'സ്ക്രിപ്റ്റ് വായിക്കാതെയാണ് അഭിനയിച്ചത്, ആദ്യം താൽപര്യമില്ലെന്ന് പറഞ്ഞു'; സാലിയെ കണ്ട് കണ്ണുനിറഞ്ഞ് നിമ്മി!

പദ്മരാജൻ സംവിധാനം ചെയ്ത സിനികളിൽ ഇന്നും ഏറെ ആഘോഷിക്കപ്പെടുന്ന ഒരു സിനിമയാണ് ദേശാടനക്കിളി കരയാറില്ല എന്ന ചിത്രം. സ്കൂളിലെ വിനോദ യാത്രക്കിടെ രണ്ട്‌ പെൺകുട്ടികളെ കാണാതാവുന്നു. അവർ ദൂരെയോരു പട്ടണത്തിൽ ഒരു വാടക വീട്ടിൽ ചെറിയ ചില ചില്ലറ ജോലികളൊക്കെ സംഘടിപ്പിച്ച് ജീവിതം തുടങ്ങുന്നു. നിമ്മിയെക്കാൾ മിടുക്കിയും കൗശലക്കാരിയുമായ സാലിയാണ് അവരുടെ കാര്യങ്ങളിൽ നിർണ്ണായക തീരുമാനങ്ങൾ എല്ലാം എടുക്കുന്നത്. പത്മരാജന്റെ ഇഷ്ട നായികമാരിൽ ഒരാളായ നമുക്ക് പാർക്കാം മുന്തിരി തോപ്പുകളിലെ സലോമിയായ വെള്ളാരം കണ്ണു കൊണ്ട് കഥപറയുന്ന നടി ശാരിയാണ് സാലിയെ അവതരിപ്പിച്ചത്.

നിമ്മി എന്ന നിഷ്കളങ്കയായ സാധു പെൺകുട്ടിയായി കാർത്തികയും അഭിനയിച്ചു. തുളുമ്പുന്ന കൗമാര മനസിനെ അവതരിപ്പിച്ച് കാർത്തികയും പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് ശാരിയും സിനിമയിൽ വിസ്മയിപ്പിച്ചു. പദ്മരാജൻ സിനിമകളോട് പ്രിയമുള്ളവരുടെ ഫേവറേറ്റ്സിൽ ഒന്നാണ് ദേശാടനക്കിളി കരയാറില്ല.

Karthika  shari

ഈ സിനിമയ്ക്കുശേഷം കരിയർ മാറി മറിഞ്ഞ ശാരിയും കാർത്തികയും ശേഷം നിരവധി ഹിറ്റ് സിനിമകളുടെ ഭാ​ഗമായി. രണ്ടര വർഷം മാത്രം അഭിനയത്തിൽ നിന്ന കാർത്തിക വിവാഹത്തോടെ സിനിമ വിട്ടു. ശാരി സജീവമല്ലെങ്കിലും സെലക്ടീവായി സിനിമകൾ ചെയ്യാറുണ്ട്. ഇപ്പോഴിതാ നാൽപ്പത് വർഷങ്ങൾക്കുശേഷം നിമ്മിയും സാലിയുമായി സ്ക്രീനിൽ ഒരുമിച്ച് വിസ്മയിപ്പിച്ചവർ വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു.

ദേശാടനക്കിളി കരയാറില്ല തിരക്കഥയുടെ കവർ റിലീസിന് വേണ്ടിയാണ് പദ്മരാജന്റെ ഭാ​ര്യയ്​ക്കൊപ്പം ശാലി കാർത്തികയുടെ വീട്ടിൽ എത്തിയത്. ശാരിയെ കണ്ടതും സന്തോഷം കൊണ്ട് കാർത്തികയുടെ കണ്ണുകൾ നിറഞ്ഞു. പിന്നീട് കൂട്ടുകാരിയെ കുറിച്ച് വാതോരാതെയുള്ള സംസാരമായിരുന്നു. മം​ഗളം മീഡിയ നെറ്റ്വർക്കിലാണ് ഇരുവരുടെയും സൗഹൃദത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. കരിയലക്കാറ്റുപോലെ സിനിമ ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ദേശാടനക്കിളി കരയാറില്ലെന്ന സിനിമയെ കുറിച്ച് എന്നോട് സാർ പറഞ്ഞത്.

തിരുവനന്തപുരത്ത് തന്നെയായിരുന്നു സിനിമയുടെ ഷൂട്ട്. ശാരിയുടെ ഫസ്റ്റ് സിനിമയായിരുന്നു. ഞങ്ങൾ തമ്മിൽ പെട്ടന്ന് ജെല്ലായി. അതിനുള്ള കാരണം എനിക്ക് അറിയില്ല. ബോൾഡ് ക്യാരക്ടറായിരുന്നു ശാരിയുടേത്. ബോൾഡ് ക്യാരക്ടർ ചെയ്യില്ലെന്ന് ആദ്യമെ ഞാൻ പറഞ്ഞിരുന്നു. കാരണം ഞാൻ ഷൈ ആയിട്ടുള്ള വ്യക്തിയാണ്. പിന്നെ ആര് എന്ത് പ‍റഞ്ഞാലും ഞാൻ ആദ്യം നോ പറയും. എനിക്ക് ഈ സ്വഭാവമാണെന്ന് ഭർത്താവും പറയാറുണ്ട്.

പക്ഷെ സമയമാകുമ്പോൾ അത് ചെയ്യും. സ്റ്റോറി എങ്ങനെയുള്ളതാണെന്ന് പോലും മനസിലാക്കാതെയാണ് ഞാൻ ദേശാക്കിളി കരയാറില്ലെന്ന സിനിമയിൽ അഭിനയിച്ചത്. കാരണം സ്ക്രിപ്റ്റ് കണ്ടിട്ടില്ല. അവർ പറയുന്നത് ചെയ്യും. ഇപ്പോഴാണ് പദ്മരാജൻ അങ്കിൾ കൾട്ട് സിനിമയാണ് അന്നേ ചിന്തിച്ച് ചെയ്ത് വെച്ചിരിക്കുന്നതെന്ന് എനിക്ക് മനസിലായത്. മാത്രമല്ല അന്ന് ഞാൻ ഒരു രണ്ട് വർഷം കൊണ്ട് ഇരുപത് സിനിമ ചെയ്ത് അഭിനയം നിർത്തി.

Karthika  shari

ഒരു മാസമൊക്കെയെ അന്നൊക്കെ സിനിമാ ഷൂട്ട് ഉണ്ടാവാറുള്ളു. ദൂരെ എവിടെയും ഷൂട്ടിന് വേണ്ടി ഞങ്ങളാരും പോയിട്ടില്ല. അങ്കിൾ എന്നോട് അങ്ങനെ ചെയ്യൂ ഇങ്ങനെ ചെയ്യൂ എന്നൊന്നും പറഞ്ഞിട്ടില്ല. എനിക്ക് തോന്നിയതുപോലെ ഞാൻ അഭിനയിക്കുകയാണ് ചെയ്തത്. ഇപ്പോഴും എല്ലാവരുമായും ഞാൻ കോൺടാക്ട് വെച്ചിട്ടുണ്ടെന്നാണ് കാർത്തിക പഴയ ഓർമകൾ പുതുക്കി പറഞ്ഞത്.

സംസാരിക്കാൻ തുടങ്ങിയാൽ ഞാൻ നിർത്തില്ല. മനസിൽ ഉള്ളതാണ് പറയുന്നത്. അതുകൊണ്ട് നിർത്താതെ സംസാരിക്കും. നടിയാണ് വലിയ ആർട്ടിസ്റ്റാണ് എന്നൊന്നും ഞാൻ ഒരിക്കലും വിചാരിക്കാറില്ല. ഞാൻ ഒരു ഓർഡിനറി മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നാണ് വന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ ഒന്നും എനിക്കില്ല.

അന്നും ഇന്നും സിനിമയുടെ വലിയ കാര്യങ്ങളൊന്നും എനിക്ക് അറിയില്ലെന്നും കാർത്തിക പറയുന്നു. പിന്നീട് ശാരിയാണ് സംസാരിച്ചത്. ഇത്രയും ബോൾഡായ കഥാപാത്രം കിട്ടിയത് എന്റെ ഭാ​ഗ്യമാണ്. മലയാള സിനിമ ഞാൻ ചെയ്യില്ലെന്നാണ് പദ്മരാജൻ സാർ വീട്ടിൽ വന്നപ്പോൾ ഞാൻ ആദ്യം പറഞ്ഞത്. കാരണം അന്ന് മലയാളം സിനിമയെന്നാൽ മോശം സിനിമകളെന്നാണ് എന്റെ നാട്ടിലുള്ളവരുടെയെല്ലാം ചിന്ത. അതുകൊണ്ടാണ് അഭിനയിക്കില്ലെന്ന് പറഞ്ഞ്.

പിന്നീട് അ​ദ്ദേഹം എന്നോട് ഒരുപാട് സംസാരിച്ചു. എന്നിട്ടും ഞാൻ കൺവിൻസ്ഡായില്ല. ഞാൻ ഹിറോയാണെന്നാണ് പദ്മരാജൻ സാർ കഥ പറയാൻ വന്നപ്പോൾ എന്നോട് പറഞ്ഞത്. അന്ന് ഒരു വാക്കുപോലും മലയാളം എനിക്ക് അറിയില്ലായിരുന്നു. എനിക്ക് മുമ്പ് ഇതേ കഥാപാത്രം ചെയ്യാൻ നിരവധി പെൺകുട്ടികൾ വന്നിരുന്നു. എന്റേത് എനിക്ക് ചലഞ്ചിങ് റോളായിരുന്നു. എന്നെ എങ്ങനെ സെലക്ട് ചെയ്തു പദ്മരാജൻ സാർ എന്നത് എനിക്ക് അതിശയമാണ്.

ശാരി എന്നുള്ള പേര് പോലും എനിക്ക് വെച്ചത് സാറാണ്. മനസിൽ അച്ഛന്റെ സ്ഥാനമാണ് അദ്ദേഹത്തിന്. ഉർവശിയുടെ അമ്മയാണ് പടവും എന്റെ കഥാപാത്രവും ഹിറ്റാണെന്ന് എന്നെ വിളിച്ച് പറഞ്ഞത്. നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളിലെ കഥാപാത്രത്തെ കുറിച്ച് പോലും ഞാൻ ചോദിച്ചിട്ടില്ല. അദ്ദേഹം ഒരു മജീഷ്യനാണ്. എനിക്ക് കിട്ടിയതെല്ലാം അദ്ദേഹത്തിന്റെ അനു​ഗ്രഹത്തിൽ നിന്നും വന്നതാണെന്നും ശാരിയും പറഞ്ഞു.

More from Filmibeat

Read more about: karthika shari
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X