twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയെക്കാണാനെത്തിയ വിശിഷ്ടാതിഥികള്‍! ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം! വീഡിയോ വൈറല്‍! കാണൂ!

    |

    നാടെങ്ങും ഇലക്ഷന്‍ ചൂടിലേക്ക് കടന്നിരിക്കുകയാണ്. വിവിധ മുന്നണികളുടെ സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള പ്രഖ്യാപനമൊക്കെ പുറത്തുവരുന്നതേയുള്ളൂ.പ്രചാരണതന്ത്രങ്ങളെക്കുറിച്ചൊക്കെയുള്ള ചര്‍ച്ചകളിലാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍. താരങ്ങളില്‍ നിന്നും ആരൊക്കെ മത്സരിക്കാനായി എത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകളും അണിയറയില്‍ നടക്കുന്നുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി ഇവരിലാരെങ്കിലും മത്സരിക്കുന്നുണ്ടോയെന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു നേരത്തെ നടന്നിരുന്നത്. സിനിമയാണ് തന്റെ രാഷ്ട്രീയമെന്നായിരുന്നു മമ്മൂട്ടി വ്യക്തമാക്കിയത്. പാര്‍ട്ടിഭേദമന്യേ എല്ലാവരുമായും അടുത്ത ബന്ധം സൂക്ഷിക്കുന്നയാള്‍ കൂടിയാണ് അദ്ദേഹം.

    അടുത്ത സുഹൃത്തുക്കളായിരുന്നുവെങ്കിലും അതില്ലായിരുന്നു! റഹ്മാനെക്കുറിച്ച് രോഹിണി! കാണൂ!അടുത്ത സുഹൃത്തുക്കളായിരുന്നുവെങ്കിലും അതില്ലായിരുന്നു! റഹ്മാനെക്കുറിച്ച് രോഹിണി! കാണൂ!

    മമ്മൂട്ടി മത്സരിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തുടക്കത്തില്‍ പ്രചരിച്ചിരുന്നു. അതിന് പിന്നാലെയായാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ വീട്ടിലേക്കെത്തിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. ഇടത്-വലത് മുന്നണികളാണ് അദ്ദേഹത്തിന്റെ വീട്ടിലേക്കെത്തിയത്. വീട്ടിലേക്കെത്തിയ അതിഥികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു അദ്ദേഹം. സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

    ജ്യോതികയും സാമന്തയുമാണ് പ്രചോദനം! ആര്യയുമായുള്ള വിവാഹത്തിന് ശേഷം സയേഷ പറയുന്നത് ഇങ്ങനെ!ജ്യോതികയും സാമന്തയുമാണ് പ്രചോദനം! ആര്യയുമായുള്ള വിവാഹത്തിന് ശേഷം സയേഷ പറയുന്നത് ഇങ്ങനെ!

    മമ്മൂട്ടിയുടെ വീട്ടിലേക്ക്

    മമ്മൂട്ടിയുടെ വീട്ടിലേക്ക്

    സിനിമാതിരക്കുകള്‍ക്കിടയില്‍ കുടുംബത്തിനൊപ്പം ചെലവഴിക്കാനായി സമയം കണ്ടെത്തുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് മമ്മൂട്ടി. തങ്ങളെ കാത്തിരിക്കുന്നവര്‍ക്കിടയിലേക്ക് പോവണമെന്നും അവരെയും കൂട്ടി യാത്ര ചെയ്യണമെന്നുമൊക്കെയുള്ള ഉപദേശമാണ് അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് നല്‍കാറുള്ളത്. യുവതാരങ്ങളില്‍ പലരും ഈ ഉപദേശം അതേ പോലെ അനുസരിക്കുന്നവരാണ്. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയുടെ വീട്ടിലേക്ക് രണ്ട് സ്ഥാനാര്‍ത്ഥികളെത്തിയത്. എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി രാജീവും തൃശ്ശൂരിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടിഎന്‍ പ്രതാപനുമാണ് താരത്തെ കാണാനായി എത്തിയത്.

    ഭാവുകങ്ങള്‍ നേരുന്നു

    ഭാവുകങ്ങള്‍ നേരുന്നു

    പി രാജീവിന് ഭാവുകങ്ങള്‍ നേരുന്നുവെന്നും 5 വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അധികാരമാണ് വോട്ടവകാശമെന്നും എല്ലാവരും അത് വിനിയോഗിക്കണമെന്നുമായിരുന്നു താരം പറഞ്ഞത്. ആര്‍ക്കായാലും വേണ്ടില്ല, വോട്ട് ചെയ്യുക, വോട്ട് ചെയ്യാതെ ഇരിക്കരുത്. നമ്മളൊരു ജനാധിപത്യ രാഷ്ട്രത്തില്‍ ജീവിക്കുന്നതിനാല്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാവുക. രാജീവ് തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തിന് വിജയം ആശംസിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. സന്ദര്‍ശനത്തിന്റെ വീഡിയോ പി രാജീവ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

    വ്യക്തിപരമായ തീരുമാനം

    വ്യക്തിപരമായ തീരുമാനം

    ഇപ്രാവശ്യത്തെ വോട്ട് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ തിരഞ്ഞെടുപ്പിനല്ലേ എന്ന രസകരമായ ചോദ്യമായിരുന്നു മമ്മൂട്ടി ഉന്നയിച്ചത്. നമ്മുടേത് ഒരു സീക്രട്ട് ബാലറ്റിംഗ് സിസ്റ്റമാണെന്നും അതുകൊണ്ട് ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനങ്ങള്‍ക്കനുസരിച്ചാണ് ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്ന് തീരുമാനിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍രെ വാക്കുകള്‍ ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

     ഫേസ്ബുക്ക് പേജിന്റെ പ്രകാശനം

    ഫേസ്ബുക്ക് പേജിന്റെ പ്രകാശനം

    മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട് ടിഎന്‍ പ്രതാപന്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന സോഷ്യല്‍ മീഡിയ ക്യാംപയിനിന്റെ ഉദ്ഘാടനത്തിനായാണ് അദ്ദേഹം മമ്മൂട്ടിക്കരികിലേക്കെത്തിയത്. മമ്മൂട്ടിയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തത്. പ്രതാപന്‍ ജയിച്ചുകാണണമെന്നാഗ്രഹമുണ്ടെന്നും താരം പറഞ്ഞിരുന്നു. ജ്യേഷ്ഠസഹോദരനെന്ന നിലയിലാണ് താന്‍ മമ്മൂട്ടിയുടെ പിന്തുണ തേടി എത്തിയതെന്നും ഈ രാഷ്ട്രീയ ദൗത്യത്തിന് പിന്തുണ നല്‍കിയ ഇക്കയ്ക്ക് ഹൃദയം കൊണ്ട് നന്ദിയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

    വീഡിയോ കാണാം

    പി രാജീവ് പങ്കുവെച്ച വീഡിയോ കാണാം.

    പോസ്റ്റ് കാണാം

    മമ്മൂട്ടിയെ സന്ദര്‍ശിച്ചതിനെക്കുറിച്ച് ടിഎന്‍ പ്രതാപന്‍, പോസ്റ്റ് കാണൂ.

    English summary
    P Rajeev and TN Prathapan visits Mammootty's house
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X