അഹങ്കാരം തലയ്ക്ക് പിടിച്ച മനുഷ്യനെന്ന് പരിഹാസം, പുരസ്ക്കാരം സ്വീകരിച്ച് രഞ്ജിയേട്ടൻ പറഞ്ഞത് മനസിൽ മുഴങ്ങുന്നു!

വളരെ നാളുകൾക്കുശേഷമാണ് ഒട്ടനവധി നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമെല്ലാമായ രഞ്ജിത്തിന്റെ ഒരു അഭിമുഖം പ്രത്യക്ഷപ്പെടുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്നത്തെ മലയാള സിനിമയെ കുറിച്ചും സൂപ്പർ സ്റ്റാറുകളെ കുറിച്ചും ക്ലാസിക് സിനിമകളെ കുറിച്ചുമെല്ലാം രഞ്ജിത്ത് സംസാരിച്ചിരുന്നു. അക്കൂട്ടത്തിൽ മോഹൻലാലിനെ കുറിച്ചും തൂവാനത്തുമ്പികൾ സിനിമയെ കുറിച്ചും രഞ്ജിത്ത് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടിയിരുന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച കൾട്ട് ക്ലാസ്സിക്‌ റൊമാന്‍റിക് സിനിമയായാണ് അതുല്യ സംവിധായകൻ പത്മരാജന്‍റെ തൂവാനത്തുമ്പികൾ. എല്ലാവരും മികച്ചതെന്ന് പറയുന്ന തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ പറഞ്ഞിരിക്കുന്നത് വളരെ ബോറാണ്. അദ്ദേഹം അതില്‍ ഭാഷ അനുകരിക്കുകയാണ് ചെയ്തത്. പപ്പേട്ടനോ മോഹന്‍ലാലോ അത് നന്നാക്കാന്‍ ശ്രമിച്ചില്ല. എന്നാല്‍ അദ്ദേഹം നല്ലൊരു നടനാണ്. ആളുകള്‍ പറയാറുണ്ട് എന്റെയും മോഹന്‍ലാലിന്റെ മീറ്റര്‍ ഒരു പോലെയാണെന്നാണ്.

ranjith

അതുകൊണ്ടാണ് എന്റെ എഴുത്തുകള്‍ കൂടുതലും ചേര്‍ന്നുവരിക മോഹന്‍ലാലിനായിരിക്കും എന്നാണ് സംവിധായകൻ പറഞ്ഞത്. ഒട്ടനവധി ആരാധകരുള്ള സിനിമയാണ് തൂവാനത്തുമ്പികൾ. അതുകൊണ്ട് തന്നെ അഭിമുഖം വൈറലായതോടെ രഞ്ജിത്തിന് നേരെ സൈബർ ആക്രമണവും ഉണ്ടായി.

അഹങ്കാരം തലയ്ക്ക് പിടിച്ച മനുഷ്യനാണ് രഞ്ജിത്തെന്നും അതുകൊണ്ടാണ് തൂവാനത്തുമ്പികൾ എന്ന സിനിമയെപോലും കുറ്റം പറയുന്നതെന്നാണ് രഞ്ജിത്തിനെ വിമർശിക്കുന്നവർ കമന്റ് ചെയ്തത്. രഞ്ജിത്തിന് നേരെയുളള സൈബർ ആക്രമണം കൂടിയതോടെ പത്മരാജന്റെ മകൻ അനന്തപത്മനാഭൻ തന്നെ പ്രതികരിച്ച് എത്തി. സിനിമയിൽ ഉപയോ​ഗിച്ച ഭാഷയെയാണ് രഞ്ജിത്ത് കുറ്റപ്പെടുത്തിയത് അല്ലാതെ സിനിമയേയല്ലെന്നാണ് അനന്തപത്മനാഭൻ സോഷ്യൽമീഡിയയിൽ കുറിച്ചത്.

അനന്തപത്മനാഭന്റെ കുറിപ്പിന്റെ പൂർണരൂപം... 'നമ്മളൊക്കെ ഇഷ്ടപ്പെടുന്ന തൂവാനത്തുമ്പികളിലെ ലാലിന്റെ തൃശ്ശൂർ ഭാഷ ബോറാണ് എന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സിനിമയെ അല്ല വിമർശിച്ചത്. ഒരുപക്ഷെ അദ്ദേഹം ശരിയായിരിക്കാം. ആ സ്ലാംഗിൽ കടുംപിടിത്തം പിടിക്കാത്തത് തന്നെയാണ്. സാക്ഷാൽ ഉണ്ണി മേനോൻ അടക്കം അച്ഛന്റെ പഴയ തൃശ്ശൂർ ബെൽറ്റ് എമ്പാടും ഇരിക്കെ അതിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. സമയവും ഉണ്ടായിരുന്നു.'

'പറഞ്ഞത് പോലെ 'പപ്പേട്ടൻ അങ്ങനെ ശ്രദ്ധിക്കാത്തത്' തന്നെയാണ്. അതിനൊരു കാരണമുണ്ട്. മുമ്പ് അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ ഇറങ്ങിയപ്പോൾ അതിലെ കടുത്ത ഏറനാടൻ ഭാഷ തെക്കൻ ജില്ലക്കാർക്ക് പിടികിട്ടിയില്ല എന്നൊരു ആക്ഷേപം ഉയർന്നിരുന്നു. മൂപ്പനും സുലൈമാനുമൊക്കെ പറയുന്ന കോംപ്രമൈസ് ഇല്ലാത്ത ഏറനാടൻ മൊഴി പലർക്കും പിടികിട്ടിയില്ല. നൂഹ് അഭിനയിച്ച ഹൈദ്രോസ് എന്ന അരപ്പട്ട പറയുന്ന മൊഴിയൊക്കെ ഇപ്പോഴും എനിക്ക് മുഴുവൻ തിരിഞ്ഞിട്ടില്ല.'

ranjith

'അരപ്പട്ടക്ക് ഒരു മൊഴി വിദഗ്ധൻ ഉണ്ടായിരുന്നു. മറ്റാരുമല്ല സുലൈമാന് (റഷീദ്) ഡബ്ബ് ചെയ്ത സുരാസു തന്നെ. അദ്ദേഹം ചിത്രത്തിൽ മാളുവമ്മയുടെ അനുജൻ ചായക്കടക്കാരനായി ഒന്ന് മിന്നി പോകുന്നുമുണ്ട്. തൂവാനത്തുമ്പികൾ വന്നപ്പോൾ സൂപ്പർസ്റ്റാർ ചിത്രത്തിന്റെ മൊഴി ആളുകൾക്ക് തിരിയാതെ പോകണ്ടെന്ന് പറഞ്ഞ് തന്നെയാണ് ഡൈലൂട്ട് ചെയ്തത്.'

'തിരക്കഥയുടെ ആദ്യ കേൾവിക്കാരി തൃശ്ശൂർ മൊഴി നന്നായി അറിയുന്ന അമ്മ തന്നെ ഇങ്ങനൊന്നുമല്ല പറയ്യാ എന്ന് പറഞ്ഞപ്പോൾ നിങ്ങളതിൽ ഇടപെടണ്ടാ എന്ന് അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട്. 2012ലെ പത്മരാജൻ പുരസ്ക്കാരം ഇന്ത്യൻ റുപ്പീക്ക് വേണ്ടി സ്വീകരിച്ചുകൊണ്ട് രഞ്ജിയേട്ടൻ പ്രസംഗിച്ച വാക്കുകൾ മനസിൽ മുഴങ്ങുന്നുണ്ട്. പുതിയ തലമുറ ദി സോ കോൾഡ് ന്യൂ ജനറേഷൻ ഒരു തീർത്ഥാടനത്തിലാണ്. പത്മരാജൻ എന്ന ഹിമാലയത്തിലേക്ക്...'

'ആ മലമൂട്ടിൽ ഒരു ഒണക്കച്ചായക്കടയും നടത്തി ജീവിച്ചുപോകുന്ന ഒരു കച്ചവടക്കാരൻ മാത്രമാണ് ഞാൻ... കല്ലിൽ കൊത്തി വെച്ചപോലെ ആ വാക്കുകൾ മനസിലുണ്ട്. ദാറ്റ്സ് ഓൺ റെക്കോർ‌ഡ്. ഐ നോ വേർ ഹീ ഹാസ് പ്ലേസ്ഡ് അച്ഛൻ ആന്റ് ദി റെസ്പെക്ട് ഹീ ഈസ് ഹാവിങ്. ഇതിന്റെ പേരിൽ ഒരു വിമർശനം ആവശ്യമില്ല...', എന്നാണ് രഞ്ജിത്തിനെ കുറിച്ച് അനന്തപത്മനാഭൻ കുറിച്ചത്.

Read more about: ranjith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X