ചീറി പാഞ്ഞ് വരുന്ന ഓട്ടോറിഷയ്ക്കുള്ളില്‍ നിന്നും പേടിച്ച് നിലവിളിച്ച് നടി നവ്യ നായര്‍!വീഡിയോ പുറത്ത്
വിവാഹശേഷം സിനിമയിലേക്ക് എത്തിയെങ്കിലും അഭിനയിച്ച സിനിമ പ്രതീക്ഷിച്ച പോലെ വിജയിച്ചിരുന്നില്ല. ഇതോടെ പിന്നെ സിനിമകളിലൊന്നും നവ്യ അഭിനയിച്ചിരുന്നില്ല. ഇപ്പോഴിതാ നവ്യ നായര്‍ വീണ്ടും സിനിമയിലേക്ക് തിരിച്ച് വരികയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുതീ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്.
നിലവില്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും ആരെയും അത്ഭുതപ്പെടുത്തുന്നൊരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ചീറി പാഞ്ഞ് വരുന്ന ഓട്ടോറിക്ഷയുടെ ഉള്ളില്‍ നിന്നും കരഞ്ഞ് നിലവിളിക്കുന്ന നടിയാണ് വീഡിയോയിലുള്ളത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ നവ്യ തന്നെയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളായ ജോളി സെബാസ്റ്റിയനും അമിത് ജോളിയുമാണ് ഒരുതീയുടെ സ്റ്റണ്ട് ഡയറക്ടേഴ്‌സ്. ജോളിയാണ് ഓട്ടോ ഓടിക്കുന്നത്. വളരെ വേഗത്തില്‍ ചീറി പാഞ്ഞ് വരുന്ന ഓട്ടോ പെട്ടെന്ന് രണ്ട് ചക്രത്തില്‍ മാത്രം കുത്തി തിരിച്ചെടുക്കുന്നതാണ് വീഡിയോയിലുള്ളത്. ഓട്ടോയുടെ അകത്ത് യാത്രക്കാരിയായി ഇരിക്കുന്ന നവ്യ കരഞ്ഞ് ബഹളം വെക്കുകയാണ്. പുറത്ത് വന്ന് നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് മേക്കിങ് വീഡിയോ വൈറലായിരിക്കുന്നത്.
ആറ് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നവ്യ നായര്‍ വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ നവ്യയ്‌ക്കൊപ്പം പ്രിയ പ്രകാശ് വാര്യരും പ്രധാന റോളിലെത്തുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോസ് നിരന്തരം പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.
വൈറൽ വീഡിയോ


Click it and Unblock the Notifications