വീടും സ്വത്തുക്കളുമില്ല, കാരണമുണ്ട്; 12 വയസ് മുതൽ സമ്പാദിക്കുന്നു; സാമ്പത്തിക കാര്യങ്ങളിങ്ങനെ: പത്മപ്രിയ
മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ വേഷങ്ങൾ തുടരെ ലഭിച്ച നടിയാണ് പത്മപ്രിയ. ഷെഫ് എന്ന സിനിമയിലൂടെ ബോളിവുഡിലും പത്മപ്രിയ സാന്നിധ്യം അറിയിച്ചു. കരിയറിൽ തിരക്കേറിയ സമയത്താണ് പത്മപ്രിയ ഇടവേളയെടുക്കുന്നത്. തിരിച്ച് വന്ന് വീണ്ടും സിനിമകൾ ചെയ്തെങ്കിലും പഴയത് പോലെ സജീവമായില്ല. മലയാള സിനിമാ രംഗത്തെ പ്രശ്നങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത നടിയുമാണ് പത്മപ്രിയ. ഡബ്ല്യുസിസിയുടെ സജീവ പ്രവർത്തകയുമാണ് നടി.

ആ അനുഭവങ്ങളില്ലാത്ത ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ല. പഠിക്കുന്നതിനിടെ ഒരു പങ്കാളിയെയും ലഭിച്ചു. കല്യാണം നടന്നു. അത് കൊണ്ടല്ല ബ്രേക്ക് എടുത്തത്. പഠനം കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ രണ്ട് വർഷം നോൺ പ്രോഫിറ്റ് കമ്പനിയിൽ 9 ടു 5 ജോലി ചെയ്തു. ഡൽഹിയിൽ സെന്റർ ഫോർ പോളിസി റിസേർച്ചിലായിരുന്നു അതെന്നും പത്മപ്രിയ പറയുന്നു.
കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് വീണ്ടും അഭിനയിക്കാൻ തുടങ്ങാം എന്ന് തീരുമാനിക്കുന്നത്. എന്തിനെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ ഫ്രീയായി വിടുക, അത് നിങ്ങളുടേതാണെങ്കിൽ നിങ്ങളിലേക്കെത്തും എന്ന് പറയാറില്ലേയെന്നും പത്മപ്രിയ ചൂണ്ടിക്കാട്ടി. ഫിനാൻഷ്യൽ മാനേജ്മെന്റിനെക്കുറിച്ചും പത്മപ്രിയ സംസാരിച്ചു. എന്നെ സംബന്ധിച്ച് ആളുകൾക്ക് സ്വന്തമായി വീട് വേണ്ടതില്ല. ഞാനൊരു ഫിനാൻസ് പേഴ്സണാണ്. ഫിനാൻഷ്യലി ഒരാളെടുക്കുന്ന മോശം തീരുമാനമാണ് വീട് വെക്കൽ. ആഗ്രഹമുണ്ടെങ്കിൽ അത് ചെയ്യാം.

പഴയ കാലത്തെ ആളുകൾക്ക് വീടും സ്ഥലവുമായിരുന്നു പ്രധാനം. എന്റെ പ്രധാന നിക്ഷേപങ്ങളൊന്നും ഫിസിക്കൽ പ്രോപ്പർട്ടികളില്ല. മാർക്കറ്റിലാണ് പ്രധാനമായും നിക്ഷേപിക്കുന്നത്. രണ്ടും ബാലൻസ് ചെയ്യുന്നു. റിയൽ എസ്റ്റേറ്റ് മറ്റൊരു മാർക്കറ്റാണ്. എനിക്ക് ലയബലീറ്റീസും അസെറ്റ്സും ഇല്ല. 12 വയസ് മുതൽ സമ്പാദിക്കുന്ന ആളാണ്. എന്റെ ഡാൻസിന് പോലും ഒരു ഘട്ടത്തിൽ മാതാപിതാക്കൾക്ക് ചെലവ് വന്നിട്ടില്ല. സ്കോളർഷിപ്പ് ലഭിച്ചിരുന്നു. വളരെ ധനികരായ കുടുംബമല്ല എന്റേത്.
അച്ഛൻ ആർമിയിലായിരുന്നു. 20 വർഷത്തെ വിവാഹ ജീവിതത്തിൽ അവർ ഒരുമിച്ച് ജീവിച്ചത് ഒരുപക്ഷെ അഞ്ചോ ആറോ വർഷമായിരിക്കും. അച്ഛൻ വിരമിച്ച ശേഷമാണ് അമ്മയും അച്ഛനും ഒരുമിച്ച് നിന്നത്. ജെൻഡർ എന്നൊന്നിനെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. കോളേജ് പഠന കാലത്താണ് അത് മനസിലാക്കുന്നത്.
വളർന്ന് വരുന്ന കാലത്ത് ആർമി കുടുംബങ്ങളിലെല്ലാം സ്റ്റേ ഓവർ സാധാരണയാണ്. പഠിക്കാൻ ആൺകുട്ടികൾക്കൊപ്പം താമസിക്കാം. എനിക്ക് ഒരുപാട് ആൺ സുഹൃത്തുക്കളുണ്ട്. ഇപ്പോഴുമുണ്ട്. കോളേജിൽ പഠിക്കുന്ന കാലത്താണ് ആകർഷണം തോന്നുന്നത്. ഹോർമോൺ മാറ്റങ്ങൾ വരുന്ന ഘട്ടമാണതെന്നും പത്മപ്രിയ ചൂണ്ടിക്കാട്ടി. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. വണ്ടർ വുമൺ എന്ന സിനിമയിലാണ് പത്മപ്രിയയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.


Click it and Unblock the Notifications











