കുഞ്ഞ് വേണം, ഞങ്ങളുടെ വ്യത്യസ്ത കുടുംബം; പല കാരണങ്ങൾ കൊണ്ടാണ് മാറി നിന്നത്: പത്മപ്രിയ

മലയാളത്തിലെ തിരക്കേറിയ നടിയായിരുന്നു പത്മപ്രിയ. സൂപ്പർതാര ചിത്രങ്ങൾ തുടരെ ലഭിച്ച നടി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ പത്മപ്രിയക്ക് ലഭിച്ചിട്ടുണ്ട്. കരിയറിൽ സ്ഥാനം നേടിയെടുത്ത പത്മപ്രിയ ഒരു ഘട്ടത്തിൽ ഇടവേളയെടുത്തു. വിദേശത്തേക്ക് പഠിക്കാൻ പോയി. ഇതിനിടെ വിവാഹ​ ജീവിതത്തിലേക്കും പത്മപ്രിയ കടന്നു. ആം ആദ്മി പാർട്ടി നേതാവായ ജാസ്മിൻ ഷായാണ് പത്മപ്രിയയുടെ ഭർത്താവ്. ​ഗുജറാത്തുകാരനാണ് ജാസ്മിൻ ഷാ.

പ്രൊഫഷണൽ ജീവിതത്തിലും വ്യക്തി ജീവിതത്തിലും കൊണ്ട് വരാനുദ്ദേശിക്കുന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ പത്മപ്രിയ. മാതൃഭൂമി അക്ഷരോത്സവത്തിലാണ് നടി മനസ് തുറന്നത്. ഒരുപാട് സിനിമകൾ ചെയ്യണം. കാരണം ഞാൻ കുറേ ബ്രേക്ക് എടുത്തു. അതൊക്കെ മതി. ഇനി അഭിനയിച്ചാൽ മതിയെന്ന തോന്നലുണ്ട്. ഒരുപാട് ഡാൻസ് ചെയ്യണം. വ്യക്തി ജീവിതത്തിൽ ഒരു കുഞ്ഞ് വേണമെന്ന ആ​ഗ്രഹമുണ്ട്. പങ്കാളിക്കൊപ്പം വ്യത്യസ്തമായ കുടുംബ ജീവിതമാണ് നയിക്കുന്നത്.

Padmapriya

ഒരു പാരന്റ് ആകാൻ ആ​ഗ്രഹമുണ്ട്. കരിയറിൽ നിന്ന് മാറി നിന്നതിന് പല കാരണങ്ങളുണ്ടെന്നും പത്മപ്രിയ പറയുന്നു. നടിയായിരിക്കുന്ന ജീവിതം ബുദ്ധിമുട്ടാണ്. ചലഞ്ചിം​ഗ് ആയ റോൾ ചെയ്താലും വേ​ഗത്തിൽ അവസരം വരാത്തപ്പോൾ താൻ പഠനത്തിലേക്ക് തിരിഞ്ഞെന്നും പത്മപ്രിയ പറയുന്നു. അന്ന് 27 വയസായിരുന്നു. കരിയറിലെ ടോപ്പിൽ നിന്ന് അങ്ങനെയാെകു തീരുമാനമെടുക്കുക എളുപ്പമല്ല. പക്ഷെ അന്ന് ആ ഇടവേളയില്ലാത്ത ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ല. ഇന്നെനിക്ക് അഭിനയിക്കാനുള്ള ഊർജത്തിന് കാരണം ആ ബ്രേക്ക് ആണ്.

നടൻമാരിൽ പലരും കരിയറിൽ വളർന്നത് അവരുടെ മുപ്പതുകളിലാണ്. പക്ഷെ സ്ത്രീകൾ മുപ്പതോടെ സിനിമയിൽ നിന്ന് അപ്രത്യക്ഷരാകും. ആ പേടി കാരണവുമാണ് ഞാൻ പോയത്. പക്ഷെ ഇന്ന് നടിമാർക്കും ഒരുപാട് അവസരങ്ങളുണ്ടെന്ന് പത്മപ്രിയ ചൂണ്ടിക്കാട്ടി. അഭിനേതാക്കൾക്ക് ഇടവേള പ്രധാനമാണെന്നും പത്മപ്രിയ വ്യക്തമാക്കി.

Padmapriya

അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിൽ ഭർത്താവിനെക്കുറിച്ച് പത്മപ്രിയ സംസാരിച്ചിരുന്നു. ഉന്നത വിദ്യഭ്യാസ യോ​ഗ്യതയുള്ള ജാസ്മിൻ പൊതുപ്രവർത്തന രം​ഗത്തേക്ക് കടന്ന് വരികയായിരുന്നെന്ന് പത്മപ്രിയ പറഞ്ഞു. ജാസ്മിന് കോർപറേറ്റ് ലോകത്തായിരുന്നെങ്കിൽ അക്കാദമിക് ഡി​ഗ്രി ഉപയോ​ഗിച്ച് വലിയ ശമ്പളവും ആഡംബര ജീവിതവും ലഭിച്ചേനെ. എന്നാൽ ഇത് ജാസ്മിന്റെ ചോയ്സാണ്. ആ മൂല്യങ്ങളാണ് തന്നെയും ജാസ്മിനെയും ചേർത്ത് നിർത്തുന്നതെന്ന് പത്മപ്രിയ വ്യക്തമാക്കി.

ഞങ്ങൾ രണ്ട് പേരും മിഡിൽ ക്ലാസ് വാല്യു ഉള്ളവരാണ്. മിഡിൽ ക്ലാസ് മാതാപിതാക്കളുടെ മക്കാളായാണ് വളർന്നത്. അതാണ് എന്നെ ജാസ്മിനിലേക്ക് കണക്ട് ചെയ്തത്. ഒരിക്കലും വിവാഹം ചെയ്യില്ലെന്ന് പറഞ്ഞിരുന്ന ആളാണ് ഞാൻ. പക്ഷെ വിവാഹം ചെയ്തു. സിനിമാ രം​ഗത്തേക്ക് ഒരിക്കലും വരില്ലെന്ന് പറഞ്ഞിട്ട് സിനിമയിലേക്ക് വന്നു. ഇടവേളയെടുത്തപ്പോൾ തിരിച്ച് വരില്ലെന്ന് പറഞ്ഞെങ്കിലും വന്നു. ജീവിതം എന്താണ് നമുക്ക് വേണ്ടി നീക്കി വെച്ചിരിക്കുന്നതെന്ന് പറയാനാകില്ലെന്നും പത്മപ്രിയ വ്യക്തമാക്കി.

More from Filmibeat

Read more about: padmapriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X