»   » നാണക്കേട്, സെറ്റില്‍ വെച്ചും പാര്‍ട്ടിയ്ക്കിടയിലും ഭക്ഷണത്തോട് ആര്‍ത്തി കാണിച്ച നടിമാര്‍

നാണക്കേട്, സെറ്റില്‍ വെച്ചും പാര്‍ട്ടിയ്ക്കിടയിലും ഭക്ഷണത്തോട് ആര്‍ത്തി കാണിച്ച നടിമാര്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഭക്ഷണത്തോട് ആര്‍ത്തിയുള്ള നടിമാരോ, അതെ ഭക്ഷണ പ്രിയരായ നടിമാരാണ് ഇവരൊക്കെ. പക്ഷേ അഭിനയജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ടി അവര്‍ തന്റെ ഇഷ്ട ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുകയാണ് പതിവ്. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി സിനിമാ താരങ്ങള്‍ തന്റെ ശരീര വണ്ണം കുറയ്ക്കുകെയും കൂട്ടുകെയും ചെയ്യന്നു.

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടി തെലുങ്ക് നടന്‍ പ്രഭാസ് തന്റെ ശരീരത്തില്‍ മാറ്റം വരുത്തിയതും ചര്‍ച്ചയായിരുന്നു. അയാള്‍ ശശി എന്ന ചിത്രത്തിന് വേണ്ടി വണ്ണം കുറച്ച ശ്രീനിവാസനും ശ്രദ്ധ നേടി.

നടിമാരും ഇക്കാര്യത്തില്‍ നടന്മാരെ പോലെ തന്നെയാണ് കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തും ചെയ്യും. സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടി വണ്ണം കൂട്ടി അനുഷ്‌ക ഷെട്ടി പണി വാങ്ങിയതെല്ലാം പ്രേക്ഷകര്‍ക്ക് അറിയാം.

അനുഷ്‌ക ഷെട്ടി മാത്രമല്ല, മലയാളത്തിലും തമിഴിലും മിക്ക നടിമാരും സിനിമയ്ക്ക് വേണ്ടി തടി കൂട്ടുകെയും കുറയ്ക്കുകെയും ചെയ്യുന്നവരാണ്. അങ്ങനെ ചില നടിമാര്‍... ഒരിടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ദേ ഇങ്ങനെ..

അനുഷ്‌ക ഷെട്ടി

ഇഞ്ചി ഇടിപ്പഴകി എന്ന ബഹുഭാഷാ ചിത്രത്തിന് വേണ്ടിയാണ് അനുഷ്‌ക ഷെട്ടി തന്റെ ശരീര വണ്ണം കൂട്ടിയത്. തടി കൂടി സ്ത്രീ സമൂഹത്തില്‍ നേരിടുന്ന ചില പ്രശ്‌നങ്ങളെ കുറിച്ചായിരുന്നു ചിത്രത്തില്‍. സൈസ് സീറോ എന്ന പേരില്‍ ചിത്രം തെലുങ്കിലും പ്രദര്‍ശിപ്പിച്ചു. 90 കിലോയ്ക്ക് മുകളിലാണ് നടി വണ്ണം കൂട്ടിയത്. അതിന് വേണ്ടി ഭക്ഷണം വാരി വലിച്ച് കഴിച്ചു. പക്ഷേ സൈസ് സീറോയ്ക്ക് ശേഷം മറ്റ് ചിത്രങ്ങളില്‍ നിന്ന് നടിയെ മാറ്റി നിര്‍ത്തിയതോടെയാണ് നടിയ്ക്ക് പണിയായത്. പുതിയ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് വേണ്ടി നടി വീണ്ടും കുറച്ചു.

ലക്ഷ്മി മേനോന്‍

രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മേനോന്‍ സിനിമയില്‍ എത്തുന്നത്. പിന്നീട് ഐഡീല്‍ കപ്പിള്‍ എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചുവെങ്കിലും തമിഴലെത്തിയപ്പോഴാണ് നടി പ്രേക്ഷക ശ്രദ്ധ നേടുന്നത്. തമിഴില്‍ ഒട്ടേറെ അവസരങ്ങള്‍ വരുന്ന സമയത്താണ് നടിയുടെ ശരീരത്തിന് മാറ്റം വന്നത്. പെട്ടെന്ന് നടി നന്നായി വണ്ണം വച്ചു. ഇതോടെ തമിഴിലും നടിയ്ക്ക് അവസരങ്ങള്‍ കുറഞ്ഞതയാണ് അറിയുന്നത്.

മഞ്ജിമ

ബാലതാരമായാണ് മഞ്ജിമ മോഹന്‍ ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് ശേഷം നടി മലയാളത്തില്‍ നായികയായി എത്തി. നിവിന്‍ പോളിയുടെ നായിക വേഷത്തില്‍ എത്തിയത്. ഇപ്പോള്‍ തെലുങ്കിലും തമിഴിലുമാണ് നടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്തിടെ പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ നടി മഞ്ജിമ.

കീര്‍ത്തി സുരേഷ്

നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും പഴയക്കാല നടി മേനകയുടെയും മകളാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി അഭിനയരംഗത്ത് എത്തിയ നടിയിപ്പോള്‍ തമിഴിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്തിടെ നടി തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്‌ക്കൊപ്പം നായികയായി അഭിനയിച്ചു. ഭരതന്‍ സംവിധാനം ചെയ്ത ഭൈരവ എന്ന ചിത്രത്തിലാണ് നടി വിജയ് യുടെ നായിക വേഷത്തില്‍ അഭിനയിച്ചത്.

English summary
Overweight actress in film industry.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam