twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയെ വെച്ചൊരു സിനിമ ചെയ്തു, നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് ദിനേശ് പണിക്കർ

    |

    നിർമ്മാതാവായി മലയാള സിനിമയിൽ എത്തുകയും പിന്നീട് അഭിനേതാവായി തിളങ്ങുകയും ചെയ്ത നടനാണ് ദിനേശ് പണിക്കർ. ഇന്ന് ദിനേശ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ആനന്ദ വർമ്മയാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാ‍ടത്ത പൈങ്കിളി എന്ന പരമ്പരയിൽ മികച്ച അച്ഛനായി തിളങ്ങുകയാണ്. അഭിനേതാവ് എന്നതിൽ ഉപരി ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവാണ് അദ്ദേഹം.

    സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാലിന്റെ ഹിറ്റ് ചിത്രമായ കിരീടം എന്നചിത്രമാണ് ദിനേശ് പണിക്കർ ആദ്യമായി നിർമ്മിച്ചത്. ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. പിന്നീട് പ്രണയവർണ്ണങ്ങൾ, മയിൽപ്പീലികാവ്, സ്റ്റാലിൻ ശിവാദാസ് തുടങ്ങിയ സിനിമകൾ നിർമ്മിച്ചിരുന്നു. ചിരിക്കുടുക്കയാണ് ഏറ്റവും ഒടുവിൽ നിർമ്മിച്ച ചിത്രം, ദിനേശ് പണിക്കർ നിർമ്മിച്ച വൻ വിജയം നേടിയ ചിത്രങ്ങളായിരുന്നു കിരീടം, പ്രണയവർണങ്ങൾ. ഇപ്പോഴിത വൻ ദുരന്തമായ ചിത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന ഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പടാം നേടാം എന്ന പരിപാടിയിലാണ് വൻ നഷ്ടമായ ചിത്രത്തിനെ കുറിച്ച് വെളിപ്പെടുത്തിയത്.

    മമ്മൂട്ടിയുടെ സ്നേഹം

    1999 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ സ്റ്റാലിൻ ശിവദാസ് ആയിരുന്നു ഏറ്റവും വലിയ പരാജയ ചിത്രമെന്നാണ് നടൻ പറയുന്നത്. തന്റെ സമയദോഷം കൊണ്ടാണ് എന്ന് പറഞ്ഞ് കൊണ്ടാണ് ആ മമ്മൂട്ടി ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് പറഞ്ഞത്. മമ്മൂട്ടിയുമായി ഏറ്റവും അടുപ്പമുളള ആളാണ് ഞാൻ. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളായ പ്രീസ്റ്റിലും വണ്ണിലും താനും അഭിനയിച്ചിരുന്നു. ഇന്നും അദ്ദേഹത്തിന് തന്നോട് സ്നേഹമാണ്.

    വൻ പരാജയം

    മമ്മുക്കയെ വെച്ച് ഞാൻ എടുത്ത ചിത്രമായ സ്റ്റാലിൻ ശിവദാസ് വലിയ പരാജയമായിരുന്നു. അന്നത്തെ കാലത്ത് ആ ചിത്രത്തിന് തനിക്ക് 16 ലക്ഷത്തോളം നഷ്ടം വന്നിരുന്നു. 22 വർഷങ്ങൾക്ക് മുൻപ് അത് വലിയ നഷ്ടമായിരുന്നു. അന്ന് അത്പോയി കഴിഞ്ഞിട്ടും മമ്മൂക്ക ഇന്നും കാണിക്കുന്ന സ്നേഹമുണ്ട്. അന്ന് അത്രയും നഷ്ടം വന്നുവെങ്കിലും ഒരു രൂപ പോലും തിരിച്ച് കിട്ടിയില്ലെങ്കിലും തനിക്ക് വലിയൊരു ദുഃഖമില്ലെന്നും ദിനേശ് പണിക്കർ പറയുന്നു.

    വിജയ  ചിത്രം

    താൻ നിർമ്മിച്ച ഹിറ്റ് ചിത്രങ്ങളെ കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്. ആദ്യ ചിത്രമായ കീരീടമായിരുന്നു ഏറ്റവും പുതിയ ചിത്രം. പിന്നീട് വലിയ സാമ്പത്തിക ലാഭം നേടി തന്ന ചിത്രമായിരുന്നു 1998 ൽ പുറത്തിറങ്ങിയ പ്രണയ വർണ്ണങ്ങൾ. അതൊരു കളർഫുൾ ചിത്രമായിരുന്നു.തോക്കെടുക്കുന്ന സുരേഷ് ഗോപിയെ ആയിരുന്നില്ല ചിത്രത്തിൽ കണ്ടത്. മഞ്ജുവാര്യരും എല്ലാവരും തകർത്ത് അഭിനയിച്ച ചിത്രമായിരുന്നു ഇതെന്നും ദിനേശ് പണിക്കർ പറഞ്ഞു.

    അഭിനയത്തിൽ

    2007 ൽ ആയിരുന്നു ദിനേശ് പണിക്കർ വെള്ളിത്തിരയിൽ എത്തിയത്. മോഹൻലാൽ ചിത്രമായ റോക്ക് & റോൾ ആയിരുന്നു ആദ്യ ചിത്രം. നെഗറ്റീവും പോസിറ്റീവുമായ നിരവധി കഥാപാത്രങ്ങൾ പിന്നീട് ചെയ്തിരുന്നു. 2021 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ പ്രീസ്റ്റാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ദിനേശ് പണിക്കരുടെ ചിത്രം. സിനിമയിലെ പോലെ സീരിയലിലും സജീവമാണ് താരം.. പാടാത്തെ പൈങ്കിളി എന്ന പരമ്പരയിലാണ് നിവലിൽ അഭിനയിക്കുന്നത്. പ്രേം പ്രകാശിന് പകരമാണ് പരമ്പരയിൽ എത്തിയത്. ഏഷ്യനെറ്റ്, ഫ്ലവേഴ്സ്, സൂര്യ,, മഴവിൽ മനോരമ, കൈരളി, അമൃത, എന്നിങ്ങനെ പ്രധാനപ്പെട്ട ചാനലുകളിലെല്ലാം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

    Recommended Video

    Priest Movie Success Celebration Party | Mammootty | Nikhila Vimal | Filmibeat Malayalam

    വീഡിയോ കാണാം

    Read more about: mammootty
    English summary
    Paadatha Painkili serial Actor Dinesh Panicker About Mammootty Movie Stalin Sivadas Box-office Flop
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X