കണ്ട് 48 മണിക്കൂറിനുള്ളിൽ വിവാഹത്തിന് തീരുമാനിച്ചു; ഞങ്ങൾ വ്യത്യസ്തരാണ്; ഭർത്താവിനെക്കുറിച്ച് പത്മപ്രിയ

മലയാളത്തിൽ തുടരെ മികച്ച കഥാപാത്രങ്ങൾ ലഭിച്ച നടിയാണ് പത്മപ്രിയ. നായികാ പ്രാധാന്യമുള്ള സിനിമകളിൽ പത്മപ്രിയക്ക് അഭിനയിക്കാനായി. ഒരു ഘ‌ട്ടത്തിൽ കരിയറിൽ നിന്ന് ഇടവേളയെടുത്ത് പത്മപ്രിയ വിദേശത്തേക്ക് പഠിക്കാൻ പോയി. ഇവിടെ വെച്ചാണ് ജാസ്മിൻ ഷായെ പത്മപ്രിയ പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലായി. 2014 ലായിരുന്നു വിവാഹം. ആം ആദ്മി പാർട്ടിയുടെ നേതാവാണ് ജാസ്മിൻ ഷാ. സ്വകാര്യതയ്ക്ക് പ്രധാന്യം നൽകുന്ന നടിയാണ് ജാസ്മിൻ. അപൂർവായേ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പത്മപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളൂ.

പുതിയ അഭിമുഖത്തിൽ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് പത്മപ്രിയ. താൻ ജീവിതത്തിലും കരിയറിലും വ്യക്തതയുള്ള ആളാണെന്ന് പത്മപ്രിയ പറയുന്നു. എനിക്ക് ക്ലാരിറ്റിയുണ്ട്. ലക്ഷ്യം നേടിയെടുക്കുന്ന ആളാണ് ഞാൻ. എന്റെ പാർട്ണറെ കണ്ട സമയത്ത് തേടിയ ആളെ കിട്ടിയെന്ന് തോന്നി. 24 മണിക്കൂറിനുള്ളിൽ ഡേറ്റ് ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചു. 48 മണിക്കൂറിനുള്ളിൽ വിവാഹത്തിനും തീരുമാനിച്ചു. എന്നാൽ അതിന് ശേഷം ഒരു വർഷം കഴിഞ്ഞാണ് വിവാഹം നടന്നത്. കരിയറിലെ മികച്ച സമയത്ത് ഇടവേള എടുത്തത് ഉന്നത വിദ്യഭ്യാസം നേടാൻ വേണ്ടിയായിരുന്നെന്ന് പത്മപ്രിയ വ്യക്തമാക്കി.

Padmapriya About Husband

നിലപാടുകൾ കാരണം അവസരം നഷ്ടപ്പെട്ടത് കാര്യമാക്കുന്നില്ലെന്ന് പത്മപ്രിയ പറയുന്നു. എപ്പോഴും ശരിക്ക് വേണ്ടിയാണ് ഞാൻ നിന്നിട്ടുള്ളത്. സ്ത്രീയല്ല പുരുഷനായാലും ഞാൻ അവർക്കൊപ്പം വരും. അവസരങ്ങൾ വരും പോകും. ജീവിതാവസാനം വരെ ഞാൻ അഭിനയിക്കും. എനിക്ക് വിശ്വാസമുണ്ട്. നല്ല കഥാപാത്രങ്ങൾ ലഭിച്ചിട്ടുണ്ട്. നമുക്ക് വരേണ്ട അവസരങ്ങൾ നമുക്ക് തന്നെ വരുമെന്നും പത്മപ്രിയ പറയുന്നു.

ഭർത്താവ് വളരെ സ്നേഹം പ്രകടിപ്പിക്കുന്ന ആളാണെന്നും പത്മപ്രിയ പറയുന്നു. പരസ്യമായി സ്നേഹ പ്രകടനം കാണിക്കുന്നതിൽ വിശ്വസിക്കുന്നില്ലെന്ന് ഒരു കാലത്ത് ഞാൻ പറഞ്ഞിരുന്നു. എന്നാൽ അതെല്ലാം പറഞ്ഞ് തന്നത് അദ്ദേഹമാണ്. വളരെ റൊമാന്റിക് ആണ്. ഞങ്ങൾ ഒരേ പ്രായക്കാരാണ്. എന്തെങ്കിലും ഖേദമുണ്ടെങ്കിൽ ജീവിതത്തിലേക്ക് അദ്ദേഹം വൈകി വന്നതാണ്. ടീനേജിലൊക്കെ വന്നിരുന്നെങ്കിൽ കുറേക്കൂടി ഫൺ ആയേനെ. വളരെ നല്ല റിലേഷൻഷിപ്പാണ് ഞങ്ങളുടേത്.

Padmapriya About Husband

ഞങ്ങൾ ഒരേ പോലെയാണെന്ന് ഞാൻ പറയില്ല. ഒരുപാട് വ്യത്യാസമുണ്ട്. അദ്ദേഹം ​ഗുജറാത്തിയാണ്. ഞാൻ തമിഴും. ഞങ്ങൾ കഴിക്കുന്ന ഭക്ഷണമെല്ലാം വ്യത്യസ്തമാണ്. എന്നാൽ ആ വൈവിധ്യത്തിൽ സന്തോഷമുണ്ടെന്നും പത്മപ്രിയ വ്യക്തമാക്കി. ​ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. നേരത്തെയും ഭർത്താവിനെക്കുറിച്ച് പത്മപ്രിയ സംസാരിച്ചിട്ടുണ്ട്.

ജാസ്മിന് തന്റെ വിദ്യഭ്യാസ യോ​ഗ്യത വെച്ച് കോർപറേറ്റ് ലോകത്ത് വലിയ ശമ്പളം ലഭിക്കും. ആഡംബര ജീവിതം നയിക്കാം. എന്നാൽ രാഷ്ട്രീയമായിരുന്നു ജാസ്മിന്റെ ചോയ്സ്. അദ്ദേഹം സജീവ രാഷ്ട്രീയിത്തിലേക്ക് ഇറങ്ങുമെന്ന് കരുതിയില്ല. അദ്ദേഹത്തിന് പോലും അറിയില്ലായിരുന്നു. എന്നാൽ മറ്റൊരാളെ ദ്രോഹിക്കുന്ന ഒന്നും ഭർത്താവ് ചെയ്യില്ലെന്ന ഉറപ്പ് തനിക്കുണ്ടായിരുന്നെന്നും പത്മപ്രിയ വ്യക്തമാക്കി.

ഭർത്താവിന്റെയും തന്റെയും കുടുംബം മി‍ഡിൽ ക്ലാസ് ആയിരുന്നെന്നും ഒരേ മൂല്യങ്ങളാണ് തങ്ങളെ ചേർത്ത് നിർത്തിയതെന്നും പത്മപ്രിയ പറഞ്ഞു. ജാസ്മിൻ ഷായുടെ ആശയങ്ങളെ പത്മപ്രിയ പ്രശംസിക്കുകയുമുണ്ടായി. വണ്ടർ വുമൺ എന്ന സിനിമയിലാണ് പത്മപ്രിയയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.

More from Filmibeat

Read more about: padmapriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X