'ലൊക്കേഷനിലായിരിക്കുമ്പോൾ നവ്യയെന്ന് ആരേലും വിളിച്ചാൽ ഞാൻ തിരിഞ്ഞ് നോക്കില്ല'; അനുഭവം പറഞ്ഞ് നവ്യ നായർ

ഏറെ നാളുകള്‍ക്ക് ശേഷം മലയാള സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയപ്പോഴും സ്‌നേഹം നിറഞ്ഞ മനസോടെയായിരുന്നു നടി നവ്യ നായരെ പ്രേക്ഷകര്‍ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായ താരത്തിന് ഒരുപാട് ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായുണ്ട്.

അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ വഴി താരം പങ്കുവെയ്ക്കുന്ന ഓരോ വിശേഷങ്ങളും വൈറലായി മാറാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഒരുത്തീ എന്ന സിനിമയിലൂടെയായിരുന്നു ‌ഒരു ഇടവേളയ്ക്ക് ശേഷം നവ്യ തിരിച്ച് എത്തിയത്.

oruthee movie, actress navya nair, actress navya nair news, actress navya nair latest, actress navya nair films, actress navya nair video, navya nair, നവ്യ നായർ, നവ്യ നായർ സിനിമകൾ, നവ്യ നായർ ഒരുത്തീ

മികച്ച സ്വീകരണമായിരുന്നു നവ്യയ്ക്കും നവ്യയുടെ സിനിമയ്ക്കും ലഭിച്ചത്. സ്ത്രീ കേന്ദ്ര കഥാപാത്രമായി എത്തിയ ഈ സിനിമ കേരളക്കര ഒന്നാകെ നെഞ്ചിലേറ്റിയിരുന്നു. താരത്തിന്റെ അടുത്ത സിനിമകള്‍ക്കായാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലെത്തിയ നവ്യ ചുരുങ്ങിയ സമയം കൊണ്ടാണ് മുൻനിര നായികയായി മാറിയത്.

സിനിമാ സെറ്റിലെ അനുഭവങ്ങളും ഡബ്ബിങ് അനുഭവങ്ങളും പങ്കുവെക്കുന്ന നവ്യയുടെ പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അമൃത ടിവിയിലെ റെഡ് കാർപറ്റിൽ അതിഥിയായി എത്തിയപ്പോഴാണ് നവ്യ അനുഭവം പങ്കുവെച്ചത്.

'ഇഷ്ടം ഞാൻ തന്നെയാണ് ഡബ് ചെയ്തത്. അതും അപ്രതീക്ഷിതമായി ചെയ്തതാണ്. ഒരു ദിവസം സിബി അങ്കിളൊക്കെ ഡബിങ് കാണാനായി തിരുവനന്തപുരത്തെ ചിത്രഞ്ജലി സ്റ്റുഡിയോയലേക്ക് എന്നെ വിളിച്ചു. അവിടെ ചെന്ന് കുറച്ച് നേരം ഡബിങ് കാണാൻ അവസരം തന്നു. ശേഷമാണ് എന്നോട് അവർ പറഞ്ഞത് നല്ല ശബ്ദമാണ് ഡബിങ് ശ്രമിച്ച് നോക്കൂവെന്ന്.'

'അങ്ങനെയാണ് ആദ്യ സിനിമയ്ക്ക് വേണ്ടി ഡബ് ചെയ്തത്. ധന്യ എന്നായിരുന്നു സിനിമയിൽ വരും മുമ്പ് പേര്. അതുകൊണ്ട് തന്നെ സെറ്റിൽ‌ ആരേലും ധന്യയെന്ന് വിളിച്ചാൽ‌ ഞാൻ തിരിഞ്ഞ് നോ‌ക്കില്ലായിരുന്നു. ഒരുത്തിക്കും ഞാൻ ത്നനെയാണ് ഡബ് ചെയ്തത്.'

oruthee movie, actress navya nair, actress navya nair news, actress navya nair latest, actress navya nair films, actress navya nair video, navya nair, നവ്യ നായർ, നവ്യ നായർ സിനിമകൾ, നവ്യ നായർ ഒരുത്തീ

'പൈലറ്റിലുള്ളതുപോലെ തന്നെ ഡബിലും വേണമെന്ന് വികെപി സാറിന് നിർബന്ധമായിരുന്നു. ഒരു മാറ്റവും വരുത്തരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഡബ് ചെയ്യുമ്പോൾ നമ്മുടെ മുഖത്ത് ഭാവങ്ങളൊക്കെ വരുമല്ലോ അത് മറ്റുള്ളവർ കാണുന്നത് എനിക്ക് ചമ്മലാണ്.'

'അതുകൊണ്ട് പലപ്പോഴും ഞാൻ സ്റ്റുഡിയോയ്ക്കുള്ളിലെ ലൈറ്റൊക്കെ ഓഫ് ചെയ്തിട്ടാണ് ഡബ് ചെയ്തിരുന്നത്. നന്ദനം ഡബ് ചെയ്യുമ്പോൾ സ്ക്രിപ്റ്റ് മുഴുവൻ എനിക്ക് കാണാപാഠമായിരുന്നു' നവ്യ നായർ പറഞ്ഞു.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X