മമ്മൂട്ടിയാണ് മകനെ വിദേശത്ത് വിട്ട് പഠിപ്പിച്ചത്, ആ സഹായം ഒരിക്കലും മറക്കില്ലെന്നും പി ശ്രീകുമാര്‍

അഭിനയത്തിന് പുറമെ താരങ്ങളെയും സിനിമാപ്രവര്‍ത്തകരെയുമെല്ലാം സഹായിക്കാറുണ്ട് മമ്മൂട്ടി. മമ്മൂട്ടിയുടെ പിന്തുണയെക്കുറിച്ചും ചെയ്ത് തന്ന സഹായങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് താരങ്ങളെത്താറുണ്ട്. മമ്മൂട്ടി തന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പി ശ്രീകുമാര്‍ പറയുന്നു. സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം മെഗാസ്റ്റാറിനെക്കുറിച്ച് വാചാലനായത്.

വിഷ്ണു എന്ന സിനിമ ചെയ്തതിന്റെ പേരിലാണ് എനിക്ക് സ്വന്തമായി വീടുണ്ടാക്കാന്‍ സാധിക്കുന്നത്. അതില്‍ മമ്മൂട്ടിയ്ക്കും വളരെയേറെ പങ്കുണ്ട്. വിഷ്ണു ചെയ്തപ്പോള്‍ ലഭിച്ച കാശുകൊണ്ടാണ് ഞാന്‍ എന്റെ മകനെ എഞ്ചിനീയറിംഗിന് അയക്കുന്നത്. അവന്‍ എന്‍ജിനീയറിംഗ് ഡിസ്റ്റിങ്ങ്ഷനോടെ പാസ്സായിട്ടും ജോലിയൊന്നും ഇല്ലാതെ നില്‍ക്കുന്ന സമയത്താണ് മമ്മൂട്ടി എന്നെ വിളിക്കുന്നത്.

മകന് പണിയെന്തെങ്കിലും ആയോ എന്ന് അദ്ദേഹം ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ അവനെ വിദേശത്തേക്ക് അയക്കുകയും പഠിപ്പിക്കുകയും ചെയ്തു. ഇന്നവന്‍ വലിയ നിലയിലാണ്. പി. ശ്രീകുമാര്‍ പറഞ്ഞു.ഒരു ചെറിയ സാമീപ്യം കൊണ്ട് ഒരു ചെറിയ തലോടല്‍ കൊണ്ട്.

Mammotty

ഒരു ചേര്‍ത്തുനില്‍പ്പ് കൊണ്ട് എന്നെ ഉയര്‍ത്തികൊണ്ട് വന്ന ആളാണ് മമ്മൂട്ടി..ആ മമ്മൂട്ടിയോടാണ് ഞാന്‍ ആവശ്യമില്ലാതെ പണ്ട് ഉടക്കിയത്. എനിക്ക് അയാളെ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും പി ശ്രീകുമാര്‍ പറയുന്നു.

Recommended Video

മമ്മൂക്കയുടെ ഹിറ്റ് ചിത്രം തെലുങ്കില്‍ | FilmiBeat Malayalam

എന്റെ ജീവിതത്തില്‍ ഒരു സിനിമ ഉണ്ടാക്കിത്തരിക, ആ സിനിമ നിര്‍മിക്കാന്‍ ഒരു പാര്‍ട്ടിയെ മുട്ടിച്ചു തരിക, എന്റെ മകനെ പുറത്ത് കൊണ്ട് പോയി പഠിപ്പിക്കുക..അങ്ങനെ ഒത്തിരിയൊത്തിരി കാര്യങ്ങള്‍ ചെയ്ത് എന്റെ കുടുംബത്തെ ഇന്നത്തെ അവസ്ഥയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നത് ആ മനുഷ്യനാണ്. ആ മനുഷ്യനോടുള്ള എന്റെ കടപ്പാട് മരിച്ചാലും തീരില്ലെന്നും ശ്രീകുമാര്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X