For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയറാമിന്റെയും പാര്‍വതിയുടെയും രഹസ്യ മോതിരം മാറല്‍; പത്മരാജന്റെ ഫോട്ടോയ്ക്ക് മുന്നിലെ ചടങ്ങിനെ കുറിച്ച് മകന്‍

  |

  നടന്‍ ജയറാമും പാര്‍വതിയും വിവാഹിതരായതും കുടുംബമായി കഴിയുന്നതുമൊക്കെ മലയാളികള്‍ക്ക് അറിയാവുന്നതാണ്. സിനിമാ സെറ്റില്‍ നിന്നും അധികമാരും അറിയാതെയാണ് താരങ്ങള്‍ പ്രണയത്തിലാവുന്നത്. പാര്‍വതിയുടെ വീട്ടില്‍ എതിര്‍പ്പുകള്‍ ഉള്ളതിനാല്‍ വളരെ രഹസ്യമായിട്ടാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.

  ഒടുവില്‍ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയപ്പോള്‍ സംവിധായകന്‍ പത്മരാജനാണ് ഇരുവര്‍ക്കും പിന്തുണ നല്‍കിയത്. പത്മരാജന്റെ വീട്ടില്‍ വച്ചാണ് പാര്‍വതിയുടെയും ജയറാമിന്റെയും വിവാഹനിശ്ചയം നടക്കുന്നത്. അന്ന് രഹസ്യമായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍.

  ജയറാമിന്റെ പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയതായിരുന്നു അനന്തപത്മനാഭന്‍. ചിത്രത്തിലെ നമ്പി എന്ന കഥാപാത്രത്തെ മനോഹരമാക്കാന്‍ ജയറാമിന് സാധിച്ചതിനെ കുറിച്ച് പറഞ്ഞതിനൊപ്പം രസകരമായൊരു ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു. തന്റെ വീട്ടില്‍ വച്ച് അച്ഛന്റെ ചിത്രത്തിന് മുന്നില്‍ നടന്ന ജയറാമിൻ്റെയും പാർവതിയുടെയും രഹസ്യ മോതിരം മാറല്‍ ചടങ്ങില്‍ നിന്നുള്ള ഫോട്ടോയായിരുന്നു അത്. വിശദമായി വായിക്കാം...

  Also Read: ഞാനും കൂട്ടുകാരിയുമുള്ള വീഡിയോയ്ക്ക് സൈബര്‍ ആക്രമണമായിരുന്നു; വേദന ആദ്യം മാത്രമേയുള്ളുവെന്ന് മഞ്ജു സുനിച്ചന്‍

  'മുപ്പത് വര്‍ഷം മുമ്പ് അച്ഛന്റെ പടത്തിന് മുമ്പില്‍ നടന്ന ഒരു രഹസ്യ മോതിരം മാറല്‍ (പടത്തിലെ നായകനും നായികയും ഔദ്യോഗിക ദമ്പതികള്‍ ആകും മുമ്പ്) സിനിമയിലല്ല.

  താഴെ ' പൊന്നിയില്‍ സെല്‍വനി'ലെ ആഴ്വാര്‍കടിയന്‍ നമ്പിക്ക് ഇന്ന് രാവിലെ അയച്ച ശബ്ദ സന്ദേശം, തുടര്‍ന്ന് നമ്പിയുടെ മറുപടി',- എന്നും പറഞ്ഞാണ് അനന്തപത്മനാഭന്‍ ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചത്.

  Also Read: ഇനിയൊരു വിവാഹം രജിത് കുമാറിന് ഉണ്ടാവുമോ? ബിഗ് ബോസിലേക്ക് പോയത് ചില ഉദ്ദേശ്യത്തോട് കൂടിയെന്ന് താരം

  പൊന്നിയന്‍ സെല്‍വനിലെ ജയറാമിന്റെ പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് സംസാരിക്കുന്ന വോയിസും ഇദ്ദേഹം പങ്കുവെച്ചു. ഇതിന് മറുപടിയായി ജയറാമും എത്തിയിരിക്കുകയാണ്. 'താങ്ക്യൂ പപ്പന്‍, ഞാനൊരു സിനിമ ചെയ്തിട്ട് വ്യക്തിപരമായി എന്നെ വിളിച്ചവരുടെ ലിസ്റ്റ് എടുത്താല്‍ ഞെട്ടി പോവും. അത്രയധികം പേരുണ്ട്. രജനികാന്ത് മുതല്‍ മറ്റ് ഭാഷകളില്‍ നിന്ന് വരെയുള്ള താരങ്ങള്‍ വിളിച്ചു. എന്റെ വീട്ടിലേക്ക് ബൊക്കയും പൂവുകളുമൊക്കെ താരങ്ങള്‍ കൊടുത്തയച്ചു.

  നമ്പി എന്ന കഥാപാത്രം വളരെ ആഴത്തില്‍ പ്രേക്ഷകരിലേക്ക് എത്തി. കുറേ നോക്കിയിട്ടാണ് ഞാനത് ചെയ്തത്. ആ പുസ്തകത്തിലെ ഏറ്റവും വലിയ കഥാപാത്രമാണത്. വന്തിയദേവന്‍ കഴിഞ്ഞാല്‍ നമ്പിയാണ് സിനിമയിലെ പ്രധാനപ്പെട്ട വ്യക്തി. നമ്പിയുടെ ഭീകരത കാണിക്കുന്ന ചില സീനുകളുണ്ടായിരുന്നു.

  പ്രശ്‌നം വരുമെന്ന് പറഞ്ഞ് കട്ട് ചെയ്ത് കളഞ്ഞതാണ്. രണ്ടാം ഭാഗത്തില്‍ അതിലും ഗംഭീരമായിരിക്കുമെന്നും ജയറാം പറയുന്നു. അതേ സമയം പഴയ തമിഴ് ഭാഷയിലാണ് ഇത് മനോഹരം. ആ ഭാഷയിലും ഒന്ന് കണ്ട് നോക്കണം. താനിപ്പോള്‍ നമ്പിയുടെ ആഘോഷത്തിലാണെന്നും നടന്‍ പറഞ്ഞു.

  അതേ സമയം ജയറാം കല്‍ക്കിയുടെ നോവല്‍ വായിച്ച് ആ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊണ്ട് ഗംഭീരമായി അഭിനയിച്ചിരിക്കുന്നെന്നാണ് ആരാധകരും പറയുന്നത്. കല്‍ക്കിയുടെ വര്‍ണ്ണനയില്‍ തെളിയുന്ന അതേ ഭാവഹാവാദികള്‍. ഈ നോവല്‍ ഉദ്യോഗത്തോടെ ആഴ്ചതോറും വായിച്ചിരുന്ന കാലത്ത് ഈ നമ്പി മനസ്സില്‍ തങ്ങി നിന്നിരുന്നു. ജയറാമിനെ നിറഞ്ഞ് അഭിനന്ദിക്കുന്നു എന്നാണ് ഒരു ആരാധകന്‍ പോസ്റ്റിന് താഴെയിട്ട കമന്റിലൂടെ പറയുന്നത്. എന്നെങ്കിലും ജയറാം കുഞ്ചന്‍ നമ്പ്യാരായി അഭിനയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അത് നമ്പിയേക്കാള്‍ മികച്ചതാവുമെന്നുമൊക്കെ ആരാധകര്‍ പറയുന്നു.

  Read more about: jayaram ജയറാം
  English summary
  Padmarajan's Son Praise Jayaram's Perfomance In Ponniyin Selvan: I Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X