ആ ജീൻസ് മാത്രം ഇതുവരെ ഇട്ടിട്ടില്ല, ഇത് കളി കാര്യമായിപ്പോയതാണ്, പുതിയ ലുക്കിനെ കുറിച്ച് ജയചന്ദ്രൻ

നിറമുള്ള ടീ ഷർട്ട് ഇട്ട് ഇരു കൈകളിലെയും മസിലും പെരുപ്പിച്ചുള്ള പി ജയചന്ദ്രന്റെ ചിത്രം പ്രേക്ഷകരെ അക്ഷരം പ്രതി ഞെട്ടിച്ചിരുന്നു. തങ്ങളുടെ പ്രിയഗായകൻ തന്നെയാണോ ഇതെന്നുളള സംശയമായിരുന്നു ആദ്യം പ്രേക്ഷകർക്ക്. മുണ്ടും ഷർട്ടും മാത്രമല്ല ന്യൂജെൻ വസ്ത്രങ്ങൾ വരെ ഇവിടെ ഓക്കെ ആണെന്ന് ഭാവഗായകൻ തെളിയിച്ചിരിക്കുകയാണ് . തന്റെ പുതിയ ചിത്രം കണ്ടിട്ട് അമേരിക്കയിൽനിന്നു മുതൽ തൃശൂരിൽനിന്നു വരെ വിളിച്ചെന്നും പ്രിയ ഗായകൻ പറഞ്ഞു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. കൂടാതെ തന്റെ ഗെറ്റപ്പിനെ കുറിച്ചും പി ജയചന്ദ്രൻ മനസ്സ് തുറന്നു.

ഇതൊരു തമാശ കാണിച്ചതാണെന്നാണ് ചിത്രത്തിനെ കുറിച്ച് ജയചന്ദ്രൻ പറയുന്നത്. അമേരിക്കയിൽനിന്നു മുതൽ തൃശൂരിൽനിന്നു വരെ വിളിച്ചു. തമിഴ് പത്രക്കാർ വിളിച്ചു. എല്ലാവർക്കും അറിയേണ്ടതു ബോഡി ഇങ്ങനെ ആയതിന്റെ സൂത്രമാണ്. ഇതിലൊരു സൂത്രവുമില്ല. മസിലുമില്ല, പെരുപ്പിച്ചിട്ടുമില്ല. ജിമ്മിലും പോയിട്ടില്ല. വീട്ടിൽ കിട്ടുന്നതു മിതമായി കഴിക്കും. സുഖമായിട്ടിരിക്കും. എന്നും മിതമായി എക്സർസൈസ് ചെയ്യും.

  ഷോകളിൽ മസിൽ കാണിക്കേണ്ടി  വരും

ഇനി ഷോകൾ തുടങ്ങിയാൽ ഞാൻ ഓരോ പാട്ടിനു ശേഷവും മസിലു കാണിക്കേണ്ടിവരും. പലർക്കും അതുമതി. വിളിച്ച ഒരാളോടു ഞാൻ പറഞ്ഞു, ഇനി പാട്ടുനിർത്തി ഈ മസിൽ ഷോ മാത്രമാക്കാമെന്ന്. അതോടെ ഫോണുവച്ചിട്ടു പോയി. മനോഹരമായൊരു പാട്ടുപാടിയാൽപോലും ഇതുപോലെ ആളുകൾ ഏറ്റെടുക്കില്ല. ഇതുപോലെ കോമാളിത്തരം കാട്ടിയാൽ ഏറ്റെടുക്കുന്ന കാലമാണിത്. 55 വർഷമായി പാടുന്നയാളാണു ഞാൻ. അദ്ദേഹം കൂട്ടിച്ചേർത്തു.

 ലുങ്കി ധരിച്ചും പാടും


നിറമുളള ഷർട്ടുകൾ കഴിഞ്ഞ കുറച്ചു കാലമായി ഞാൻ ഇടാറുണ്ട്.എനിക്കു കിട്ടിയതെല്ലാം ഇടും. നിറമോ അളവോ ഒന്നും നോക്കില്ല. എറണാകുളത്തെ ഹാരിസ് കുറെ ഷർട്ടും ടീ ഷർട്ടും ജീൻസും തരും. അതെല്ലാം ഇടുമോ എന്ന് അയാൾക്കു സംശയം.അയാളുടെ കയ്യിലുള്ളതെല്ലാം ന്യൂജെൻ ആണ്. ഞാനതെല്ലാം ഇട്ടു. ഇനി വേണമെങ്കിൽ ലുങ്കിയും ബനിയനുമിട്ടും ഞാൻ പാടും.അതൊരു വേഷമല്ലേ..

ആ ജീൻസു മാത്രം ഇതുവരെ ഇട്ടിട്ടില്ല

ന്യൂജെനറേഷനെ ഞാൻ കുറ്റം പറഞ്ഞിരുന്ന ആളാണ്.ഊശാൻ മുടിയും താടിയും വളർത്തി തോന്നിയ ഡ്രസെല്ലാം ഇടുന്നവരെന്നാണ് വിളിച്ചിരുന്നത്. ഇപ്പോൾ ഞാനും അതായി. മൊട്ടയടിച്ച ശേഷം കുറച്ചു മുടി മുകളിലേക്കു നിർത്തി. താടിയുടെ ഷേപ് മാറ്റി. അവരിടുന്ന ഡ്രസെല്ലാം ഇടാനും തുടങ്ങി. ആസനത്തിനു താഴെ ഊരിവീഴാൻ നിൽക്കുന്ന ജീൻസു മാത്രം ഇതുവരെ ഇട്ടിട്ടില്ല. ഇടാൻ തൽക്കാലം ഉദ്ദേശ്യവുമില്ല. ഇനി രണ്ടു കാലും രണ്ടു നിറമായ ജീൻസ് ഇടാൻ തോന്നിയാൽ അതും ഇടും. ഇടത്തേക്കാലിൽ പച്ച, വലത്തേതു ചുവപ്പ്, കറുത്ത ബനിയനും. ഇതൊന്നുമല്ലടോ കാര്യം, പാടുന്നുണ്ടോ എന്നതു മാത്രമാണു കാര്യം.

മോഹൻലാൽ   വിളിച്ചു


മോഹൻലാൽ,റിമി ടോമി തുടങ്ങിയവർ തന്നെ ഫോൺ വിളിച്ചിരുന്നു എന്നും മോഹൻലാലിന് തന്റെ പുതിയ ലുക്ക് ഇഷ്ടപെട്ടതായി പറഞ്ഞുവെന്നും ജയചന്ദ്രൻ പറയുന്നു. സതീഷ് എന്നൊരു സുഹൃത്താണു പടമെടുത്തു പുറത്തുവിട്ടത്. അത് ഇത്രത്തോളമാകുമെന്നു കരുതിയില്ല. ഇതു കളി കാര്യമായിപ്പോയതാണ്.55 വർഷമായി താനൊരു ഗായകനാണെന്നും തന്നെ അറിയേണ്ടതും ഓർക്കേണ്ടതും പാട്ടിലൂടെ മാത്രമാണ്. അല്ലാതെ, മസിലിലൂടെയും തുണിയുടുത്തതിലൂടെയുമല്ല എന്ന് ജയചന്ദ്രൻ അഭിമുഖത്തിൽ പറഞ്ഞു.

Read more about: p jayachandran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X