ഇത് വലിയ ഒരു കോംപ്ലിമെന്റ് തന്നെ, ഔസേപ്പച്ചന്‍ സാറിന് നന്ദി പറഞ്ഞ് ചാക്കോച്ചന്‍
മലയാള സിനിമയിലെ എവര്‍ഗ്രീന്‍ റൊമാന്റിക്ക് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലൂടെ നിരവധി ആരാധകരെയാണ് നടന്‍ സ്വന്തമാക്കിയത്. അരങ്ങേറ്റ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്ററായത് ചാക്കോച്ചന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമുളള ചാക്കോച്ചന്‍ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു.
മലയാളത്തില്‍ ഒരിടവേളയുണ്ടായെങ്കിലും തിരിച്ചുവരവില്‍ മികച്ച കഥാപാത്രങ്ങളും സിനിമകളും ചെയ്തുകൊണ്ടാണ് നടന്‍ തിളങ്ങിയത്. വേറിട്ട സിനിമകള്‍ ചെയ്ത് റൊമാന്റിക്ക് ഹീറോയില്‍ നിന്നും മോളിവുഡിലെ മികച്ച നടന്‍മാരില്‍ ഒരാളായും കുഞ്ചാക്കോ ബോബന്‍ മാറി. ഇന്ന് മലയാളത്തില്‍ താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാളാണ് ചാക്കോച്ചന്‍. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ അഞ്ചാം പാതിരയിലൂടെ ആദ്യമായി അമ്പത് കോടി ക്ലബിലും ഇടംപിടിച്ചിരുന്നു നടന്‍.

അഞ്ചാം പാതിരയ്ക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് ചാക്കോച്ചന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം കുഞ്ചാക്കോ ബോബനെ കുറിച്ച് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ചാക്കോച്ചന്റെ നിരവധി സിനിമകള്‍ക്കായി പാട്ടുകള്‍ ഒരുക്കിയ സംഗീത സംവിധായകനാണ് അദ്ദേഹം.

കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രം അനിയത്തിപ്രാവിന് സംഗീതമൊരുക്കിയതും ഔസേപ്പച്ചനാണ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ മിക്ക പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഹരികൃഷ്ണന്‍സ്, ചന്ദാമാമ, കസ്തൂരിമാന്‍, മുല്ലവളളിയും തേന്‍മാവും തുടങ്ങിയ ചാക്കോച്ചന്‍ സിനിമകള്‍ക്കും പാട്ടുകള്‍ ഒരുക്കിയത് അദ്ദേഹമായിരുന്നു.

കുഞ്ചാക്കോ ബോബന് പുറമെ മലയാളത്തിലെ മറ്റ് സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകള്‍ക്കായി ഔസേപ്പച്ചന്‍ പാട്ടുകള്‍ ഒരുക്കി. അതേസമയം ചാക്കോച്ചനെ കുറിച്ച് ഒരു പഴയ അഭിമുഖത്തില്‍ ഔസേപ്പച്ചന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായത്. ഓണ്‍സ്‌ക്രീനില്‍ നന്നായി വയലിന്‍ വായിക്കാന്‍ കഴിയുന്ന മലയാളം നടന്‍ കുഞ്ചാക്കോ ബോബന്‍ എന്നാണ് ഔസേപ്പച്ചന്‍ പറഞ്ഞത്.

വയലിനിസ്റ്റുകളായി അഭിനയിക്കുന്ന ഒരുപാട് നടീനടന്മാര്‍ക്ക് വേണ്ടി താങ്കള്‍ വയലിന്‍ വായിച്ചിട്ടുണ്ട്. അവരില്‍ മികച്ചത് ആരാണ് എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു ഒസേപ്പച്ചന്റെ മറുപടി വന്നത്. കസ്തൂരിമാന്‍ എന്ന ചിത്രത്തില്‍ രാക്കുയില്‍ പാടി എന്ന പാട്ടില്‍ ഒരുപാട് ഗിമിക്കുകള്‍ ഉണ്ട്. ഒരു വയലിനിസ്റ്റിന് തന്നെ അത് ചിലപ്പോള്‍ അഭിനയിക്കാന്‍ പറ്റില്ല.
Recommended Video

പക്ഷേ കുഞ്ചാക്കോ ബോബന്‍ അത് ഭംഗിയായി ചെയ്തു എന്നാണ് ഔസേപ്പച്ചന്‍ പറഞ്ഞത്. ഈ വീഡിയോ ചാക്കോച്ചന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കുകയായിരുന്നു. വീഡിയോ ഷെയര്‍ ചെയ്ത് ഇത് വലിയ ഒരു കോംപ്ലിമെന്റ് തന്നെ അതും ഈ വയലിന്‍ മാന്ത്രികനില്‍ നിന്ന്. നന്ദി ഔസേപ്പച്ചന്‍ സര്‍, എല്ലാ എവര്‍ഗ്രീന്‍ പാട്ടുകള്‍ക്കും എന്നാണ് ചാക്കോച്ചന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചത്.


Click it and Unblock the Notifications











