പാടാത്ത പൈങ്കിളി സംവിധായകന് വില്ലത്തിയായ ഭാര്യ നല്‍കിയ സര്‍പ്രൈസ്, വീഡിയോയുമായി നായകന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരമ്പരയാണ് പാടാത്ത പൈങ്കിളി. അടുത്തിടെയായിരുന്നു പരമ്പര നൂറാം എപ്പിസോഡ് പിന്നിട്ടത്. ഈ സന്തോഷം പങ്കുവെച്ച് താരങ്ങളെല്ലാം എത്തിയിരുന്നു. പരമ്പരയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സീരിയലിലെ നായകനായ ദേവയായെത്തുന്ന സൂരജായിരുന്നു കഴിഞ്ഞ ദിവസം ലൊക്കേഷനില്‍ നടന്ന സര്‍പ്രൈസ് ആഘോഷത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്.

പാടാത്ത പൈങ്കിളിയിലെ പ്രധാന വില്ലത്തികളിലൊരാളായ അനന്യയെ അവതരിപ്പിക്കുന്നത് അഞ്ജിതയാണ്. സംവിധായകനായ സുധീഷ് ശങ്കറിന്റെ ഭാര്യയാണ് അഞ്ജിത. സൗമ്യ ശ്രീകുമാറും അര്‍ച്ചന സുശീലനും വില്ലത്തിമാരായി കൂടെയുണ്ട്. ഇത്തവണ താനൊറ്റയ്ക്കല്ലെന്നും നായികയെ കരയിപ്പിക്കാനായി ഇവരുമുണ്ടെന്നുമായിരുന്നു അര്‍ച്ചന പറഞ്ഞത്. ഭര്‍ത്താവിന്റെ പിറന്നാളിന് സര്‍പ്രൈസുമായി ലൊക്കേഷനിലേക്ക് എത്തുകയായിരുന്നു വില്ലത്തിയായി അഭിനയിച്ച് വരുന്ന ഭാര്യ. പാടാത്ത പൈങ്കിളി ലൊക്കേഷനില്‍ നടന്ന ആഘോഷ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

അഞ്ജിതയുടെ വരവ്

അഞ്ജിതയുടെ വരവ്

മക്കള്‍ക്കൊപ്പമായാണ് അഞ്ജിത ലൊക്കേഷനിലേക്ക് എത്തിയത്. പാടാത്ത പൈങ്കിളിയില്‍ മകനും അഭിനയിക്കുന്നുണ്ട്. ചന്ദനമഴയിലെ ചക്കിയെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു അഞ്ജിതയുടെ മകള്‍. ഭര്‍ത്താവിനായുള്ള പിറന്നാള്‍ കേക്കും പ്രിയപ്പെട്ട വിഭവങ്ങളുമായാണ് താരമെത്തിയത്. അതീവ സന്തോഷത്തോടെയായിരുന്നു ഇവരെല്ലാം എത്തിയത്. പരമ്പരയിലെ താരങ്ങളെല്ലാം ലൊക്കേഷനിലുണ്ടായിരുന്നു.ഭാര്യയേയും മക്കളേയും കണ്ട് കുശലാന്വേഷണം നടത്തുകയായിരുന്നു സുധീഷ് ശങ്കര്‍. സൂരജായിരുന്നു ഇവരുടെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയത്.

മക്കളുടെ സമ്മാനം

മക്കളുടെ സമ്മാനം

ഇന്ന് സാറിന്റെ പിറന്നാളാണെന്നും സര്‍പ്രൈസായി ആഘോഷിക്കുകയാണ് അതെന്നുമായിരുന്നു ഇവരെല്ലാം പറഞ്ഞത്. സാറ് കണ്ണൂരുകാരനാണ്. സാറിന്റെ പ്രിയപ്പെട്ട വിഭവങ്ങളായ പയര്‍ പായസവും ബീഫ് ഉലര്‍ത്തിയതും ചേച്ചി ഉണ്ടാക്കി കൊണ്ടുവന്നിട്ടുണ്ട്. പാടാത്ത പൈങ്കിളി സെറ്റ് ഇത്രയും സജീവവും മനോഹരമാക്കി കൊണ്ടുപോവുന്നതിന് ചുക്കാന്‍ പിടിക്കുന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന് ഞങ്ങളെല്ലാം പിറന്നാളാശംസ നേരുന്നുവെന്നായിരുന്നു അംബിക മോഹനും അവന്തികയും സൂരജും പറഞ്ഞത്. പിറന്നാള്‍ ദിനത്തില്‍ അച്ഛന് വാച്ച് സമ്മാനിക്കുകയായിരുന്നു മക്കള്‍.

അഞ്ജിതയുടെ തിരിച്ചുവരവ്

അഞ്ജിതയുടെ തിരിച്ചുവരവ്

അഭിനയത്തില്‍ സജീവമായിരുന്ന അഞ്ജിത വിവാഹത്തോടെ ഇടവേളയെടുക്കുകയായിരുന്നു. രണ്ടാളും ഈ മേഖലയില്‍ ആയതിനാല്‍ കുടുംബത്തിന്റെ കാര്യങ്ങള്‍ അവതാളത്തിലാവും. അതിനാല്‍ ഭാര്യ ഇടവേളയെടുക്കുകയായിരുന്നു. അഭിനയത്തിലേക്ക് തിരിച്ചുവരാനായി ഭര്‍ത്താവ് നിര്‍ബന്ധിക്കാറുണ്ടായിരുന്നു ഭാര്യയെ. അങ്ങനെയാണ് പാടാത്ത പൈങ്കിളിയിലൂടെ അഞ്ജിത തിരിച്ചെത്തിയത്. ഭര്‍ത്താവിന്റെ സീരിയലില്‍ വില്ലത്തിയായി അഞ്ജിത തിരിച്ചെത്തിയപ്പോള്‍ മികച്ച പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്.

Recommended Video

കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്
സിനിമയിലും

സിനിമയിലും

അഭിനയത്തില്‍ സജീവമായിരുന്ന സമയത്ത് ബിഗ് സ്‌ക്രീനില്‍ നിന്നുള്ള അവസരങ്ങള്‍ തേടിയെടുത്തിരുന്നു. മുന്‍നിര സംവിധായകരില്‍ നിന്നുള്ള അവസരം വരെ ലഭിച്ചിരുന്നു. അതൊന്നും അഞ്ജിത സ്വീകരിച്ചിരുന്നില്ല. അനി അവസരം വന്നാല്‍ സിനിമയിലും ഒരുകൈ നോക്കുമെന്നും താരം നേരത്തെ പറഞ്ഞിരുന്നു. അമ്മയെപ്പോലെ തന്നെ അഭിനയത്തില്‍ സജീവമാണ് മകനായ കൃഷ്ണ ശങ്കര്‍. മകളായ ഗോപിക ശങ്കറും അഭിനയത്തില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X