​ഗീതുവും ഞാനും തമ്മിൽ തർക്കമുണ്ടായിട്ടുണ്ട്, ടോക്സിക്കിൽ എന്റെ അഭിപ്രായം; പത്മപ്രിയ പറയുന്നു

ടോക്സിക് എന്ന യാഷ് ചിത്രത്തിന്റെ ടീസർ പുറത്ത് വന്നതോടെ കേരളത്തിൽ വലിയ ചർച്ചകളാണുണ്ടായത്. ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ ടോക്സിക്. സ്ത്രീ വിരുദ്ധതയ്ക്കെതിരെ സംസാരിക്കുന്ന ഡബ്ല്യുസിസി അം​ഗമായ ​ഗീതുവിന്റെ സിനിമയിൽ സ്ത്രീവിരുദ്ധതയുണ്ടെന്ന് ആരോപണം വന്നു. കസബയുടെ സംവിധായകൻ നിതിൻ രഞ്ജി പണിക്കരുൾപ്പെടെ ​ഗീതു മോഹൻദാസിനെതിരെ വിമർശനം ഉന്നയിച്ചു.

ഡബ്ല്യുസിസിക്ക് നേരെയും ചോദ്യം വന്നു. സ്ത്രീ വിരുദ്ധ സിനിമകൾക്കെതിരെ ഡബ്ല്യുസിസി അം​ഗങ്ങൾ സംസാരിച്ചിട്ടുണ്ട്. എന്നാൽ ​ഗീതു മോഹൻദാസിനെ വിമർശിച്ചില്ലല്ലോയെന്നായിരുന്നു ചോദ്യങ്ങൾ. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് ഡബ്ല്യുസിസി അം​ഗമായ നടി പത്മപ്രിയ. മാതൃഭൂമി അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരുന്നു പത്മപ്രിയ.

Padmapriya

ഡബ്ല്യുസിസിയിലേക്ക് ഞങ്ങളെല്ലാവരും വന്നത് ആർട്ടിസ്റ്റുകളും പ്രൊഫഷണൽസും ആയത് കൊണ്ടാണ്. ഞങ്ങൾ കാരണമാണ് ഡബ്ല്യുസിസി ഉണ്ടായത്. ​മനുഷ്യരെന്ന നിലയിൽ ഞങ്ങളെയത് ഇൻ വാലിഡ് ചെയ്യുന്നില്ല. ആരുടെയും പേരെടുത്ത് ഞാൻ പറയുന്നില്ല. സംഘടനയിലെ ചിലർ കലക്ടീവിന്റെ തുല്യ ഇടം, തുല്യ അവസരം എന്ന ആശയവുമായി ചേർന്ന് നിൽക്കുന്നില്ല. അതേക്കുറിച്ച് തീർച്ചയായും ഞങ്ങൾ സംസാരിക്കും. ചിലപ്പോൾ ഇൻകൺസിസ്റ്റന്റായി സംസാരിക്കും.

കാരണം ഞാൻ കഴിഞ്ഞ മൂന്ന് മാസത്തോളമായി യാത്ര ചെയ്യുകയാണ്. ഭർത്താവിനെ പോലും കണ്ടിട്ടില്ല. ഇതിനിടയിൽ ഡബ്ല്യുസിസിക്ക് വേണ്ടി ഇൻസ്റ്റ​ഗ്രാം പോസ്റ്റും മറ്റും ഉണ്ടാക്കണം. മറ്റ് സംഘടനകളെ പോലെ ഞങ്ങൾക്ക് ഫണ്ടിം​ഗോ ജോലിക്കാരോ ഇല്ല. അതിനാൽ ഞങ്ങളുടെ പ്രതികരണം ഇൻകൺസിസ്റ്റന്റ് ആയിരിക്കും. പക്ഷെ ഞങ്ങളുടെ മൂല്യങ്ങൾക്ക് വേണ്ടി നിൽക്കില്ല എന്നല്ല അതിനർത്ഥം.

Padmapriya  Geethu Mohandas

എനിക്ക് കൃത്യമായി പറയാൻ പറ്റും. ഞാനും ​ഗീതുവും തമ്മിൽ കലക്ടീവിനുള്ളിൽ തന്നെ ആവശ്യത്തിന് തർക്കമുണ്ടായിട്ടുണ്ട്. അതിനാൽ പബ്ലിക് സ്പേസിൽ എന്റെ അഭിപ്രായ വ്യത്യാസത്തെ ​ഗീതു അപ്രിഷിയേറ്റ് ചെയ്യാതിരിക്കാൻ കാരണമില്ല. പക്ഷെ ആളുകൾ ഞങ്ങളുടെ ഐഡന്റിറ്റിയിൽ കൺഫ്യൂസഡ് ആകുന്നതാണ് പ്രശ്നം. ഞാൻ ഒരു ആർട്ടിസ്റ്റും കൂടിയാണ്. കലക്ടീവിനപ്പുറത്ത് ഒരു ഐഡന്റിറ്റിയുള്ള ആൾ. കല്കീവും വ്യക്തിയും രണ്ടാണ്.

ഡബ്ല്യുസിസി മെമ്പറാണ് അവർക്കിത് ചെയ്യാൻ പറ്റില്ലെന്ന് പറയാനാകില്ല. അതേസമയം കലക്ടീവ് ചെയ്യുന്നതുമായി അവർ ചെയ്യുന്നത് ഇൻകൺസിസ്റ്റന്റ് ആണെങ്കിൽ ഞാനതിനെതിരെ സംസാരിക്കും. പക്ഷെ അതിനർത്ഥം ഞാൻ ഡബ്ല്യുസിസി മാത്രമാണെന്നല്ല. എനിക്ക് ഡബ്ല്യുസിയില്ലാതെ കുറെ വീക്ഷണങ്ങളുണ്ട്. ചിലപ്പോൾ തെറ്റ് പറ്റാം അതിനെന്താണെന്നും പത്മപ്രിയ ചോദിക്കുന്നു.

ടോക്സിക്കിന്റെ ചെറിയൊരു സീൻ മാത്രമേ പ്രേക്ഷകർ കണ്ടിട്ടുള്ളൂ. ട്രെയിലർ പുറത്തിറങ്ങിയിട്ടില്ല. ഈ വർഷം ടോക്സിക് റിലീസ് ചെയ്യുമെന്നാണ് വിവരം. യാഷ്, നയൻതാര, കിയാര അദ്വാന, ഹുമ ഖുറേഷി തുടങ്ങി വലിയ താരനിര ടോക്സിക്കിൽ അണിനിരക്കുന്നുണ്ട്. കെജിഎഫിന് ശേഷം പുറത്തിറങ്ങുന്ന യാഷ് ചിത്രത്തിൽ ആരാധകർക്ക് പ്രതീക്ഷകളേറെയാണ്. മൂത്തോൻ ആണ് ​​ഗീതു മോഹൻദാസിന്റെ അവസാനം റിലീസ് ചെയ്ത സിനിമ. നിവിൻ പോളിയായിരുന്നു ചിത്രത്തിലെ നായകൻ. ഏറെ നിരൂപക പ്രശംസ നേടിയ സിനിമയായിരുന്നു മൂത്തോൻ.

More from Filmibeat

Read more about: padmapriya geethu mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X