അച്ഛന്റെ പേരിന് പകരം ഭാര്യയുടെ പേര് ചേര്‍ക്കണം! ഭര്‍ത്താവിന്റെ ആഗ്രഹത്തെ കുറിച്ച് നടി പത്മപ്രിയ!!
സാധാരക്കാരിയായ വീട്ടമ്മ മുതല്‍ ഗ്ലാമര്‍ വേഷത്തില്‍ വരെ അഭിനയിച്ച് ഞെട്ടിച്ച നടിയാണ് പത്മപ്രിയ. അഭിനയത്തിനോടും മോഡലിംഗിനോടുമുള്ള താല്‍പര്യം പത്മപ്രിയയെ കൊണ്ട് വന്നെത്തിച്ചത് തെന്നിന്ത്യന്‍ സിനിമാലോകത്ത് ആയിരുന്നു. തെലുങ്കിലൂടെയാണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും മലയാള സിനിമയിലായിരുന്നു രാശി.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്മാരുടെയെല്ലാം നായികയായി തിളങ്ങിയ പത്മപ്രിയ ശക്തമായ നിലപാടുകളിലൂടെയും അഭിപ്രായങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറയാറുണ്ട്. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ മുന്‍പില്‍ നില്‍ക്കുന്നവരില്‍ ഒരാള്‍ പത്മപ്രിയയാണ്.

ഇലക്ഷന്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന സമയത്ത് പത്മപ്രിയയുടെ ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നടിയുടെയും ഭര്‍ത്താവ് ജാസ്മിന്‍ ഷായുടെയും ഇലക്ഷന്‍ ഐഡിയായിരുന്നു നടി പങ്കുവെച്ചത്. പത്മപ്രിയയുടെ ഇലക്ഷന്‍ ഐഡിയില്‍ ഭര്‍ത്താവിന്റെ പേരാണ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ജാസ്മിന്‍ ഷാ യുടെ കാര്‍ഡില്‍ അച്ഛന്റെ പേരും.
ഇതിന് പകരം ഭാര്യയുടെ പേരാണ് ഇലക്ഷന്‍ ഐഡിയില്‍ ചേര്‍ക്കാന്‍ ജാസ്മിന്‍ താല്‍പര്യപ്പെടുന്നതെന്നും ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് പുരുഷ കേന്ദ്രീകൃതമാകുന്നത് കുറയ്ക്കണമെന്നും അങ്ങനെ എങ്കില്‍ തന്റെ ഭര്‍ത്താവ് തുല്യനാണെന്ന് അദ്ദേഹത്തിന് തോന്നുമെന്നുമാണ് പത്മപ്രിയ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. ഇത് വൈറലായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications











