'ദിലീപിന് എതിരെ സംസാരിച്ചവർ രഞ്ജിത്തിന് എതിരെ പ്രതികരിക്കുന്നില്ല, ഡബ്യുസിസിയും ഡബ്ബിങ് ആർട്ടിസ്റ്റും എവിടെ?'

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്ത് കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. എറണാകുളം സെൻട്രൽ പോലീസാണ് സംവിധായകനെ അറസ്റ്റുചെയ്തത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയോടെ സംസാരിക്കൽ, തടഞ്ഞുവെക്കൽ, ലൈംഗികാവശ്യം ഉന്നയിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. രഞ്ജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി എന്ന വാർത്ത പരന്നശേഷം സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ഉയരുന്ന ഒരു ചോദ്യം എന്തുകൊണ്ട് ഡബ്യുസിസി അടക്കമുള്ള സംഘടനകളും സ്ത്രീകൾക്ക് വേണ്ടിയും അവരുടെ നീതിക്ക് വേണ്ടിയും നിരന്തരം സംസാരിക്കാറുള്ള സിനിമ മേഖലയിലെ പ്രമുഖരും പ്രതികരിക്കുന്നില്ല എന്നതായിരുന്നു.

മഞ്ജു നീ ഒരു നേർച്ച കോഴിയാണെന്ന് അദ്ദേഹം പറഞ്ഞു, അതിന്റെ അർത്ഥം എനിക്ക് മനസിലായത് വർഷങ്ങൾക്കുശേഷം; മഞ്ജു
മഞ്ജു നീ ഒരു നേർച്ച കോഴിയാണെന്ന് അദ്ദേഹം പറഞ്ഞു, അതിന്റെ അർത്ഥം എനിക്ക് മനസിലായത് വർഷങ്ങൾക്കുശേഷം; മഞ്ജു

ദിലീപിനെ പരിഹസിക്കാനും വിമർശിക്കാനും കാണിച്ച ശുഷ്കാന്തി രഞ്ജിത്തിന്റെ വിഷയത്തിൽ ആരിലും കാണാനില്ലെന്നും വിമശനമുണ്ട്.

Dileep Ranjith Arrest

ഇപ്പോഴിതാ ഡബ്യുസിസിക്കും ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാ​ഗ്യലക്ഷ്മിക്കും എതിരെ സോഷ്യൽമീ‍ഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സോനു എന്ന സ്ത്രീയാണ് ഡബ്യുസിസിയുടേയും ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പിനെ ചോ​ദ്യം ചെയ്ത് എത്തിയത്. ദിലീപിന് എതിരെ സംസാരിച്ചവരിൽ ആരെങ്കിലും ഇപ്പോൾ രഞ്ജിത്തിന് എതിരെ പ്രതികരിക്കുന്നത് നിങ്ങൾ കണ്ടിരുന്നോ?. ഞാൻ കണ്ടില്ല. ഒരു വുമൺസ് സംഘടനയുണ്ടായിരുന്നു.

ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ഉണ്ടായിരുന്നു. ഒരു അറയ്ക്കൽ ടീം ഉണ്ടായിരുന്നു. സ്ത്രീകൾക്ക് വേണ്ടി ഘോരഘോരമായി പ്രസം​ഗിക്കും എന്നാണ് ഇവരുടെയൊക്കെ ഭാവം. പക്ഷെ ഇവരൊക്കെ വളരെ സെലക്ടീവാണ് എന്നത് പണ്ട് മുതൽ നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മുഖം നോക്കിയും രാഷ്ട്രീയം നോക്കിയും പ്രതികരിക്കുന്നവരെ എനിക്ക് പണ്ടേ ഇഷ്ടമല്ല.

ആളത്ര നിഷ്കളങ്കനല്ല, രൂക്ഷമായ ചീത്തവിളി, രജിനികാന്ത് നിശബ്ദനായി നിന്നു; യോ​ഗി ബാബുവിനെതിരെ ബിസ്മി
ആളത്ര നിഷ്കളങ്കനല്ല, രൂക്ഷമായ ചീത്തവിളി, രജിനികാന്ത് നിശബ്ദനായി നിന്നു; യോ​ഗി ബാബുവിനെതിരെ ബിസ്മി

ഈ ആളുകൾ അത്തരമൊരു വിഭാഗത്തിൽ പെട്ടവരാണെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. രഞ്ജിത്തിന്റെ കേസ് വന്നശേഷം വുമൺസ് സംഘടനയുടെ ഭാ​ഗത്ത് നിന്ന് ഒരു പോസ്റ്റ് പോലും ഉണ്ടായിട്ടില്ല. ഖേദകരം തന്നെയാണ്. അതുപോലെ ഡബ്ബിങ് ആർട്ടിസ്റ്റിനും ഒന്നും പറയാനില്ല. അറക്കൽ ടീംമ്സും മിണ്ടുന്നില്ല. അതെന്താണ് അങ്ങനെ?. ആര് ചെയ്താലും തെറ്റ് തെറ്റ് തന്നെയല്ലേ.

സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്ന സംഘടന എന്തുകൊണ്ടാണ് ഇങ്ങനൊരു കേസ് വന്നശേഷം സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാത്തത്. ഇത് എല്ലായിടത്തും സംഭവിക്കുന്ന ഒന്ന് തന്നെയാണ്. നമുക്ക് വേണ്ടപ്പെട്ടവരോ നമ്മൾ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന്റെ ഭാ​ഗമായിട്ടുള്ള ആളോ തെറ്റ് ചെയ്ത് കഴിയുമ്പോൾ രാഷ്ട്രീയക്കാരായാലും ശരി ആരായാലും അവരുടെ മുഖം നോക്കിയാണ് ചുറ്റുമുള്ളവരിൽ പലരും പ്രതികരിക്കുന്നത്.

Dileep Ranjith Arrest

ഇത്തരക്കാരെ ദയവ് ചെയ്ത് വിശ്വസിക്കരുത്. എല്ലാ സ്ത്രീകളെയും ഒരുപോലെ സംരക്ഷിക്കണമെന്ന് ആ​ഗ്രഹിക്കുന്ന സംഘടനകളെ മാത്രം വിശ്വസിക്കുക. അല്ലാത്തവരൊക്കെ വെറുതെ നാടകം കളിക്കുന്നതാണ്. ഇത്തരക്കാരുടെ പ്രവൃത്തികളിൽ വീണ് പോകരുത് ഇവരെ വിശ്വസിക്കരുത് എന്നുമാണ് സോനു പറഞ്ഞത്. ഇവരുടെ നിരീക്ഷണത്തെ അനുകൂലിച്ചായിരുന്നു കമന്റുകൾ ഏറെയും.

വളരെ കൃത്യമായ നിരീക്ഷണം.... കുറെയധികം പേരുടെ നിലവിളികൾ ഇക്കാര്യത്തിൽ കേൾക്കുന്നില്ലല്ലോ എവിടെപ്പോയി മാധ്യമങ്ങളും ഫെമിനിസ്റ്റുകളും?, ഇവരുടെയൊക്കെ ആവിശ്യം ദിലീപ് ഫീൽഡിൽ നിന്ന് ഔട്ട്‌ ആകണം. അതിനുവേണ്ടി കുറെ ശ്രമിച്ചു. അല്ലാതെ അവൾക്ക് ഒപ്പം എന്നത് വെറും തട്ടിപ്പാണ്, ദിലീപിന്റെ സിനിമ ബസ്സിൽ പോലും ഇടാൻ സമ്മതിക്കാതിരുന്ന ചേച്ചിയെക്കെ എവിടെപ്പോയി.

വിവാഹിതയാണെന്ന് പലപ്പോഴും ഞാൻ മറന്നുപോകുന്നു, ആ ഒരു ഭാരം ഇതുവ​രെ തോന്നിയിട്ടില്ല; ഭർത്താവിനെ കുറിച്ച് താപ്സി!
വിവാഹിതയാണെന്ന് പലപ്പോഴും ഞാൻ മറന്നുപോകുന്നു, ആ ഒരു ഭാരം ഇതുവ​രെ തോന്നിയിട്ടില്ല; ഭർത്താവിനെ കുറിച്ച് താപ്സി!

രഞ്ജിത്ത് ചെയ്തത് പീ‍ഡനമല്ലേ?. ദിലീപെന്ന് പറഞ്ഞാൽ അല്ലേ ജനശ്രദ്ധ കിട്ടു അതിന് വേണ്ടിയുള്ള പരാക്രമണമായിരുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ. രഞ്ജിത്ത് കേസിലെ അതിജീവിതയായ നടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടി പരിശോധിച്ച ശേഷമായിരിക്കും സംവിധായകന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുക. വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. രഞ്ജിത്ത് സംവിധായകനായ ചിത്രത്തിന്റെ ചിത്രീകരണ സ്ഥലത്തുവെച്ച് പീഢന ശ്രമം നടന്നുവെന്നാണ് പരാതി.

More from Filmibeat

Read more about: ranjith dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X