ഭാര്യയായി എന്ന് ഉള്‍ക്കൊണ്ട് വരുന്നതിന് മുമ്പ് തന്നെ അമ്മയുമായി; മുംബൈ ജീവിതത്തെ കുറിച്ച് നവ്യ

ഏറെ പ്രതീക്ഷയോടെ മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമായിരുന്നു ഒരുത്തി. വികെപിയുടെ സംവിധാനത്തില്‍ 10 വര്‍ഷത്തിന് ശേഷമായിരുന്നു നവ്യ സിനിമയില്‍ മടങ്ങി എത്തിയത്. പ്രേക്ഷകരുടെ പ്രതീക്ഷ ഒരു തരിപോലും തെറ്റിക്കാതെ രാധമാണിയായി നവ്യ ജീവിക്കുകയായിരുന്നു. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. 10 വര്‍ഷം മുന്‍പ് കണ്ട നവ്യയെ ആയിരുന്നില്ല സിനിമയിലും ഓഫ് സ്‌ക്രീനിലും കണ്ടത്.

പ്രേക്ഷകര്‍ എപ്പോഴും ഇരു കൈകളും നീട്ടിയാണ് നവ്യയുടെ കഥാപാത്രങ്ങളെ സ്വീകരിച്ചിരിക്കുന്നത്. തുടക്കകാലത്ത് അധികം പരാജയങ്ങളും നവ്യയ്ക്ക് നേരിടേണ്ടി വന്നിട്ടില്ല. തന്നില്‍ ഏല്‍പ്പിക്കുന്ന കഥാപാത്രങ്ങളെ എപ്പോഴും അതിന്റേതായ രീതിയില്‍ വൃത്തിയായി ചെയ്യാന്‍ നടി ശ്രമിക്കാറുണ്ട്. ഒരുത്തിയിലും അത് അങ്ങനെ തന്നെയാണ്. എന്നാല്‍ പ്രേക്ഷരെ ആകെ ഞെട്ടിപ്പിച്ചിരിക്കുന്നത് നവ്യയുടെ നിലപാടുകളാണ്. 10 വര്‍ഷത്തിന് ശേഷുള്ള മടങ്ങി വരവിനെ കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ താരം തുറന്ന് പറഞ്ഞിരുന്നു.

വിവാഹം

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നവ്യ വിവാഹിതയായത്. കല്യാണത്തിന് ശേഷം കേരളത്തിലെ സെലിബ്രിറ്റി ജീവിതം വിട്ട് ഭര്‍ത്താവ് സന്തോഷിനോടൊപ്പം മുംബൈയിലേയ്ക്ക് പോവുകയായിരുന്നു. പിന്നീട് ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് മലയാളി പ്രേക്ഷകരുടെ മുന്നില്‍ എത്തിയത്. ആദ്യം കണ്ട നവ്യയെ ആയിരുന്നില്ല രണ്ടാം വരവില്‍ കണ്ടത്. ഇപ്പോഴിത സെലിബ്രിറ്റി ലൈഫില്‍ നിന്നുള്ള മാറ്റത്തെ കുറിച്ച് പറയുകയാണ് നവ്യ നായര്‍. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അമ്മയായതിനെ കുറിച്ചും താരം പറയുന്നുണ്ട്.

അമ്മയായത്

ഭാര്യ ആയത് റിയലൈസ് ചെയ്തു വരുന്നതിന് മുമ്പ് തന്നെ അമ്മയും ആവുകയായിരുന്നു. 24ാം വയസ്സിലായിരുന്നു വിവാഹം. അതേ വയസ്സില്‍ തന്നെഅമ്മയും ആയി. ചിരിച്ച് കൊണ്ട് നവ്യ പറഞ്ഞു. അഭിനയിച്ച് അഭിനയിച്ച് കൊഴഞ്ഞ് നില്‍ക്കുന്ന സമയത്തായിരുന്നു വിവാഹം.ആ സമയത്ത് വിവാഹം നല്ലതായി തോന്നി. കൂടാതെ ആ സമയത്ത് തന്റെ സുഹൃത്തുക്കളും വിവാഹിതരായി. എന്നാല്‍ പിന്നെ താനും എന്ന് വിചാരിച്ച് കല്യാണം കഴിക്കുകയായിരുന്നു. അങ്ങനെ കല്യാണം കഴിച്ച ആളാണ് താന്‍. വിവാഹം കഴിഞ്ഞ് ആദ്യമൊക്കെ യാത്രയും മറ്റുമായി ജീവിതം കളര്‍ഫുള്ളായിരുന്നു. എന്നാല്‍ അതൊക്കെ കഴിഞ്ഞ് ചേട്ടന്‍ ജോലിയ്ക്ക് പോയി തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ മാറിയത്. അദ്ദേഹം ജോലിയില്‍ തിരക്കായി. അന്നും തനിക്ക് ഒരു പണിയുമില്ലായിരുന്നു. പാചകവും വശമില്ല. പിന്നീട് ആ ജീവിതം താന്‍ ഉള്‍ക്കൊള്ളുകയായിരുന്നു.

വിവാഹ ജീവിതം

ഇതൊക്കെയാവും വിവാഹശേഷമുളള ജീവിതമെന്ന് മനസ്സിലാക്കി കൊണ്ടു തന്നെയായിരുന്നു കല്യാണത്തിന് തയ്യാറായതെന്നും നവ്യ പറഞ്ഞു. എങ്ങനെ ആയിരിക്കും റൊട്ടീന്‍ ലൈഫ് എന്ന് മാത്രമേ അറിയാതെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കല്യാണത്തിന് ശേഷമുള്ള ജീവിത്തെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നു എന്നും നവ്യ വ്യക്തമാക്കി. ആരും നിര്‍ബന്ധിച്ചല്ല വിവാഹം കഴിച്ചതെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി.

Recommended Video

നവ്യ സിനിമയിൽ തിരിച്ചെത്തിയതിനു കാരണം ഞാൻ അല്ല..മഞ്ജു തന്നെയെന്ന് നവ്യ | FilmiBeat Malayalam
മുംബൈ ജീവിതം

മുംബൈ ജീവിതത്തില്‍ ആദ്യമൊക്കെ ഒറ്റപ്പെടല്‍ അനുഭവിച്ചിട്ടുണ്ടെന്നും താരം തുറന്നു പറഞ്ഞു. സിനിമയില്‍ വന്നിട്ട് പോലും എറണാകുളത്തേയ്ക്ക് താമസം മാറ്റിയിരുന്നില്ല. നാട്ടില്‍ തന്നെയായിരുന്നു ജീവിച്ചത്. വീടിന് തൊട്ട് അടുത്ത് തന്നെയായിരുന്നു ബന്ധുക്കളുടെ വീടുകളും. ഇത്തിരി സമയം കിട്ടായാല്‍ അവരുടെയൊക്കെ വീടുകളില്‍ പോകുമായിരുന്നു.വീട്ടില്‍ എപ്പോഴും നിറയെ ആളുകളും ബഹളവുമൊക്കെയായിരുന്നു. എന്നാല്‍ ഇവിടെ നിന്ന് ബോംബൈയില്‍ ചെന്നപ്പോള്‍ വീട്ടില്‍ ഞാനും ചേട്ടനും മാത്രമേയുണ്ടായിരുന്നുള്ളൂ കാര്യം പറയാനൊന്നും ആരും ഇല്ലാതെയായി. അപ്പോള്‍ ഒരു ബുദ്ധിമുട്ട് തോന്നി.അപ്പോള്‍ ഞാന്‍ എന്റെ ശ്രദ്ധ കുക്കിംഗിലേയ്ക്ക് മാറ്റി. ഒന്നൊന്നര മാസമെടുത്ത് പാചകമൊക്കെ പഠിച്ച് എടുത്ത് ജീവിതം ആ രീതിയ്ക്ക് കൊണ്ട് പോയി എന്നും നവ്യ പറഞ്ഞു.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X