മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
മമ്മൂട്ടിയുടെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞ് താരങ്ങളും സംവിധായകരുമെല്ലാം എത്താറുണ്ട്. അത്തരത്തില്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ പി ശ്രീകുമാറിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം മെഗാസ്റ്റാറിനെക്കുറിച്ച് വാചാലനായത്.
മറ്റൊരു സിനിമയുടെ ഷൂട്ടിലായിരുന്നു അന്ന് മമ്മൂട്ടി. ചിത്രീകരണം കഴിഞ്ഞ് വരുന്ന അദ്ദേഹത്തെ നോക്കി ഇരിക്കുകയായിരുന്നു. അടുത്ത് ചെന്ന് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞിരുന്നു. കുറേ നേരത്തിന് ശേഷം മമ്മൂട്ടി വന്നപ്പോള്‍ സിനിമയില്‍ ഡേറ്റ് ചോദിക്കാന്‍ വന്നതാണെന്ന കാര്യം അദ്ദേഹത്തോട് പറയുകയായിരുന്നു.

ഈ വരുന്ന സെപ്റ്റംബറില്‍ ഞാന്‍ ഒരു പടം ചെയ്യാന്‍ ആഗ്രഹിക്കുന്നു. തോപ്പില്‍ ഭാസിയുടേതാണ് തിരക്കഥ..'കയ്യും തലയും പുറത്തിടരുത്' എന്നാണ് സിനിമയുടെ പേര്..താങ്കള്‍ അതില്‍ വന്നൊന്ന് അഭിനയിക്കണം..അതിന് വേണ്ടി ഡേറ്റ് ചോദിക്കാനാണ് ഇപ്പോള്‍ ഞങ്ങള്‍ വന്നിരിക്കുന്നത്'. കുറച്ച് നേരം ആലോചിച്ച് സെപ്റ്റംബറില്‍ പറ്റില്ലെന്ന് മമ്മൂട്ടി പറഞ്ഞുവെന്ന് ശ്രീകുമാര്‍ പറയുന്നു.
ഞങ്ങള്‍ക്ക് ഒരു ആറ് ദിവസം മാത്രം തന്നാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതും മമ്മൂട്ടി സമ്മതിച്ചില്ല. ഒടുക്കം ഒന്ന് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഇത് കേട്ടതും മമ്മൂട്ടി പൊട്ടിത്തെറിച്ചു. അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ.എന്റെ കൂടെ പഠിച്ചവനോ.അതോ എന്റെ സ്വജാതിക്കാരനോ..അതോ നമ്മള് തമ്മില്‍ വേറെ വല്ല ബന്ധോം ഉണ്ടോ എന്ന് ചോദിച്ചു.


Click it and Unblock the Notifications











