺ ജോഹർ ലവ് സ്റ്റോറി

    'ആദ്യത്തെ ഡേറ്റിൽ ഞങ്ങൾ പരസ്പരം കണ്ട് ഇഷ്ടപ്പെട്ടു. പിന്നെ രണ്ടാമത്തെ ഡേറ്റിൽ ഇഷ്ടമാണെന്ന് പറഞ്ഞു. മാത്രമല്ല ആ ഡേറ്റിൽ വെച്ച് തന്നെ ഇനി വെച്ച് താമസിപ്പിക്കേണ്ട വിവാഹമാകാമെന്ന് തീരുമാനിക്കുകയായിരുന്നു. സ്നേഹത്തിന്റേയും ബഹുമാനത്തിന്റേയും ബാലൻസിൽ രണ്ടുപേരും പോയാൽ ജീവിതം വളരെ സ്മൂത്താണ്.'

    'ദൈവത്തിന്റെ കൃപകൊണ്ട് ഞങ്ങളുടേത് അങ്ങനെയാണ് പോകുന്നത്. എന്റെ അച്ഛൻ മമ്മൂട്ടി ഫാനാണ്. പക്ഷെ ഞാൻ മമ്മൂക്കയുെട സിനിമകൾ കണ്ടിട്ടില്ലായിരുന്നു. അങ്ങനെ മമ്മൂക്കയെ കാണമല്ലോയെന്നുള്ള ആ​ഗ്രഹം കൊണ്ടാണ് അന്ന് ഓഡീഷന് പോയത്. അന്ന് വിയർത്ത് കുളിച്ചാണ് അവിടെ ചെന്നത് വരെ' പദ്മപ്രിയ പറഞ്ഞു.

    ഒരു തെക്കൻ തല്ല് കേസ്

    പദ്മപ്രിയയുടെ ഏറ്റവും പുതിയ റിലീസ് ബിജു മേനോൻ സിനിമ ഒരു തെക്കൻ തല്ല് കേസാണ്. ജി.ആർ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്രീജിത്ത് എന്‍ ആണ്. അമ്മിണി പിള്ള എന്നാണ് ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

    നേരത്തെ മോഹൻലാലിനെ ടൈറ്റിൽ കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ശ്രീജിത്ത്. രാജേഷ് പിന്നാടന്‍റേതാണ് തിരക്കഥ.

    ചിത്രത്തിൽ യുവതാരങ്ങളായ റോഷൻ മാത്യുവും നിമിഷ സജയനും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

    Read more about: padmapriya
    English summary
    Oru Thekkan Thallu Case actress Padmapriya open up about her love life, video goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X