'അവൾ കന്യാസ്ത്രീ മഠത്തിലാണ് വളർന്നത്... അതാണ് ഒരു നസ്രാണി ചായ്‌വ്'; മരുമകൾ‌ പാർവതിയെ കുറിച്ച് പി.സി ജോർജ്

പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് വിവാഹം കഴിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതിയെയാണ്. ഇവരുടെ കുടുംബങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 2007ലായിരുന്നു പാര്‍വതിയും ഷോണ്‍ ജോര്‍ജും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ഇരുവരുടേയും പ്രണയം അറിഞ്ഞയുടന്‍ പി.സി ജോർജും ജഗതിയും വിവാഹം നിശ്ചയിക്കുകയായിരുന്നു.

ജഗതി ശ്രീകുമാറിന്റെ മകളായ പാര്‍വതി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ജഗതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞും കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞുമെല്ലാം താരപുത്രി എത്താറുണ്ട്. നടിയായി പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും അവതാരകയായി മിനിസ്ക്രീനിൽ ഏറെക്കാലം പാർവതി സജീവമായിരുന്നു.

P. C George Parvathy Shone

ലക്ഷ്മിയുടെ മാജിക്ക് ഓവനുള്ളതുപോലെ തന്നെ ആരാധകർ പാർവതിയുടെ കുക്കറി ഷോകൾക്കും ഉണ്ടായിരുന്നു. പി.സി ജോർജിന്റെ അഭിമുഖങ്ങൾക്ക് ആരാധകർ ഏറെയാണ്. അടുത്തിടെ ആനീസ് കിച്ചണിൽ പങ്കെടുത്ത പി.സി ജോർജ് കുടുംബ വിശേഷങ്ങളൊക്കെ ആനിയുമായി പങ്കുവെച്ചിരുന്നു. അക്കൂട്ടത്തിൽ മരുമകൾ പാർവതിയെ കുറിച്ചും സംസാരിച്ചു പി.സി ജോർജ്.

ആനിയുമായുള്ള സംഭാഷണത്തിനിടെ പാർവതിയെന്ന പേര് ആനി പറഞ്ഞതോടെയാണ് പി.സി ജോർജ് മരുമകളെ കുറിച്ച് വാചാലനായത്. പാലക്കാരിയായ ആനി തിരുവനന്തപുരത്ത് വന്ന് ഷാജി കൈലാസുമായി സംബന്ധം കൂടിയതുകൊണ്ടാണ് തിരുവനന്തപുരംകാരിയായത് എന്നാണ് പി.സി ജോർജ് പറഞ്ഞത്. ഉടനെ തന്നെ കൗണ്ടറുമായി ആനി എത്തി.

'ഞാൻ ജനിച്ചതും വളർന്നതും തിരുവനന്തപുരത്താണ്. ഞങ്ങളുടെ ഒരു കൊച്ചിനെ മരുമകളായി തന്നല്ലോ അങ്ങോട്ട്. അവൾ നന്നായി കുക്ക് ചെയ്യുമോ. അവളെ ഇപ്പോൾ കണ്ടാൽ ഒരു നസ്രാണികൊച്ച് സംസാരിക്കുന്ന പോലെയായിട്ടുണ്ട്', എന്നാണ് ആനി പാർവതിയെ കുറിച്ച് പറഞ്ഞത്. ഇതോടെ മരുമകളുടെ പാചകത്തെ കുറിച്ച് അടക്കം പി.സി ജോർജ് വാചാലനായി.

'പാറു നന്നായി ഭക്ഷണം ഉണ്ടാക്കും. പക്ഷെ മീൻ കഴിക്കുമെങ്കിലും ഇറച്ചി ഒന്നും കഴിക്കില്ല. അവൾ കന്യാസ്ത്രീ മഠത്തിലാണ് വളർന്നത്. അതാണ് ഒരു നസ്രാണി ചായ്‌വുള്ളത്. ഞാനും അത് ശ്രദ്ധിക്കാറുണ്ട്. അവൾ എല്ലാ ഭക്ഷണവും നന്നായി പാചകം ചെയ്യും. വീട്ടിൽ ഉഷയുണ്ടല്ലോ അവളും എല്ലാം പറഞ്ഞ് പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്', എന്നാണ് പിസി ജോർജ് മരുമകൾ പാർവതി ഷോണിനെ കുറിച്ച് പറഞ്ഞത്.

P. C George Parvathy Shone

അമ്മായിച്ഛനും ഭർത്താവും രാഷ്ട്രീയത്തിൽ സജീവമായതുകൊണ്ട് തന്നെ എല്ലാ വിഷയങ്ങളിലും കൃത്യമായൊരു രാഷ്ട്രീയ നിലപാട് പാർവതിക്കുണ്ട്. ഒട്ടും ഭയമില്ലാതെ ഭരണപക്ഷത്തെ വിമർശിക്കുന്ന വീ‍ഡിയോകൾ പലപ്പോഴായി പാർവതി പങ്കുവെച്ചിട്ടുണ്ട്. പാര്‍വതി വന്നപ്പോള്‍ എനിക്ക് വലിയ ടെന്‍ഷനായിരുന്നു. കാരണം തിരുവനന്തപുരത്ത് നിന്ന് വന്നിട്ട് ആ കൊച്ചെങ്ങനെ ഇവിടെ മുന്നോട്ട് പോകുമെന്ന് അറിയില്ലല്ലോ.

പക്ഷെ ഇപ്പോള്‍ എനിക്കതില്‍പരം ഒരു മനസമാധാനവും സന്തോഷവും വേറെയില്ലെന്നാണ് ഒരു വർഷം മുമ്പ് ഒരു അഭിമുഖത്തിൽ മരുമകളെ കുറിച്ച് പി.സി ജോർ‌ജ് പറഞ്ഞത്. നിനക്ക് അതാണ് ആഗ്രഹമെങ്കില്‍ അങ്ങനെ എന്നാണ് പപ്പ പറയാറുള്ളത്. വേറെ മതമാണെന്ന പ്രശ്‌നമൊന്നുമില്ലാതെയായിരുന്നു.

എന്നെ നോക്കാന്‍ പറ്റുന്നയാളാണോയെന്നേ അദ്ദേഹം നോക്കിയുള്ളൂ എന്നാണ് പ്രണയം വീട്ടിൽ പറഞ്ഞപ്പോഴുള്ള പിതാവ് ജ​ഗതി ശ്രീകുമാറിന്റെ പ്രതികരണം വെളിപ്പെടുത്തി പാർവതി മുമ്പൊരിക്കൽ പറഞ്ഞത്. ഷോണുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ജ​​ഗതി ശ്രീകുമാറാണ് മകളെ മതം മാറ്റണമെന്ന് ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടത്.

മകൾ മരിച്ചാൽ അവൾ ഹിന്ദുവായത് കൊണ്ട് നിങ്ങൾ തെമ്മാടിക്കുഴിയിൽ അടക്കും. അതുകൊണ്ട് മതം മാറ്റണം എന്നായിരുന്നു ജഗതി ശ്രീകുമാറിന്റെ ആവശ്യമത്രെ. കേരള ലോ അക്കാഡമിയിലെ പഠനത്തിനിടെയാണ് പാർവതി ഷോണിനെ പരിചയപ്പെടുന്നത്. ഇരുവർക്കും രണ്ട് മക്കളാണുള്ളത്.

Read more about: jagathy sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X