പൃഥ്വിരാജ് നാണംകെട്ട സ്വഭാവക്കാരൻ... അയാളുടെ തള്ളയും കണക്കാണ്, ലാൽ മാന്യനായതിനാൽ ന്യായീകരിച്ചു; പിസി ജോർജ്

അടുത്ത കാലത്ത് മലയാള സിനിമയിൽ റിലീസ് ചെയ്തതിൽ എമ്പുരാനോളം ചർച്ചയായതും വിവാദം സൃഷ്ടിച്ചതുമായ മറ്റൊരു സിനിമയുണ്ടാവില്ല. സിനിമ റിലീസ് ചെയ്ത് ഒന്നാം ദിവസം മുതൽ ചില സീനുകളുടെ പേരിൽ ബിജെപിയും ആർഎസ്എസ്സും പ്രതിഷേധിച്ച് തുടങ്ങിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. പ്രതിഷേധം ശക്തമായതോടെ സിനിമ റീ എഡിറ്റിങ്ങിന് വിധേയമാക്കി. അതേസമയം മലയാളത്തിൽ ഏറ്റവും കൂടുതൽ കലക്ഷൻ ലഭിച്ച ചിത്രമായി എമ്പുരാൻ ആധിപത്യം ഉറപ്പിച്ച് കഴിഞ്ഞു.

ഇപ്പോഴിത എമ്പുരാൻ സിനിമയെ കുറിച്ചും സംവിധായകൻ പൃഥ്വിരാജിനോടുമുള്ള അതൃപ്തി വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് പിസി ജോർജ്. പൃഥ്വിരാജ് ഒരു നാണംകെട്ട സ്വഭാവക്കാരനാണെന്നാണ് ജനം ഓൺലൈനിന് നൽ‌കിയ അഭിമുഖത്തിൽ ജോർജ് പറഞ്ഞത്. ലൂസിഫർ, എമ്പുരാൻ സിനിമകൾ കണ്ടിരുന്നുവോയെന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടാണ് പി.സി ജോർജ് സംസാരിച്ച് തുടങ്ങുന്നത്.

Prithviraj Sukumaran

ഇരുപത് ‌കൊല്ലമായി തിയേറ്ററിൽ പോയി സിനിമ കണ്ടിട്ടില്ല. മൂന്ന് മണിക്കൂർ അവിടെ പോയി ഇരിക്കുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയില്ല. സിനിമയുടെ പ്രദർശന സമയങ്ങളിലെല്ലാം രാഷ്ട്രീയക്കാരന് തിരക്കുള്ള സമയമായിരിക്കും. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം ഞാൻ കേട്ടിരുന്നു. മാത്രമല്ല അതേ കുറിച്ച് വിശദമായി പഠിക്കുകയും ചെയ്തിരുന്നു. ഞാൻ ഒരു ബിജെപി പ്രവർത്തകനുമാണ്.

ബിജെപിയുടെ പ്രസിഡന്റ് 29 ആം തിയ്യതി എമ്പുരാൻ കാണുന്നുവെന്ന് പറഞ്ഞു. അത് പുള്ളിയുടെ നല്ലൊരു ഐഡിയ ആണല്ലോയെന്ന് എന്റെ മനസ് പറഞ്ഞു. പക്ഷെ മുപ്പതാ തിയ്യതിയായപ്പോൾ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം അങ്ങനൊരു തീരുമാനമെടുത്തെങ്കിൽ എന്തെങ്കിലും കാര്യമുണ്ടാകുമെന്ന് തോന്നി.

അതുകൊണ്ട് അതിനെ കുറിച്ച് ഞാൻ പഠിച്ചു. ഭാരതം ഒരു പ്രത്യേക സംസ്കാരം ഉൾക്കൊള്ളുന്ന നാടാണ്. യുറോപ്യൻ കൺട്രികളിൽ പോലുമില്ലാത്ത മാന്യതയുടെ സംസ്കാരമാണ് ഭാരത്തിന്റേത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. ദൈവവിശ്വാസമെന്ന് പറയുന്നത് ഒരു പ്രധാന ഘടകമാണ്. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ആളുകൾ പറഞ്ഞാലും ഏതോ ഒരു ശക്തിയുണ്ടെന്ന് എല്ലാവരും പറയും.

ആ ശക്തിയെയാണ് ഞാൻ ദൈവമെന്ന് വിളിക്കുന്നത്. അങ്ങനെ ഒരു സാഹചര്യത്തിൽ ദൈവ വിശ്വാസികളെ എല്ലാം അപമാനിക്കുന്ന ഒരു പടം എന്ന് പറയുന്നത് അപമാനമാണ്. പൃഥ്വിരാജ് എന്ന് പറയുന്ന ചെറുപ്പക്കാരനെ എനിക്ക് പേഴ്സണലായിട്ട് ഇഷ്ടമാണ്. പക്ഷെ അയാൾ നിരീശ്വരവാദമണെന്നും താൻ ദൈവ വിശ്വാസിയല്ലെന്നും മനുഷ്യരെ ബോധ്യപ്പെടുത്തണമെന്ന നിർബന്ധമുള്ള ഒരു നാണംകെട്ട സ്വഭാവക്കാരനാണ്.

Prithviraj Sukumaran P C George

അയാൾ അങ്ങനെ ആകാൻ പാടില്ലായിരുന്നു. അയാളുടെ തള്ളയും കണക്കാണ്. ആരെയും അപമാനിക്കാനോ മോശമാക്കാനോ ഞാനില്ല. പൃഥ്വിരാജ് ഒരിക്കലും അങ്ങനെ പോകാൻ പാടില്ല. കാരണം നല്ലൊരു കലാകാരൻ എന്ന രീതിയിൽ അയാളെ ജനം ഇഷ്ടപ്പെടുന്നുണ്ട്. അയാൾ എന്തിനാണ് ഈ ഊളത്തരം കാണിക്കുന്നത്. ഒരു മതത്തേയും അപമാനിക്കാൻ പാടില്ല. ക്രിസ്ത്യൻ സമുദായം തന്നെ നോട്ടീസ് അടിച്ച് കഴിഞ്ഞു എമ്പുരാൻ കാണരുതെന്ന്.

എന്തിനാണ് അങ്ങനൊരു സാഹചര്യം ഉണ്ടാക്കുന്നത്. അതുപോലെ മോഹൻലാൽ നമുക്ക് ഉള്ളതിൽ ഒരു ബേധപ്പെട്ട നടനാണ്. മാത്രമല്ല എന്റെ അഭിപ്രായത്തിൽ കേരളത്തിലെ ഏറ്റവും വലിയ നടൻ മോഹൻലാലാണ്. ഞാൻ രണ്ടാം സ്ഥാനമാണ് മമ്മൂട്ടിക്ക് കൊടുക്കുന്നത്. കാരണം മമ്മൂട്ടി ഒരു പ്രത്യേക ക്യാരക്ടറാണ്. പക്ഷെ മോഹൻലാൽ ഏത് ക്യാരക്ടറുമാകും. അത് മോഹൻലാലിന് മാത്രമെ കഴിയൂ. മോഹൻലാലിന് അല്ലെങ്കിൽ പിന്നെ ദിലീപിനാണ് അത് കഴിയുക.

സത്യത്തെ സത്യം പോലെ നമ്മൾ കാണണ്ടെ. നല്ലൊരു മനസിന്റെ ഉടമയായ മോഹൻലാൽ എങ്ങനെ ഇങ്ങനൊരു ഊളത്തരത്തിൽ പോയി ചാടിയെന്ന് ഓർത്ത് ദുഖം തോന്നുന്നു. മോഹൻലാൽ ഒരു മാന്യനായതുകൊണ്ടാണ് പടത്തെ ന്യായീകരിച്ച് നിൽക്കുന്നത്. അയാൾ അഭിനയിച്ച സിനിമ അയാൾ കൂടി ചേർന്നുണ്ടാക്കിയ സിനിമ ഒക്കെ ആയതുകൊണ്ട് അതേപറ്റി മോശം പറയാൻ പാടില്ല. അതുകൊണ്ട് അയാൾ അതിൽ ഉറച്ച് നിന്ന് എമ്പുരാൻ നല്ലതാണെന്ന അഭിപ്രായത്തിൽ തന്നെ നിൽക്കുകയാണ്.

ഒരു കുഴപ്പവുമില്ലാത്ത പടമാണെങ്കിൽ പിന്നെ എന്തിന് അതിലെ ചില ഭാ​ഗങ്ങൾ മുറിച്ചുമാറ്റി. അത് പറയണ്ടേ?. അപ്പോൾ കാര്യം ക്ലിയറാകും. സിനിമയിലെ ഏതാണ്ട് രണ്ടര മിനിറ്റ് ഭാ​ഗത്തോളം മാത്രമാണ് വെട്ടി മാറ്റിയത്. പതിനേഴ് സീനും വെട്ടി കളഞ്ഞു. അതിൽ നിന്ന് ആ പതിനേഴ് സീനും അപകടകരമായിരുന്നുവെന്ന് തെളിഞ്ഞല്ലേ?. എന്നിട്ടും പോരായെന്ന് പറയുന്ന സമുദായങ്ങളുണ്ട് കേരളത്തിൽ.

ഇങ്ങനെയുള്ള സിനിമകളൊന്നും കേരളത്തിൽ ഉണ്ടാകാൻ പാടില്ല. സെൻസർ ബോർഡിനെ പറഞ്ഞിട്ട് കാര്യമില്ല. തുണിയില്ലാത്തത് പോലും സെൻസർ ബോർഡ് അനുവദിക്കുന്നുണ്ട്. സ്ത്രീകളെ വളരെ മോശമായി ചിത്രീകരിക്കുന്നത് പോലും സെൻസർ ബോർഡ് അം​ഗീകരിച്ച് കൊടുക്കാറുണ്ട്. സെൻസർ ബോർഡ് അം​ഗത്തിന് സുഖമായി തോന്നുന്നത് അം​ഗീകരിച്ച് കൊടുക്കും. പക്ഷെ സമൂഹവും അത് അം​ഗീകരിക്കണമെന്ന് നിർബന്ധം പിടിക്കരുത്.

എമ്പുരാൻ ഈ രീതിയിൽ ഒരു കാരണവശാലും റിലീസ് ചെയ്യാൻ പാടില്ലായിരുന്നുവെന്ന് തന്നെയാണ് എന്റെ അഭിപ്രായമെന്ന് പറഞ്ഞാണ് പിസി ജോർജ് അവസാനിപ്പിച്ചത്. അതേസമയം പിസി ജോർജിന്റെ മരുമകളും ജ​ഗതി ശ്രീകുമാറിന്റെ മകളുമായ പാർവതി ഷോണും എമ്പുരാൻ സിനിമയെ വിമ​ർശിച്ച് എത്തിയിരുന്നു. എമ്പുരാൻ സിനിമയ്ക്ക് മാധ്യമങ്ങൾ കൊടുക്കുന്ന അമിത പ്രാധാന്യത്തെ രൂക്ഷമായി വിമർശിച്ചായിരുന്നു പാർവതി ഷോൺ എത്തിയത്. എമ്പുരാൻ വിവാദം ഒരു മാർക്കറ്റിങ് തന്ത്രം മാത്രമാണെന്നും ഇതിന് പിന്നാലെ നടക്കാൻ നാണമില്ലേ എന്നും പാർവതി എതിർപ്പ് അറിയിച്ച് ചോദിച്ചിരുന്നു.

പത്ര മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വീക്ഷിക്കുമ്പോഴും അവിടെയെല്ലാം എമ്പുരാൻ സിനിമ മാത്രമാണ്. അതായത് ഒരു ശരാശരി സിനിമയുടെ വിശേഷണം മാത്രമേ ഒള്ളൂ. ആവശ്യമുള്ളവർ സിനിമ പോയി കാണൂ... ഇല്ലാത്തവർ കാണണ്ട. ഇതൊക്കെ ഒരു മാർക്കറ്റിങ് ബിസിനസാണ്. നമ്മുടെ നാട്ടിൽ ഈ രാജ്യത്ത് മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് ചർച്ച ചെയ്യാൻ. ഇതൊരു സംഭവമാണോ എനിക്കറിയില്ല. ഈ പത്ര മാധ്യമങ്ങളൊക്കെ എന്തിന്റെ പിന്നാലെയാണ്. നേരാംവണ്ണം ഒരു മൂത്രപ്പുരപോലും ഈ നാട്ടിൽ ഇല്ല.

നാണമില്ലേ ഇതിന്റെ പിന്നാലെ നടക്കാൻ... ഇതിലുള്ള ബുദ്ധിമാന്മാരൊക്കെ അവരവരുടെ കുടുംബത്തിനുവേണ്ടി ഇഷ്ടംപോലെ പൈസ ഉണ്ടാക്കുന്നുണ്ട് എന്നാണ് പാർവതി പറഞ്ഞത്. അതേസമയം എമ്പുരാൻ റിലീസിനുശേഷം വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് പൃഥ്വിരാജ് നേരിടുന്നത്. കൂടാതെ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് നോട്ടീസും നടന് അയച്ചിരുന്നു. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടിയായിരുന്നു നോട്ടീസ്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ ചിത്രങ്ങളില്‍ അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാല്‍ സഹനിര്‍മാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തല്‍. പൃഥ്വിരാജിന് പിന്നാലെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. അതേസമയം എമ്പുരാനുമായി നോട്ടിസിന് ബന്ധമില്ലെന്നാണ് ഐ.ടി വൃത്തങ്ങള്‍ പറയുന്നത്.

More from Filmibeat

Read more about: prithviraj sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X