For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായകനാണെന്നറിഞ്ഞപ്പോള്‍ ജീവന്‍ പോയി, സ്നേഹം കൊണ്ട് തോല്‍പ്പിച്ചത് അദ്ദേഹം, ദേവയുടെ തുറന്നുപറച്ചില്‍

  |

  പാടാത്ത പൈങ്കിളിയെന്ന സീരിയല്‍ കാണുന്നവര്‍ക്കെല്ലാം സുപരിചിതനാണ് സൂരജ്. ദേവയെന്ന നായകനായെത്തുന്നത് സൂരജാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് സൂരജ്. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. നാല് വര്‍ഷം മുന്‍പ് തനിക്ക് സീരിയലില്‍ നായകനാവാനുള്ള അവസരം ലഭിച്ചിരുന്നുവെന്നും അന്ന് താന്‍ ചെയ്ത കാര്യത്തെക്കുറിച്ചും പറഞ്ഞുള്ള സൂരജിന്റെ കുറിപ്പ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

  അന്ന് സെറ്റില്‍ നിന്നും മുങ്ങിയെങ്കിലും 4 വര്‍ഷത്തിനിപ്പുറം ഹീറോയായി മാറിയിരിക്കുകയാണ് സൂരജ്. പാടാത്ത പൈങ്കിളിയിലെ ദേവയ്ക്ക് ഗംഭീര പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ആ സംഭവത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ചിരി വരും. സുധീഷ് ശങ്കര്‍ സാറാണ് തന്നെ നടനാക്കി മാറ്റിയതെന്നും സൂരജ് പറയുന്നു. സൂരജിന്റെ പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

  സീരിയലില്‍ അവസരം

  സീരിയലില്‍ അവസരം

  നാലു വർഷം മുന്നേ ഒരു സീരിയലിൽ ചാൻസ് കിട്ടിയിരുന്നു അവിടെനിന്ന് ഡയലോഗ് എഴുതിയ പേപ്പർ കണ്ടപ്പോൾ ആദ്യം തന്നെ ബോധം പോയി ശരീരത്തിൽ ഷുഗർ കുറയുന്നുണ്ടോ എന്നൊരു സംശയം, അമിതമായ ദാഹം.. പേടികൊണ്ട് കയ്യും കാലും വിറക്കാൻ തുടങ്ങി എനിക്കുറപ്പായിരുന്നു ഈ സീരിയലിൽ എന്നെ ഫിക്സ് ചെയ്തു എന്ന്.

  ചാടാന്‍ നോക്കി

  ചാടാന്‍ നോക്കി

  അടുത്തഘട്ടം ഓഡിഷൻ ആണ്. ഭൂമി പിളർന്ന് അടിയിലേക്ക് പോയാൽ മതി എന്ന് ഞാൻ ചിന്തിച്ചു ഒരു രക്ഷയും ഇല്ല എങ്ങനെ ഇവിടെ നിന്ന് ചാടാം എന്ന് ചിന്തിച്ചു തുടങ്ങി അപ്പോഴാണ് എനിക്കൊരു ഐഡിയ തോന്നിയത് ഞാനൊരു ലൈം കുടിച്ച് പെട്ടെന്ന് വരാമെന്ന് പറഞ്ഞു പക്ഷെ അവർ വിട്ടില്ല എനിക്ക് അവിടെനിന്നുതന്നെ ലൈം കൊണ്ടുവന്നു. വീണ്ടും പെട്ടു അവർ എല്ലാം സെറ്റ് ചെയ്യാൻ തുടങ്ങി.

  ഫോട്ടോ വെച്ചോളൂ

  ഫോട്ടോ വെച്ചോളൂ

  ഞാൻ മരിച്ചുപോകും എന്ന തോന്നൽ എനിക്കായി,, പിന്നെ എനിക്ക് ഒന്നും നോക്കാൻ ഇല്ലായിരുന്നു ഞാനിപ്പം വരാം എന്നു പറഞ്ഞു അവിടെ ഗേറ്റ് കടന്നു ഒരോട്ടോ വിളിച്ച് ഒറ്റ പോക്ക് റെയിൽവേ സ്റ്റേഷൻ.. ഇനി അഭിനയിക്കാൻ ഞാനില്ല വല്ല ഊമയായ അഭിനയിക്കാമെന്ന് ഞാൻ കരുതി.. പലരോടും ഞാൻ പറഞ്ഞായിരുന്നു.. "സിനിമയിൽ മരിച്ചുപോയ ഉണ്ണി എന്റെ മകൻ എന്നൊക്കെ പറയാറില്ലേ അപ്പോൾ ഒരു ഫോട്ടോ കാണിക്കാറില്ല സിനിമയിൽ" അങ്ങനെ ഫോട്ടോയുടെ ആവശ്യം വരുമ്പോൾ എന്റെ ഫോട്ടോ വെച്ചോളൂ.

  അധികമാര്‍ക്കും അറിയില്ല

  അധികമാര്‍ക്കും അറിയില്ല

  എന്റെ ആഗ്രഹം അങ്ങനെയെങ്കിൽ ഞാൻ മാറ്റും.. അന്ന് സീരിയൽ സെറ്റിൽനിന്ന് ഞാൻ പോയ കഥ അധികം ആർക്കും അറിയില്ല. വീട്ടിലെത്തിയപ്പോൾ എനിക്ക് വന്ന കോളുകളിൽ ഭീഷണികളും ഭരണിപ്പാട്ടും ആയിരുന്നു.. തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ്.. അതുകൊണ്ട് എല്ലാം കേട്ട് മിണ്ടാതെ നിന്നു... അങ്ങനെ അവർ വീണ്ടും എന്നെ കണ്ടു നാലു വർഷങ്ങൾക്ക് ശേഷം.. പറഞ്ഞതു മുഴുവൻ അവർ തിരിച്ച് പറഞ്ഞു.

  ചീത്ത വിളിച്ചത്

  ചീത്ത വിളിച്ചത്

  നീ വലിയ നടൻ ആകും എന്ന് എനിക്ക് അറിയാമായിരുന്നു പിന്നെ കുറച്ച് യേശുദാസിന്റെ കഥകളൊക്കെ എന്നെ പറഞ്ഞു മനസ്സിലാക്കി. എന്നെ ചീത്ത വിളിച്ചത് ഞാൻ മറന്നില്ല എന്നപോലെതന്നെ അവരും മറന്നില്ല ആയിരുന്നു... പക്ഷേ അവർക്ക് ഒരുപാട് സന്തോഷമായി,.. എനിക്ക് അതിലുപരി ഒരുപാട് സന്തോഷം തോന്നി..... ഇപ്പോൾ ആലോചിക്കുമ്പോൾ ചിരിവരും..

  Pooja Jayaram Interview | FilmiBeat Malayalam
  അനുഭവങ്ങള്‍

  അനുഭവങ്ങള്‍

  എന്റെ ജീവിതത്തിൽ ഇങ്ങനെ തീരാതെ ഒരുപാട് അനുഭവങ്ങൾ ഉണ്ട്.. സമയം പോലെ ഇതുപോലെ നിങ്ങളെ അറിയിക്കാം.....ഇന്ന് എന്റെ ജീവിതത്തിൽ എന്റെ ഗുരുനാഥൻ സുധീഷ് ശങ്കർ സർ.. എന്നെ ഒരു നടൻ ആക്കി മാറ്റി.. എന്റെ ഉള്ളിൽ കഴിവുകൾ ഉണ്ടെന്നും അത് നീ പുറത്തെടുക്കണം എന്നും.. നിനക്ക് നന്നായി അഭിനയിക്കാൻ പറ്റുമെന്ന് കോൺഫിഡൻസ് തോന്നുന്നു... ആദ്യമായി ഹിന്ദി ക്ലാസിൽ പോയ പോലെ ഒരു അനുഭവം ഉണ്ടായി.. അടിക്കുന്ന മാഷ് അടുത്ത് വരുമ്പോൾ ഉണ്ടാവുന്ന പേടി... പക്ഷേ സ്നേഹംകൊണ്ട് സുധീഷ് ശങ്കർ സർ എന്നെ തോൽപ്പിച്ചുവെന്നുമായിരുന്നു സൂരജ് കുറിച്ചത്.

  Read more about: serial
  English summary
  Padatha Painkili serial hero Deva aka Sooraj reveals about first experience as a hero
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X