കീരിക്കാടനെ കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു! സാമ്പത്തിക സഹായം വേണ്ടെന്ന് ദിനേഷ് പണിക്കര്‍

സിനിമയില്‍ നിന്നും ഏറെ കാലമായി മാറി നിന്ന നടന്‍ മോഹന്‍രാജിനെ കുറിച്ചുള്ള വാര്‍ത്ത അടുത്തിടെയാണ് പുറത്ത് വന്നത്. അസുഖബാധിതനായി ആശുപത്രിയില്‍ കഴിയുന്ന താരത്തിന് സഹായം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് കൊണ്ടുള്ള വീഡിയോ സമൂഹ മാധ്യമത്തിലൂടെ പുറത്ത് വന്നതോടെയാണ് പുറംലോകം ഇക്കാര്യമറിയുന്നത്.

പിന്നാലെ സഹായങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി കൊണ്ട് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എത്തിയിരുന്നു. ഇപ്പോഴിതാ നടനും നിര്‍മാതാവുമായ ദിനേഷ് പണിക്കര്‍ മോഹന്‍രാജിനെ ആശുപത്രിയില്‍ പോയി സന്ദര്‍ശിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെ അക്കാര്യം അദ്ദേഹം അത് വ്യക്തമാക്കിയിരിക്കുകയാണ്.

മോഹന്‍രാജ് ആരോഗ്യവാനാണ്

കീരിക്കാടന്‍ ജോസ്, ഞാന്‍ 1989 ല്‍ നിര്‍മ്മിച്ച, മോഹന്‍ലാല്‍ ചിത്രമായ കീരിടത്തിലെ ഒരിക്കലും മറക്കാനാകാത്ത വില്ലന്‍. ഇദ്ദേഹമാണ് കഴിഞ്ഞ ഒരാഴ്ചയായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മോഹന്‍രാജ് ഗുരുതരമായ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നും പണമില്ലാതെ കഷ്ടപ്പെടുകയാണെന്നും ആരോ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു.

 മോഹന്‍രാജ് ആരോഗ്യവാനാണ്

മോഹന്‍രാജ് എന്റെ അടുത്ത സുഹൃത്താണ്. ഞാന്‍ നിര്‍മ്മിച്ച മൂന്ന് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. (കിരീടം, ചെപ്പുകിലുക്കണ ചങ്ങാതി, സ്റ്റാലിന്‍ ശിവദാസ്) എന്നിവയാണ് ആ മൂന്ന് സിനിമകള്‍. ഞാന്‍ ഇന്ന് അദ്ദേഹത്തെ പോയി കണ്ടിരുന്നു. ഒരുപാട് നേരം സംസാരിച്ചു. വെരിക്കോസ് വെയിന്റെ പ്രശ്‌നം കാരണം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആണ് അദ്ദേഹമുള്ളത്. അദ്ദേഹത്തിന് ഇന്‍ഷൂറന്‍സ് ഉണ്ട്. സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ മോഹന്‍രാജ് മടങ്ങിയെത്തുകയും ചെയ്യും.

മോഹന്‍രാജ് ആരോഗ്യവാനാണ്

മോഹന്‍രാജിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നന്നായി അറിയുന്ന ആളെന്ന നിലയ്ക്ക് എനിക്ക് ഉറപ്പ് പറയനാകുന്നത് അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണ്. ആരില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കേണ്ട ആവശ്യവുമില്ല. എന്റെ എല്ലാ പ്രാര്‍ഥനയും അനുഗ്രഹവും കീരിക്കാടനൊപ്പം, പൂര്‍ണ ആരോഗ്യത്തോടെ വീണ്ടും സിനിമയില്‍ കാണാന്‍ സാധിക്കട്ടെ എന്നും ദിനേഷ് പണിക്കര്‍ പറയുന്നു.

മോഹന്‍രാജ് ആരോഗ്യവാനാണ്

വൃക്ക സംബന്ധമായ അസുഖവുമായിട്ടാണ് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ പേടിക്കാന്‍ ഒന്നുമില്ലെന്നും പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണെന്നും താരത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നു. മോഹന്‍രാജിനെ കുറിച്ചുള്ള വാര്‍ത്ത വന്നതിന് പിന്നാലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ താരത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. എല്ലാ സഹായങ്ങളുമായി താര സംഘടനയായ അമ്മ ഒപ്പമുണ്ടെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു ആരാധകരെ അറിയിച്ചിരുന്നു.

 മോഹന്‍രാജ് ആരോഗ്യവാനാണ്

1988 ല്‍ കെ മധുവിന്റെ സംവിധാനത്തിലെത്തിയ മൂന്നാംമുറ എന്ന ഹിറ്റ് ചിത്രത്തിലൂടെ മോഹന്‍ലാലിനൊപ്പം അഭിനയിച്ച് കൊണ്ടാണ് മോഹന്‍രാജ് വെള്ളിത്തിതിരയിലേക്ക് എത്തുന്നത്. രണ്ടാമതായി അഭിനയിച്ച കീരിടത്തിലെ വില്ലന്‍ വേഷമായിരുന്നു പില്‍ക്കാലത്ത് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. കിരീടത്തിലെയും രണ്ടാം ഭാഗമായി ഒരുക്കിയ ചെങ്കേലിലും അവതരിപ്പിച്ച കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രം വലിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കി. ഇപ്പോഴും കീരിക്കാടന്‍ ജോസ് എന്ന അപരനാമത്തിലാണ് മോഹന്‍രാജ് അറിയപ്പെടുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X