ആഗ്രഹം സഫലമായി; നാൽപ്പത്തിയഞ്ചാം വയസിൽ അമ്മയായി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!
മലയാള സിനിമയിൽ സൗന്ദര്യത്തേക്കാൾ അഭിനയത്തിന്റെ ആഴം കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടിയ നടിമാരെ എണ്ണിപ്പറയുമ്പോൾ മുൻനിരയിൽ തന്നെ നിൽക്കുന്ന പേരാണ് പത്മപ്രിയ. കഥാപാത്രങ്ങളുടെ പുറംചട്ടയല്ല അവരുടെ ഉള്ളിലെ നിശ്ശബ്ദ സംഘർഷങ്ങൾ അനായാസേന തിരശ്ശീലയിൽ എത്തിക്കാൻ താരത്തിന് എന്നും സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ പത്മപ്രിയ അവതരിപ്പിക്കുന്ന സ്ത്രീകൾ പലപ്പോഴും പ്രേക്ഷകന്റെ ഓർമയിൽ സിനിമ അവസാനിച്ചിട്ടും ജീവിച്ചിരുന്നവയായിരുന്നു.
നാൽപ്പത്തിയാറുകാരിയായ താരം ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ല. എന്നാൽ സോഷ്യൽമീഡിയ വഴി തന്റെ വിശേഷങ്ങൾ പങ്കിടുകയും പൊതു വിഷയങ്ങളിൽ ഇടപെടുകയും ശബ്ദമുയർത്തുകയുമെല്ലാം ചെയ്യാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

തനിക്ക് കുഞ്ഞ് പിറന്ന സന്തോഷമാണ് നടി പങ്കുവെച്ചത്. 365 ഡെയ്സ് ഓഫ് ലൈഫ് എന്ന ക്യാപ്ഷനാണ് റെഡ് ഹാർട്ട് ഇമോജിക്കൊപ്പം നടി നൽകിയിരിക്കുന്നത്. ഒപ്പം ഗ്രേറ്റ്ഫുൾ, ഔവ്വർ സ്റ്റോറി, ലിറ്റിൽ മൊമന്റ്സ് എന്ന ഹാഷ്ടാഗുകളും നൽകിയിട്ടുണ്ട്. താരത്തിന്റെ കുഞ്ഞിന് ഒരു വയസ് പ്രായമായിയെന്ന് വേണം പോസ്റ്റിൽ നിന്നും മനസിലാക്കാൻ. കുഞ്ഞിന്റെ മുഖമോ ചിത്രങ്ങളോ ഒന്നും നടി പുറത്ത് വിട്ടിട്ടില്ല.
തന്റെയും ഭർത്താവിന്റെയും കൈക്കുള്ളിൽ ഇരിക്കുന്ന കുഞ്ഞ് കയ്യുടെ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് മാതാപിതാക്കളായ വിവരം താരം അറിയിച്ചത്. റിമ കല്ലിങ്കൽ അടക്കം സിനിമാ രംഗത്ത് നിന്നും പത്മപ്രിയയ്ക്കുള്ള ഒട്ടുമിക്ക സുഹൃത്തുക്കളും ആരാധകരുമെല്ലാം ആശംസകൾ അറിയിച്ച് എത്തി. ഒരു വർഷം മുമ്പ് നൽകിയൊരു അഭിമുഖത്തിൽ അമ്മയാകാനുള്ള ആഗ്രഹം നടി പ്രകടിപ്പിച്ചിരുന്നു.
വ്യക്തി ജീവിതത്തിൽ ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹമുണ്ട്. പങ്കാളിക്കൊപ്പം വ്യത്യസ്തമായ കുടുംബ ജീവിതമാണ് നയിക്കുന്നത്. ഒരു പാരന്റ് ആകാൻ ആഗ്രഹമുണ്ട്. കരിയറിൽ നിന്ന് മാറി നിന്നതിന് പല കാരണങ്ങളുണ്ട്. നടിയായിരിക്കുന്ന ജീവിതം ബുദ്ധിമുട്ടാണ്. ചലഞ്ചിങായ റോൾ ചെയ്താലും വേഗത്തിൽ അവസരം വരാത്തപ്പോൾ പഠനത്തിലേക്ക് തിരിയുകയായിരുന്നു.
അന്ന് 27 വയസായിരുന്നു. കരിയറിലെ ടോപ്പിൽ നിന്ന് അങ്ങനെയാെരു തീരുമാനമെടുക്കുക എളുപ്പമല്ല. പക്ഷെ അന്ന് ആ ഇടവേളയില്ലാത്ത ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ല. ഇന്നെനിക്ക് അഭിനയിക്കാനുള്ള ഊർജത്തിന് കാരണം ആ ബ്രേക്കാണ് എന്നാണ് പത്മപ്രിയ പറഞ്ഞത്. കുഞ്ഞിന്റെ ജെന്റർ പോലും നടി റിവീൽ ചെയ്തിട്ടില്ല. ആം ആദ്മി പാർട്ടി നേതാവായ ജാസ്മിൻ ഷായാണ് പത്മപ്രിയയുടെ ഭർത്താവ്. ഗുജറാത്തുകാരനാണ് ജാസ്മിൻ ഷാ.

ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് കരുതിയിരുന്നയാളാണ് താനെന്ന് നടി മുമ്പ് പറഞ്ഞിട്ടുണ്ട്. ജീവിതപങ്കാളി ഫിസിക്കലി ഹോട്ടാണ് എന്നതിനൊപ്പം സ്വാർഥ താല്പര്യങ്ങളൊന്നുമില്ലാത്ത ഒരു രാഷ്ട്രീയക്കാരനാണ്. ജാസ്മിനെ കണ്ട അന്ന് തന്നെ മനസില്‍ ഞാന്‍ വിവാഹം ചെയ്തു കഴിഞ്ഞു. പക്ഷെ അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു.
അദ്ദേഹത്തിന് പോലും അറിയില്ലായിരുന്നു. മറ്റൊരു മനുഷ്യനെ ദ്രോഹിക്കുന്ന ഒന്നും ഇദ്ദേഹം ചെയ്യില്ലെന്ന് മാത്രം എനിക്ക് അറിയാമായിരുന്നു. ഞങ്ങള്‍ രണ്ട് പേരും മിഡില്‍ ക്ലാസ് വാല്യൂ ഉള്ളവരാണ്. ഒരു പങ്കാളി എന്നതിലപ്പുറം ജാസ്മിന്റെ നിലപാടുകളിൽ ഞാൻ ഇടപെടാറില്ല. ഞാൻ ഒരു സജീവ രാഷ്ട്രീപ്രവർത്തക അല്ല. ജാസ്മിൻ ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്നത് എന്നെ ഒരു വിധത്തിലും ബാധിക്കില്ല.
ഞങ്ങളിൽ പൊതുവായി ഉള്ളത് ഞങ്ങൾ വൈവിധ്യത്തിൽ വിശ്വസിക്കുന്നു. എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്നു. എല്ലാവരുടെയും അവകാശങ്ങളിൽ വിശ്വസിക്കുന്നു എന്നതാണ്. ഒരിക്കലും വിവാഹം ചെയ്യില്ല എന്നു പറഞ്ഞ ഞാന്‍ വിവാഹം ചെയ്തു എന്നാണ് നടി പറഞ്ഞത്.


Click it and Unblock the Notifications


