twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമിതപ്രതീക്ഷ കാലനായി മാറും! മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനും ഇത് വിനയായി മാറിയിട്ടുണ്ട്! കാണൂ!

    |

    Recommended Video

    അമിതപ്രതീക്ഷ വിനയായി മാറിയ സിനിമകൾ

    തുടക്കം മുതല്‍ത്തന്നെ പല സിനിമകളും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. താരങ്ങളുടെ സാന്നിധ്യവും പ്രമേയത്തിലെ വ്യത്യസ്തതയുമൊക്കെയാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. അതാത് താരത്തിന്റേയും സംവിധായകന്റേയുമൊക്കെ സ്വീകാര്യതയും പ്രധാനപ്പെട്ട ഘടകമാണ്. ക്ഷണനേരം കൊണ്ടാണ് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തരംഗമായി മാറുന്നത്. എല്ലാതരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയായിരിക്കണമെന്നാണ് താരങ്ങള്‍ ആഗ്രഹിക്കാറുള്ളത്. ടീസറും ട്രെയിലറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. സിനിമയെക്കുറിച്ച് വാചാലരായി സംവിധായകരും താരങ്ങളുമൊക്കെ എത്താറുമുണ്ട്.

    താരങ്ങളും സംവിധായകരുമൊക്കെ പങ്കുവെക്കുന്ന വിശേഷങ്ങളിലൂടെയാണ് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും സിനിമയെക്കുറിച്ചൊരു ധാരണയുണ്ടാവുന്നത്. വാചാലരാവുന്നവരില്‍ പലരും ഇക്കാര്യത്തെക്കുറിച്ച് അത്ര ബോധ്യവാന്‍മാരല്ലെന്നുള്ളതാണ് വസ്തുത. അമിതപ്രതീക്ഷയിലേക്ക് പ്രേക്ഷകരെ നയിക്കാതിരിക്കാനായി ശ്രമിക്കുന്നവരുമുണ്ട്. അത്തരത്തിലൊരു സമീപനമായിരുന്നു പൃഥ്വിരാജ് സ്വീകരിച്ചത്. വളരെ വ്യത്യസ്തമാര്‍ന്ന സമീപനമായിരുന്നു ലൂസിഫറിനായി അദ്ദേഹം കൈക്കൊണ്ടത്. സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ താരങ്ങളും വളരെയധികം ശ്രദ്ധിച്ചായിരുന്നു സംസാരിച്ചത്. ഒടിയന് സംഭവിച്ചത് മറ്റൊരു സിനിമയ്ക്കും സംഭവിക്കാതിരിക്കട്ടെയെന്നായിരുന്നു നേരത്തെ പ്രേക്ഷകര്‍ പറഞ്ഞത്. അമിതപ്രതീക്ഷ തിരിച്ചടിയായി മാറിയ സിനിമകളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    അമിതപ്രതീക്ഷ വിനയായി മാറും

    അമിതപ്രതീക്ഷ വിനയായി മാറും

    സംവിധായകരും താരങ്ങളുമൊക്കെ നല്‍കുന്ന വിവരങ്ങളിലൂടെയാണ് പ്രേക്ഷകര്‍ സിനിമകളെക്കുറിച്ച് മനസ്സിലാക്കുന്നത്. പ്രമോഷനിടയില്‍ സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ അത് അമിതപ്രതീക്ഷയിലേക്ക് നയിക്കുമെന്നും പ്രതീക്ഷിച്ചത്ര നന്നായില്ലെങ്കില്‍ സിനിമ ബോക്‌സോഫീസില്‍ തകര്‍ന്നടിയുമെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്. സമീപകാലത്ത് മാത്രമല്ല നേരത്തെയും ഇത്തരത്തില്‍ ചില സിനിമകള്‍ പരാജയമായി മാറിയിട്ടുണ്ട്. അവയെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മോഹന്‍ലാലിന്റെ ഒടിയന്‍

    മോഹന്‍ലാലിന്റെ ഒടിയന്‍

    പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനും മോഹന്‍ലാലും ഒരുമിച്ചെത്തിയ ഒടിയനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു എല്ലാവരും. മോഹന്‍ലാലിന് ഓസ്‌കാര്‍ ലഭിക്കുമെന്നും അദ്ദേഹത്തിന്റെ കരിയര്‍ ബ്രേക്കായി ചിത്രം മാറുമെന്നൊക്കെയായിരുന്നു അേേദ്ദഹം പറഞ്ഞത്. എങ്ങനെ നല്ലൊരു പ്രൊഡക്ടിനെ മാര്‍ക്കറ്റ് ചെയ്യാമെന്ന കാര്യത്തെക്കുറിച്ചുള്ള തന്റെ ധാരണ അദ്ദേഹം പ്രാവര്‍ത്തികമാക്കുകയായിരുന്നു. എന്നാല്‍ ഓവര്‍ഹൈപ്പ് സിനിമയുടെ കാലനായി മാറുകയായിരുന്നു. മോഹന്‍ലാല്‍ പറഞ്ഞത് പോലെ കൊച്ച് സിനിമയെന്നായിരുന്നു അദ്ദേഹവും പറഞ്ഞതെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

     ഒരു അഡാര്‍ ലവ്

    ഒരു അഡാര്‍ ലവ്

    വ്യത്യസ്തമായ സിനിമകളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ഒമര്‍ ലുലുവിന്റെ മൂന്നാമത്തെ സിനിമയായിരുന്നു അഡാര്‍ ലവ്. പ്രിയ പ്രകാശ് വാര്യരും റോഷനുമായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. നൂറിന്‍ ഷെരീഫും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയായിരുന്നു ഇത്. ഓവര്‍ഹൈപ്പായിരുന്നു ഈ ചിത്രത്തിനും തിരിച്ചടിയായി മാറിയത്.

    കമ്മാരസംഭവം

    കമ്മാരസംഭവം

    രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവത്തിനും ഇത്തരത്തില്‍ അമിതപ്രതീക്ഷ വിനയായി മാറിയിരുന്നു. റിലീസിന് മുന്നോടിയായി ആരാധകര്‍ക്ക് ഗംഭീര പ്രതീക്ഷയായിരുന്നു ചിത്രം നല്‍കിയത്. ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുമൊക്കെ പുറത്തുവന്നപ്പോഴും ആരാധകര്‍ സന്തോഷത്തിലായിരുന്നു. വ്യത്യസ്തമായിരിക്കും ഈ സിനിമയെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.

    ലോഹം

    ലോഹം

    മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ലോഹം. സ്പിരിറ്റിന് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു. പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ പുറത്തുവന്നപ്പോള്‍ പ്രതീക്ഷ വാനോളമുയരുകയായിരുന്നു. ഈ ചിത്രവും വിചാരിച്ചത്ര ശ്രദ്ധ നേടാതെ പോവുകയായിരുന്നു.

    ലൈല ഓ ലൈല

    ലൈല ഓ ലൈല

    ജോഷിയും മോഹന്‍ലാലും റണ്‍ ബേബി റണ്ണിന് ശേഷം വീണ്ടും ഒരുമിക്കുന്നുവെന്നറിഞ്ഞപ്പോഴും ആരാധകര്‍ ആവേശത്തിലായിരുന്നു. മോഹന്‍ലാലും അമല പോളുമായിരുന്നു നായികനായകന്‍മാരായെത്തിയത്. എന്നാല്‍ ഈ ചിത്രവും വിചാരിച്ചത്ര ശ്രദ്ധ നേടാതെ പോവുകയായിരുന്നു.

    മമ്മൂട്ടിയുമുണ്ട്

    മമ്മൂട്ടിയുമുണ്ട്

    അമിത പ്രതീക്ഷ കാരണം മമ്മൂട്ടിയുടെ സിനിമകളും പരാജയമായി മാറിയിട്ടുണ്ട്. 2014 ല്‍ പുറത്തിറങ്ങിയ ഗ്യാങ്ങ്സ്റ്ററിന് പ്രതീക്ഷകളേറെയായിരുന്നു. സിനിമയുടെ പോസ്റ്ററുകളും ട്രയിലറുമൊക്കെ പുറത്തുവന്നപ്പോള്‍ ആരാധകര്‍ സന്തോഷത്തിലായിരുന്നു. എന്നാല്‍ റിലീസിന് ശേഷം ആ സന്തോഷം നിലനിര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിരുന്നില്ല.

    കടല്‍ കടന്നൊരു മാത്തുക്കുട്ടി

    കടല്‍ കടന്നൊരു മാത്തുക്കുട്ടി

    മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് കടല്‍ കടന്നൊരു മാത്തുക്കുട്ടി. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ജയറാം, ദിലീപ്, മോഹന്‍ലാല്‍ എന്നിവര്‍ അതിഥികളായി എത്തിയിരുന്നുവെങ്കിലും പ്രതീക്ഷിച്ചത്ര നേട്ടം കൈവരിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല.

    English summary
    Over hype will always ruin the films, see the list
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X