»   » മോളിവുഡില്‍ വന്ന് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വിറപ്പിച്ച അന്യഭാഷക്കാര്‍!

മോളിവുഡില്‍ വന്ന് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വിറപ്പിച്ച അന്യഭാഷക്കാര്‍!

Posted By: Sanviya
Subscribe to Filmibeat Malayalam


അന്യഭാഷക്കാര്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അതൊരു സര്‍പ്രൈസ് ചിത്രമാകുമെന്ന് നേരത്തെ തന്നെ ഉറപ്പിക്കും. ബിഗ് ബജറ്റ് അല്ലെങ്കില്‍ അന്യഭാഷയിലെ സൂപ്പര്‍സ്റ്റാറുകള്‍ അഭിനയിക്കുക എന്ന് പറഞ്ഞാല്‍ അതൊന്ന് വേറെ തന്നെയാണ്. മോളിവുഡ് സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമൊപ്പമാണ് അന്യഭാഷ താരങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ പറയുകെയും വേണ്ട. സൂപ്പര്‍താരങ്ങളുടെ ഏറ്റുമുട്ടല്‍ കാണാന്‍ ആരാധകര്‍ക്കും ആവേശമാണ്.

ചന്ദ്രശേഖര്‍ യെലറ്റി സംവിധാനം ചെയ്ത ജനത ഗാരേജാണ് അടുത്തിടെ ആരാധകരെ പ്രകമ്പനം കൊള്ളിച്ച ഒരു ചിത്രം. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആറും മോളിവുഡ് സൂപ്പര്‍താരം മോഹന്‍ലാലും ഒന്നിച്ച ചിത്രമായിരുന്നു ജനതാ ഗാരേജ്. മോഹന്‍ലാലിനും ജൂനിയര്‍ എന്‍ടിആറിനും ഒരുപോലെ പ്രാധാന്യം നല്‍കിയ ഒരുക്കിയ ചിത്രത്തിന് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരമാണ് ലഭിച്ചത്.

എന്നാലിവിടെ അന്യഭാഷാക്കാരായി എത്തി മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വിറപ്പിച്ച താരങ്ങളെ അറിയാമോ? ബോക്‌സോഫീസില്‍ വിജയമായ ചിത്രങ്ങളിലെ അന്യഭാഷാക്കാരുടെ പ്രേക്ഷക ശ്രദ്ധ നേടിയ പെര്‍ഫോമന്‍സും സിനിമകളും ഏതൊക്കെ എന്ന് നോക്കാം. തുടര്‍ന്ന് വായിക്കൂ...

തമിഴില്‍ നിന്നും എത്തിയ പഴശ്ശിരാജ

ഹരിഹരന്റെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കേരള വര്‍മ്മ പഴശ്ശിരാജ. മമ്മൂട്ടി ചരിത്ര നായകനായി എത്തിയ ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയം നേടി. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച പഴശ്ശിരാജ എന്ന കഥാപാത്രത്തിന്റെ സൈന്യ തലവനായ എടച്ചേന കുങ്കന്‍ എന്ന കഥാപാത്ര ചിത്രത്തില്‍ അവതരിപ്പിച്ചത് തമിഴ് സൂപ്പര്‍സ്റ്റാര്‍ ശരത് കുമാറാണ്. ശരത് കുമാറിന്റെ എടച്ചേന കുങ്കന്‍ പ്രേക്ഷക ശ്രദ്ധ നേടി.

ധ്രുവത്തിലൂടെ പ്രത്യക്ഷപ്പെട്ട കന്നട താരം

മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും ജയറാമിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ധ്രുവം. സുനിത പ്രൊഡക്ഷന്റെ ബാനറില്‍ എം മണിയാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ എതിരാളിയായി എത്തിയത് കന്നട താരം ടൈഗര്‍ പ്രഭാകരനായിരുന്നു. ഹൈന്ദര്‍ മരയ്ക്കാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ടൈഗര്‍ പ്രഭാകര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

നരസിംഹത്തിലെ നെപ്പോളിയന്‍

രണ്ടായിരത്തില്‍ ബോക്‌സോഫീസ് ഇളക്കി മറിച്ച ചിത്രമായിരുന്നു നരസിംഹം. മോഹന്‍ലാലിന്റെ മംഗലശ്ശേരി നീലകണ്ഠനൊപ്പം പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു നെപ്പോളിയന്റെ മുണ്ടക്കല്‍ ശേഖരന്‍ എന്ന കഥാപാത്രം. പ്രേക്ഷക മനസില്‍ തമിഴ് നടന്‍ നെപ്പോളിയന്റെ അണയാത്ത കഥാപാത്രം കൂടിയായിരുന്നു മുണ്ടക്കല്‍ ശേഖരന്‍.

കൗരവരിലെ വിഷ്ണു വര്‍ദ്ധന്‍

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് കൗരവര്‍. കന്നട അഭിനേതാവായ വിഷ്ണു വര്‍ദ്ധന്റെ അഭിനയം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തിലകന്‍, മുരളി, അഞ്ജു, ബാബു ആന്റണി, ഭീമന്‍ രഘു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

എഫ്‌ഐആറിലെ വില്ലന്‍

സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ ഷാജി കൈലാസ് ചിത്രത്തിലെ തമിഴ് നടന്‍ രാജീവിന്റെ നരേന്ദ്രന്‍ ഷെട്ടി എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

English summary
Other Language Stars Who Amazed Mollywood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam